Rimi Tomy
in ,

റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ (Rimi Tomy) രഹസ്യമൊഴി രേഖപ്പെടുത്തുവാനായി അന്വേഷണസംഘം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തതായി അന്വേഷണസംഘം വ്യക്തമാക്കി. ഇനി നാലു പേരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് സംവിധായകനായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ പോലീസുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി.

ജൂലൈ മാസത്തിൽ അന്വേഷണസംഘം റിമി ടോമിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തായ റിമി ദിലീപിനോടൊപ്പം വിദേശ പരിപാടികളിൽ പങ്കെടുത്തിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ചുമാണ് പോലീസ് റിമിയിൽ മൊഴിയെടുത്തത്.

അതേസമയം, ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് നൽകിയതെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് സുനിയെ പിടികൂടിയാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നും ദിലീപ് ഉറപ്പുനല്‍കിയാതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്ന് സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സഹതടവുകാരന്‍ വിപിന്‍ലാലിന്റെ ഈ മൊഴിയും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വായിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

first fidget spinner feature phone-,K188-F05-blivenews.com

ലോകത്തിലെ ആദ്യ ഫിഡ്‌ജെറ്റ്‌ സ്പിന്നര്‍ ഫോണുകള്‍ ഇന്ത്യയില്‍

ടി പി വധക്കേസ്: പ്രതികളുടെ പരോൾ ചട്ടം ലംഘിച്ചെന്ന് പരാതി