in ,

ക്ഷണിക്കപ്പെടാത്ത അതിഥി

108 മിനിറ്റ് ദൈർഘ്യമുള്ള സ്പാനിഷ് ചിത്രമാണ്  ഗ്വിലെം മൊറാലസ്  സംവിധാനം ചെയ്ത ക്ഷണിക്കപ്പെടാത്ത അതിഥി (The Uninvited Guest). ജൂലിയാസ് ഐസ്, ഇൻസൈഡ് നമ്പർ 9 തുടങ്ങിയ  ചിത്രങ്ങൾക്കുശേഷം മൊറാലസ്  ചെയ്ത ചിത്രം  ഈ ജോണറിൽ വന്ന ചിത്രങ്ങളിൽ മികച്ചതെന്ന പേര് നേടിയിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ഈ സ്പാനിഷ് ത്രില്ലർ മൂവിയിൽ അൻഡൊണി ഗ്രെഷ്യ, മോണിക്ക ലോപ്പസ്, ഫ്രാൻസെസ്കോ ഗാരിഡോ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ.

The Univited Guest3കൊട്ടാരം പോലൊരു വീട്. ഒറ്റപ്പെട്ട ഒരാളുടെ  ജീവിതം. അകത്തേക്ക് കയറി വരുന്ന ഒരപരിചിതൻ. നിന്ന  നില്പിൽ അപ്രത്യക്ഷനാവുന്ന അയാളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും  ഉൽക്കണ്ഠകളും സംഘർഷങ്ങളും. ചിത്രത്തിന്റെ പ്രമേയം ഇത്രയും വാക്കുകളിൽ ഒതുക്കാം. എന്നാൽ വാക്കുകൾ കൊണ്ട് വിവരിക്കാൻ ആവുന്നതിലും മികച്ച കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.

മനോഹരമായി സന്നിവേശിപ്പിച്ച ഒരു കൂട്ടം ദൃശ്യപരമ്പര. അതിലൂടെ നമ്മിൽ  അന്തർലീനമായി കിടക്കുന്ന  ഭയം എന്ന വികാരത്തെ പതിയെപ്പതിയെ ഉയർത്തി അതിന്റെ പരകോടിയിൽ എത്തിക്കുകയാണ് സംവിധായകൻ.

ആർക്കിടെക്റ്റായ ഫെലിക്സ് ഭാര്യ വേരയുമായി പിരിഞ്ഞിട്ട് അധിക നാളായില്ല. ബാഴ്‌സലോണയിലെ  കൊട്ടാരം പോലുള്ള  വലിയൊരു വീട്ടിലാണ് താമസം. വേര പോയതിൽപിന്നെ  അയാളവിടെ  തീർത്തും ഒറ്റക്കാണ്.ആളനക്കമില്ലാത്ത വലിയൊരു  വീട്ടിൽ തീർത്തും ഏകാന്തമായ  ജീവിതം. ഒരു ദിവസം രാത്രിയിൽ അപരിചിതനായ ഒരാൾ  ഫെലിക്സിന്റെ വീട്ടിലെത്തുന്നു. അത്യാവശ്യമായി അയാൾക്കൊന്നു ഫോൺ ചെയ്യണം.

വരും വഴി  റോഡിലൊരു ഫോൺ ബൂത്തുണ്ടല്ലോയെന്ന് ഫെലിക്സ് ചോദിക്കുന്നുണ്ട് . അത് കേടായി എന്നാണ് അയാൾ പറയുന്നത്. മനസ്സില്ലാമനസ്സോടെ അപരിചിതനായ ആളെ ഫെലിക്സ് വീടിനകത്തേക്ക് ക്ഷണിക്കുന്നു. ഫോൺ ചെയ്യുമ്പോൾ  സ്വകാര്യത വേണമെന്ന അയാളുടെ അഭ്യർത്ഥന മാനിച്ച്  ഫെലിക്സ് ആ മുറിയിൽ നിന്നും  മാറി നിൽക്കുന്നു.

അൽപനേരം കഴിഞ് ഫെലിക്സ് വന്നു നോക്കുമ്പോൾ അപരിചിതനായ ആ വ്യക്തിയെ  കാണാനില്ല. ഫെലിക്സ് വീട് മുഴുവൻ  അയാളെ തിരയുന്നുണ്ട്. പക്ഷേ കാണുന്നില്ല. അയാൾ എങ്ങോട്ടു പോയെന്ന്  ഒരു പിടിയുമില്ല. വീടിനു പുറത്തിറങ്ങി റോഡരികിലുള്ള ഫോൺ ബൂത്തിൽ ചെന്ന് നോക്കുമ്പോൾ  അത് പ്രവർത്തിക്കുന്നുണ്ട് എന്നയാൾ മനസ്സിലാക്കുന്നു. അപ്പോൾ ഫോൺ പ്രവർത്തന രഹിതമാണ്‌ എന്നയാൾ പറഞ്ഞത് കള്ളമായിരുന്നു.  

2retinaകള്ളം പറഞ്ഞ് എന്തിനാണയാൾ തന്റെ വീട്ടിലെത്തിയത്? എന്തുകൊണ്ടയാൾ തന്നോട് പറയാതെ കടന്നു കളഞ്ഞു? അയാൾ വാസ്തവത്തിൽ അവിടം വിട്ടു പോയോ? അതോ ആ വലിയ വീട്ടിൽ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ? അങ്ങിനെയെങ്കിൽ അയാളുടെ നിഗൂഢമായ ഉദ്ദേശ്യമെന്തായിരിക്കും? 

ഉത്തരം കിട്ടാത്ത  ചോദ്യങ്ങൾ  ഒന്നിന് പിറകെ ഒന്നായി  ഫെലിക്സിനെ  വേട്ടയാടാൻ തുടങ്ങി. ഉള്ളിൽ അല്പാല്പമായി ഭയം അരിച്ചിറങ്ങുന്നു.  ഫെലിക്സിന്  മനഃസമാധാനം നഷ്ടപ്പെട്ടു. പിന്നീടുള്ള  ദിവസങ്ങളിൽ ആ വലിയ വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി പല തരം ശബ്ദങ്ങൾ കേൾക്കുന്നു. അയാൾ പരിഭ്രാന്തനാവുന്നു. പേടി കൂടിക്കൂടി വരുന്നു.

പൊലീസിനെ വിളിച്ചു നോക്കിയെങ്കിലും അവിടെയെങ്ങും ആരെയും കണ്ടെത്താതെ അവർ മടങ്ങിപ്പോവുകയാണ്. അപരിചിതൻ വീട്ടിനകത്തു തന്നെയുണ്ട്. പോലീസ് പറയുന്നതുപോലെ  അത് തന്റെ തോന്നലല്ല – അയാൾക്കുറപ്പുണ്ട്.

ഗ്വിലെം മൊറാലസ്, സംവിധായകൻ
ഗ്വിലെം മൊറാലസ്, സംവിധായകൻ

നിസ്സഹായനായ അയാൾ വേരയെ വിളിച്ച് തന്റെ അടുത്തെത്താൻ അഭ്യർത്ഥിക്കുന്നു. വീട്ടിലെത്തുന്ന വേരയുമായി അയാൾ സെക്സിൽ ഏർപ്പെടുന്നുണ്ട്. അൽപ്പനേരം കഴിഞ്ഞ് അടുക്കളയിൽ നിന്ന് വേര ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നു. തുടർന്നുള്ള അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിൽ അവിചാരിതമായി വേരയ്ക്ക് കുത്തേൽക്കുന്നു.

അത്യന്തം സ്തോഭജനകവും നാടകീയവുമായ ദൃശ്യപരമ്പരക്കാണ് പിന്നീട്  ആ വലിയ വീട് സാക്ഷ്യം വഹിക്കുന്നത്. 

നിനച്ചിരിക്കാത്ത നിമിഷത്തിൽ ക്ഷണിക്കപ്പെടാതെ കടന്നുവന്ന് ഇവിടെ  നമുക്ക് അഭിമുഖമായി നിൽക്കുന്നത് ഭയം എന്ന വികാരം തന്നെ. 

തിയേറ്റർ വിട്ടിറങ്ങി വീട്ടിലെത്തിയാലും വിടാതെ പിന്തുടരുന്ന ഒരദൃശ്യ സാന്നിധ്യമായി ഭയം നമുക്കൊപ്പമുണ്ടാകും. ക്ഷണിക്കാതെ കടന്നു വരുന്ന ആ അതിഥി  സ്വന്തം മുറിയിലും  തൊട്ടടുത്ത മുറികളിലും  ഇടനാഴികളിലും പതിപ്പിക്കുന്ന പതിഞ്ഞ കാലടികൾ   നമ്മുടെ ഉറക്കം കളയുന്നതോടെ , സംവിധായകൻ  വിജയിക്കുന്നു.

The Univited Guest1

അത് തന്നെയാണ് ഗ്വിലെം മൊറാലസ്  സംവിധാനം ചെയ്ത ചിത്രത്തെ മികച്ചതാക്കുന്നത്. ഫെലിക്സിനെപ്പോലെ നാമും പതിയിരിക്കുന്ന ഒരാൾരൂപത്തെ കാണാതെ കാണുന്നു.  പതിഞ്ഞ ശബ്ദത്തിലുള്ള  പാദചലനങ്ങൾ. കേൾക്കാതെ കേൾക്കുന്നു. 

സിനിമയുടെ  സൗന്ദര്യാത്മകത ഭയത്തെ തീക്ഷ്ണവും മനോഹരവുമായ അനുഭവമാക്കുന്നു. മറ്റു ത്രില്ലർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, സിനിമയുടെ മുഴുവൻ ഡിപ്പാർട്ട്മെന്റുകളും കൂട്ടായി പണിയെടുത്തതിന്റെ മികച്ച റിസൾട്ട് ഇവിടെ കാണാം. 

Leave a Reply

Your email address will not be published. Required fields are marked *

UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem

ഡിജിറ്റൽ പരിണാമ പ്രോത്സാഹനത്തിന് യുഎസ് ടി ഗ്ലോബൽ-ഐഐബിഎ ധാരണ

ബാലഗംഗാധര തിലകിനെ ടെററിസ്റ്റാക്കി രാജസ്ഥാൻ റെഫറൻസ് ചരിത്ര പുസ്തകം