Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 
in , ,

ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത താര സംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി ‘അമ്മ’യുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കല്‍ ( Rima ) അഭിപ്രായപ്പെട്ടു.

‘അമ്മ’യിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ ഫെമിനിസ്റ്റ് ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന അപൂര്‍വ്വം പേരില്‍ ഒരാളായ റിമ ഒരു ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ അഭിപ്രായപ്പെട്ടത്.

നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷ‍യില്ലെന്ന് വ്യക്തമാക്കിയ നടി ‘അമ്മ മഴവില്‍’ എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും റിമ ചൂണ്ടിക്കാട്ടി. ‘അമ്മ’ എന്ന സംഘടന വനിതാ കൂട്ടായ്മയെ അങ്ങിനെയാണ് കാണുന്നതെന്നും താരം ആരോപിച്ചു.

മൂന്നു മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, രണ്ടു പ്രാവശ്യം ജാമ്യം നിഷേധിച്ച ഒരു വ്യക്തിയും അതേസമയം അതില്‍ നിന്നും അതിജീവിച്ച മറ്റേ വ്യക്തിയും ഈ സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതായും താരം ചൂണ്ടിക്കാട്ടി.

കുറ്റാരോപിതന്റെ കൂടെയാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് വളരെ വ്യക്തമായി ‘അമ്മ’ പറയുമ്പോള്‍ ഇനി തങ്ങള്‍ എന്തിനാണ് ഈ സംഘടനയില്‍ തുടരേണ്ടതെന്ന് താനും അക്രമത്തെ അതിജീവിച്ച ആ വ്യക്തിയും ഉള്‍പ്പടെയുള്ള അംഗങ്ങളെ മനസിലാക്കിപ്പിക്കേണ്ടത് ‘അമ്മ’യുടെ ഉത്തരവാദിത്തമാണെന്നും അക്കാര്യം ‘അമ്മ’ തങ്ങളെ ബോധ്യപ്പെടുത്താതെ ഈ സംഘടനയില്‍ തുടരേണ്ട ആവശ്യമില്ല എന്ന് തങ്ങള്‍ എല്ലാവരും കരുതുന്നതായും നടി അറിയിച്ചു.

എന്തു കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറയുന്നതെന്ന് പലരും കുറ്റപ്പെടുത്താറുണ്ടെന്നും എന്നാൽ ഡെമോക്രാറ്റിക് ആയ, പബ്ലിക് സ്‌പേസ് ആയ ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം പറഞ്ഞതെന്നും റിമ വ്യക്തമാക്കി.

എല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് തങ്ങളും ചോദിക്കുന്നതെന്നും ഇതില്‍ ഡബ്ല്യസിസിയുടെ നിലപാട് കൃത്യമാണെന്നും താരം അറിയിച്ചു. അതൊരു വ്യക്തിയുടെ തീരുമാനമല്ലെന്നും കൂട്ടായി എടുക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേർത്തു.

‘അമ്മ’യില്‍ പോയി ഈ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നും റിമ പ്രതികരിച്ചു.

ദിലീപിനെ തിരിച്ചെടുക്കുവാനുള്ള ‘അമ്മ’യുടെ തീരുമാനത്തിനെതിരെ ഇന്നലെ വനിതാ കൂട്ടായ്മ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

കൂടാതെ സംവിധായകനും റിമയുടെ ഭർത്താവുമായ ആഷിഖ് അബു, നടി രഞ്ജിനി എന്നിവരുൾപ്പെടെ ഇന്നലെ അമ്മയുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

‘അമ്മ’ മുൻപ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് ‘മരണം വരെ സിനിമാത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന് ‘അമ്മ’ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.

സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ESAF, small finance bank, Prof. Muhammad Yunus

ഇസാഫിന്‍റെ മാതൃക പ്രശംസനീയമെന്ന് നൊബേൽ സമ്മാന ജേതാവായ പ്രൊഫ. മുഹമ്മദ് യൂനുസ്

Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

വിഷഭക്ഷ്യക്കടത്ത് തുടരുന്നു; മലയാളികൾ ആശങ്കയിൽ