ആറാട്ടു ഘോഷയാത്ര അവകാശം സംരക്ഷിക്കപ്പെടണം: ശശി തരൂർ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ  നടത്തുന്ന നീക്കങ്ങൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ
ആറാട്ടു ഘോഷയാത്രക്കു  തടസ്സമാകരുതെന്ന് ഡോ .ശശി തരൂർ എം.പി. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു .

കേന്ദ്ര വ്യോമയാന വകുപ്പ്  മന്ത്രി സുരേഷ് പ്രഭുനെ സന്ദർശിച്ച്  ശശി തരൂർ നേരിട്ട്  കത്തു നൽകി. നൂറ്റാണ്ടുകളായി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെ റൺവേ താണ്ടിയാണ്  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ  ആറാട്ട് കടന്നുപോകുന്നത്.

ആറാട്ടു ഘോഷയാത്രക്കു വിമാനത്താവളം സ്വകാര്യവൽക്കരിച്ചാലും  ഈ ആചാരത്തിന് തടസം ഉണ്ടാകില്ല എന്നു ഉറപ്പ് പറയാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

ആണ്ടിൽ രണ്ടു തവണയാണ്  ആറാട്ട്  ഘോഷയാത്ര. വിമാനത്താവളത്തിന്റെ  റൺവേ, ആറാട്ടിനായി പോകുന്ന പരമ്പരാഗത പാതയുടെ  ഭാഗമായി വരുന്നു. ആറാട്ടു ഘോഷയാത്ര കടന്നു പോകുമ്പോൾ നാലു മുതൽ അഞ്ച് മണിക്കൂർ വരെ വിമാനത്താവളം അടച്ചിടുക പതിവായി തുടർന്നു വരുന്നു.

വിമാനത്താവള മാനേജ്‌മന്റ് മാറിയാലും ആറാട്ട് ഘോഷ യാത്രയുടെ പവിത്രതയ്ക്കും  ആചാരത്തിനും ഭംഗമുണ്ടാകുന്ന രീതിയിലുള്ള ഒരു  നടപടിയ്ക്കും മുതിരരുത് എന്ന്  തരൂർ  ആവശ്യപ്പെട്ടു .

വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനും വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച RFP സംബന്ധിച്ച് സുതാര്യത ഉറപ്പ് വരുത്തണമെന്ന് RFP- ലെ വ്യവസ്ഥകൾ ജനങ്ങൾക്ക് മുമ്പിൽ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനപ്രതിനിധികളിൽ നിന്നു പോലും മറച്ചു വയ്ക്കുന്ന രഹസ്യ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ വെളിപ്പെടുത്തണം. ആറാട്ട്  ഘോഷയാത്ര നടത്തുന്നത് സംബന്ധിച്ച വ്യവസ്ഥകൾ വലതുമുണ്ടെങ്കിൽ അതും വെളിപ്പെടുത്തണം .തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് കൊടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രാദേശികമായി നിരവധി ആളുകളുടെ ജീവനോപാധി ഇല്ലാതാക്കുമോ എന്നും ആശങ്കയുണ്ട്.

ചരിത്രപരമായി അതീവ പ്രാധാന്യമുള്ളതും മഹത്തായ പാരമ്പര്യവുമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്ര തടയുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെക്കുറിച്ച് ബിജെ പി യുടെ മൗനം അവരുടെ ആചാര സംരക്ഷണത്തെ കുറിച്ചുള്ള ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്. പത്മനാഭ സ്വാമിയുടെ വിശ്വാസികളോട്  ബിജെ പി കാണിക്കുന്ന വഞ്ചന ജനങ്ങൾ തിരിച്ചറിയണമെന്നും ഡോ .ശശി തരൂർ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആയുഷ് മേഖലയിലെ സമഗ്ര മുന്നേറ്റത്തിന് ആയുഷ് കോണ്‍ക്ലേവ് സഹായിക്കും: ഗവര്‍ണര്‍ 

പരമ്പരാഗത ചികിത്സാരീതികളിലെ ഗവേഷണം ലോകോത്തരമാക്കണം: പത്മശ്രീ ഡോ. കെ.എം ചെറിയാന്‍