in

നവീകരിച്ച കേരള ടെന്നീസ് അക്കാദമി  കായികതാരങ്ങള്‍ക്ക്  സമര്‍പ്പിച്ചു 

തിരുവനന്തപുരം: 2.51 കോടി രൂപ മുടക്കി നവീകരിച്ച കുമാരപുരത്തെ കേരള ടെന്നീസ് അക്കാദമി  സ്പോര്‍ട്സ്-യുവജനക്ഷേമ മന്ത്രി  ഇ.പി ജയരാജന്‍ കായികലോകത്തിനു സമര്‍പ്പിച്ചു.

നിലവിലെ ടെന്നിസ് കോംപ്ലക്സാണ് രാജ്യാന്തര മത്സരങ്ങളടക്കം വര്‍ഷം മുഴുവന്‍ 24 മണിക്കൂറും ടൂര്‍ണമെന്‍റുകള്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം ടെന്നീസ്  പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളത്തില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 600 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന വിധത്തിലും മുതിര്‍ന്ന  100 പേര്‍ക്കും 250 കുട്ടികള്‍ക്കും പരിശീലനം നടത്താവുന്ന വിധത്തിലുമാണ് നവീകരണം . ഓപ്പറേഷന്‍ ഒളിമ്പിയ പോലുള്ള പദ്ധതികള്‍ ലക്ഷ്യമിടുന്നത് കായിക പ്രതിഭകളെ കണ്ടെത്താനും രാജ്യാന്തര മത്സരങ്ങള്‍ക്ക് അവരെ സജ്ജരാക്കാനും വേണ്ടിയാണ് .

ടെന്നീസ് പ്രേമികള്‍ക്കും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കും സ്ഥിരമായി ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ അക്കാദമിയെ സംരക്ഷിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ  ടൂറിസം വകുപ്പു മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 


പ്രാഥമിക തലത്തിലും ഉന്നത നിലവാരത്തിലുമുള്ള പരിശീലനം നല്‍കാന്‍ അനുയോജ്യമായ സൗകര്യങ്ങള്‍ അക്കാദമിയിലുണ്ട്. 
 ഫ്ളഡ് ലൈറ്റ്  സംവിധാനമുള്ള സിന്തറ്റിക് കോര്‍ട്ടിനുപുറമെ മഴക്കാലത്ത്  കളിക്കാന്‍ കഴിയുന്നതും വശങ്ങള്‍ മറച്ച് ഫ്ളഡ് ലൈറ്റുകളും എല്‍ഇഡി അറീന ലൈറ്റുകളും സജ്ജീകരിച്ച  മൂന്ന് പരിശീലന കോര്‍ട്ടുകളും ഇവിടെയുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സിസ്സയുടെ മുളക്കൃഷി സെമിനാർ ഫെബ്രുവരി 24 ന്

കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍  ഇന്‍കുബേഷന്‍  സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും