സ്മിതാ പാട്ടീല്‍: അഭ്രപാളിയിലെ ജ്വലിക്കുന്ന നക്ഷത്രയോർമകൾ 

പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിഷ്ക്കളങ്കമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാ ജീവിതത്തിനൊടുവില്‍ ആടിത്തീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കിവെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു… ഭൂമിക, ചക്ര, അര്‍ഥ്, മിര്‍ച്ച് മസാല, നമാക് ഹലാല്‍, ശക്തി, മന്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ശേഷമായിരുന്നു സ്മിതയുടെ വിടവാങ്ങല്‍.

ആർ. ഗോപാലകൃഷ്‌ണൻ

1985ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ചിദംബരത്തിലൂടെ ആ നടന വൈഭവം മലയാളികളും അനുഭവിച്ചറിഞ്ഞു.

രാജ്യം കണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിൽ മുൻനിരയിൽ തന്നെയുള്ള സ്മിതാ പാട്ടീല്‍ എന്ന നടന വിസ്മയത്തെ അവരുടെ മുപ്പത്തിമൂന്നാം മരണ വാർഷികത്തിൽ അനുസ്മരിക്കുകയാണ് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ മുൻ സെക്രട്ടറിയും കൂടിയായ ആർ. ഗോപാലകൃഷ്‌ണൻ

സ്മിതാ പാട്ടീല്‍ ഓര്‍മയായിട്ട് 33 വര്‍ഷം. അഭ്രപാളിയിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന സ്മിത. മലയാളത്തിന്റെ സ്വന്തം ശിവകാമി!

പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിഷ്ക്കളങ്കമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു…

ഭൂമിക, ചക്ര, അര്‍ഥ്, മിര്‍ച്ച് മസാല, നമാക് ഹലാല്‍, ശക്തി,  മന്ഥൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ശേഷമായിരുന്നു സ്മിതയുടെ വിടവാങ്ങല്‍. 1985ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ചിദംബരത്തിലൂടെ ആ നടന വൈഭവം മലയാളികളും അനുഭവിച്ചറിഞ്ഞു.

സിനിമാ- ടെലിവിഷൻ-നാടകരംഗത്തെ മികച്ച കലാകാരന്മാരിൽ ഒരാളായിരുന്നു സ്മിതാ പാട്ടീൽ. പത്തുവർഷത്തോളം മാത്രം നീണ്ടുനിന്ന തന്റെ അഭിനയകാലത്ത് ഏതാണ്ട് എഴുപത്തഞ്ചോളം ഹിന്ദി- മറാത്തി സിനിമകളില് ഇവർ അഭിനയിച്ചു. ഇക്കാലത്ത് രണ്ട് ദേശീയപുരസ്കാരങ്ങളും ഒരു ഫിലിം ഫെയർ  പുരസ്കാരവും നേടി. 1985 ൽ രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.

1955 ഒക്ടോബര്‍ 17ന് പൂനെയിലായിരുന്നു സ്മിതയുടെ ജനനം. പിതാവിന്റെ രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം സ്മിതയ്ക്കു പകര്‍ന്നു കിട്ടിയിരുന്നു. എന്നാല്‍ കലകളിലുള്ള അഭിരുചി സ്മിതയെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു. പഠനകാലത്തു തന്നെ സൂപ്പര്‍താരങ്ങളുടെ നായികാ പദവി സ്മിതയെ തേടിയെത്തിയിരുന്നു. മനോജ് കുമാറിന്റെ റോട്ടി കപ്പടാ മക്കാനിലേക്കും ദേവാനന്ദിന്റെ ഹരേ രാമ ഹരേ കൃഷ്ണയിലേക്കും സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യയില്‍ നിന്നും നിർമ്മിക്കപ്പെട്ട നിരവധി ഡിപ്ലോമ സിനിമകളിൽ  സ്മിത അഭിനയിച്ചു. (FTII, പൂനെയിലെ വിദ്യാർഥിനി ആയിരുന്നില്ല സ്മിത എന്ന് അവിടെ വിദ്യാർഥിയും അധ്യാപകനുമായിരുന്ന ശിവപ്രസാദ് കവിയൂർ (Sivaprasad Kaviyoor) സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെ രേഖകളിലും ഉണ്ടെന്നിരിക്കിലും…) പിന്നീട് സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായാണ് കരിയര്‍ ആരംഭിക്കുന്നത്.

ആരെയും ആകര്‍ഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. 1974ല്‍ മേരേ സാത് ചല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. പിന്നീട് പല ഭാഷകളിലായി 75 സിനിമകളില്‍ അഭിനയിച്ചു.

ഇക്കാലയളവില്‍ സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, ജി. അരവിന്ദന്‍ തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനും സ്മിതയ്ക്കു കഴിഞ്ഞു. (അരവിന്ദൻറെ ചിദംബരം)

1986 ഡിസംബര്‍ 13-ന് തന്റെ 31-ാം വയസില്‍ ഈ ലോകത്തോടു വിട പറയുമ്പോള്‍ സ്മിത എന്ന നടി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.

നടന്‍ രാജ് ബബ്ബറിന്റെ ഭാര്യയായ സ്മിത മകന്‍ പ്രതീകിന് ജന്മം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്. പ്രസവാനന്തരമുള്ള ശാരീരിക പ്രശ്‌നങ്ങളായിരുന്നു സ്മിതയുടെ മരണ കാരണം. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചരിത്രം അറിയുന്നവർക്ക് മെസഞ്ചർ ഓഫ് ഗോഡ് ഒരു കവിതയാണ്  

ചരിത്രം പറഞ്ഞ് മെസേജസ് ഫ്രം ദി അറ്റ്ലാന്‍റിക് പാസേജ്