responsible tourism, Kerala, minister, Kadakampally 
in , ,

ഉത്തരവാദിത്ത ടൂറിസം റിസോഴ്‌സ് പേഴ്‌സന്‍മാരുടെ പരിശീലന പരിപാടി തലസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസം ( responsible tourism ) എന്നത് പ്രസംഗിച്ച് നടക്കാനോ മേളകളില്‍ പ്രദശിപ്പിക്കാനോ മാത്രമുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി മാത്രമേ ഇനി മുതല്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേര്‍സര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ടൂറിസത്തെ റീ ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി അവസാന ഘട്ടത്തിലാണെന്നും സംസ്ഥാനത്തെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപ്പിലാക്കുന്നതെന്നും അഭിപ്രായപ്പട്ട മന്ത്രി അതിന് മുന്‍കൈയെടുക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

2008-ല്‍ കുമരകം, കോവളം, തേക്കടി, വൈത്തിരി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി ഇന്ന് ടൂറിസം രംഗത്തിന്റെ നട്ടെല്ലാണെന്നും തദ്ദേശവാസികള്‍ക്ക് ടൂറിസം വഴി തൊഴിലും , വരുമാനവും ലഭിക്കാന്‍ ഇത് കാരണം ഏറെ സഹായകമായതായും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഇതിനോടകം തന്നെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചതായി മന്ത്രി ഓർമിപ്പിച്ചു.

പരമ്പരാഗത തൊഴിലുകളെ ടൂറിസം പാക്കേജുകളാക്കി മാറ്റി കള്ളു ചെത്ത്, നെയ്ത്ത്, ഓലമെടയല്‍, തഴപ്പായ നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം, കൈത്തറി നെയ്ത്ത്, എന്നിവയെല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്ന് ഉത്തരവാദിത്ത ടൂറിസം പദ്ധതി തെളിയിച്ചതായും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയില്‍ ഒരു ലക്ഷം തൊഴില്‍ സൃഷ്ടിക്കുവാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ടൂറിസം മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്ത മിഷനാണ് ഇനി മുതല്‍ മേല്‍നോട്ടം വഹിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

responsible tourism, Kerala, minister, Kadakampally 

വേമ്പനാട്ട് കായല്‍ , അഷ്ടമുടിക്കായല്‍ എന്നിവക്ക് പുറമെ കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളതും ആരംഭിക്കാന്‍ പോകുന്നതുമായ എല്ലാ ജലാശയങ്ങളുടേയും പാരിസ്ഥിതിക സംരക്ഷണ ചുമതലയും, ടൂറിസവുമായി ബന്ധപ്പെട്ട മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷന്റെ മേല്‍നോട്ടത്തിലാകും നടക്കുകയെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ് സ്വാഗതം ആശംസിച്ചു. ഉത്തരവാദിത്ത മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ രൂപേഷകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിവിധ വിഷയങ്ങളെ കുറിച്ച്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, വയല ഡയറക്ടര്‍ വിനോദ് നമ്പ്യാര്‍, ആര്‍.ടി റിസോഴ്‌സ് പേഴ്‌സണ്‍ പിന്റോ പോള്‍. സി, ടൂറിസം ഉപദേശക സമിതി അംഗം രവിശങ്കര്‍, ബിജു ജോര്‍ജ്, ധന്യ സാബു, വി. എസ് കമലാസനന്‍, എന്‍. ഡി സുനന്ദരേശന്‍, ബിജി സേവ്യര്‍, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

രണ്ട് ദിവസം നീളുന്ന പരിശീലന പരിപാടി ബുധനാഴ്ച സമാപിക്കും. ബുധനാഴ്ച നടക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളെ കുറിച്ച് എം. പി. ശിവദത്തന്‍ (കേരള ഹാറ്റ്‌സ്), അനില്‍ രാധാകൃഷ്ണന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ദി ഹിന്ദു), ഡോ. ബി രാജേന്ദന്‍ ( പ്രിന്‍സിപ്പല്‍, കിറ്റ്‌സ്), തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

French president , Emmanuel Macron ,scolds, teenager,video, viral , Mont Valerian fort, French resistance members , Paris,

കൗമാരക്കാരനെ ഫ്രഞ്ച് പ്രസിഡന്റ് ശാസിച്ചതെന്തിന്?

ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 

അത്യാസന്ന നിലയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നതായി പരാതി