in ,

ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല: ഋഷിരാജ് സിംഗ്

കണ്ണൂര്‍: കേരളത്തിൽ ബാറുകളുടെ (bars) ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ (Excise commissioner) ഋഷിരാജ് സിംഗ് (Rishiraj Singh) അറിയിച്ചു. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ കള്ളു ഷാപ്പുകളുടെ ദൂരം 400 മീറ്ററായും ബാറുകളുടേത് 200 മീറ്ററായും തുടരുകയാണെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. കണ്ണൂര്‍ കേളകം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈവ് സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കാൻ പറ്റുമോയെന്ന നിർദേശം മാത്രമാണ് എക്സൈസ് വകുപ്പ് മുന്നോട്ട് വച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്ത് ബാറുകള്‍ സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന വാര്‍ത്തകള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് പുറത്തു വന്നിരുന്നു. ഫോര്‍ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകളുടെയും ദൂരപരിധി കുറച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് വേണ്ടിയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നേരത്തെ ന്യായീകരിച്ചിരുന്നു. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മുൻപ് അറിയിച്ചിരുന്നു.

ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു. മുൻപ് 50 മീറ്ററായിരുന്ന ദൂരപരിധി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് 200 മീറ്ററാക്കി ഉയര്‍ത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പള്‍സര്‍ സുനിക്കും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു

tvpm flower show

തലസ്ഥാന നഗരിയിൽ വസന്തം; ജനുവരി 5-ന് ആരംഭം