ജിയോ മൺസൂൺ ഹംഗാമ എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമായി

കൊച്ചി: പഴയ ഫോൺ കൈമാറി പകരം പുതു നിര  ജിയോ ഫോൺ നൽകുന്ന ജിയോയുടെ മൺസൂൺ ഹംഗാമ എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമായി.

ഇതോടെ 501 രൂപയ്ക്കു പരിധിയില്ലാത്ത 4 ജി ഇന്റർനെറ്റ് സേവനങ്ങളോടെ പുതിയ ജിയോഫോൺ ഉപഭോക്താവിന്റെ കൈയിലെത്തും എന്ന് കമ്പനി അറിയിച്ചു. പരിധിയില്ലാത്ത  വോയിസ് – ഡാറ്റാ  സേവനങ്ങൾ ലഭ്യമാക്കുവാൻ ആക്ടിവേഷൻ സമയത്തു ആറു മാസത്തേക്ക്  594  രൂപയ്ക്കു റീചാർജ് ചെയ്യണമെന്ന് മാത്രം.

അധികം ഡാറ്റ ഉപയോഗമില്ലാത്ത ജിയോ ഫോൺ ഉപഭോക്താക്കൾക്ക് വേണ്ടി പ്രതിദിനം അര  ജി ബി (500 എം ബി) ഇന്റർനെറ്റും സൗജന്യ വോയ്‌സ് കാളുകളും  300 സൗജന്യ എസ് എം എസ്സും  ലഭിക്കുന്ന  99  രൂപ റീചാർജ് പാക്കേജും  ജിയോ പുറത്തിറക്കി. 28  ദിവസമാണ് ഈ സ്‌കീമിന്റെ  കാലാവധി.

പഴയ ഫോണ്‍ കൈമാറി പുതിയ ജിയോഫോണ്‍ എടുക്കുമ്പോള്‍ നല്‍കുന്ന 501 രൂപ, മൂന്നു വര്‍ഷം ഉപയോഗിച്ച് ശേഷം ഫോണ്‍ തിരികെ നല്‍കുമ്പോള്‍ തിരിച്ചു കിട്ടും. അതായത്, മൂന്നു വർഷം ഉപയോഗിക്കുന്നവർക്ക് സമ്പൂർണമായും സൗജന്യമാണ് ജിയോഫോൺ. ജിയോയുടെ  ഏതു റീറ്റെയ്ൽ പോയിന്റിൽ നിന്നും പഴയ 2 ജി/3 ജി/  4 ജി  നോൺ വോൾട്ടെ ഫോണുകൾ (മൂന്നര വർഷത്തിനകം അതായതു 2015  ജനുവരി ഒന്നിന് ശേഷം ഉപയോഗിച്ചു തുടങ്ങിയതാകണം) നൽകി പുതിയ ജിയോഫോൺ സ്വന്തമാക്കാം.

പുതിയ ജിയോ ഫോൺ വാങ്ങുമ്പോൾ പഴയ ഫോണും ചാര്‍ജറും കൈമാറണം. ആധാർ നമ്പറും തെളിവായി നൽകണം. ഓഗസ്റ്റ് 15   മുതൽ   ഫേസ്ബുക്കും യൂട്യൂബും വാട്ടസ്ആപ്പുമടക്കമുള്ള സംവിധാനങ്ങൾ ഫോണിൽ പ്രവർത്തനക്ഷമമാകും.

 “നിലവിൽ ജിയോ ഫോണിന് പ്രതിമാസം ഒരു ജി ബി  ഇന്റർനെറ്റ് സേവനം നൽകുന്ന പാക്കേജും, പ്രതിദിനം ഒരു ജി ബി ഇന്റർനെറ്റും നൽകുന്ന 153 രൂപയുടെ പ്രതിമാസ  പാക്കെജുമാണുള്ളത്. പുതുതായി പ്രഖ്യാപിച്ച 99  രൂപയുടെ പ്രതിദിനം അര  ജി ബി (500 എം ബി) പാക്കേജ്  ഉപഭോക്താവിന് ആവശ്യത്തിനനുസരിച്ചു മാത്രം  ഇന്റർനെറ്റ് സേവനങ്ങൾ വിനിയോഗിയ്ക്കാനുള്ള സൗകര്യമാണ് ഉറപ്പു നൽകുന്നത്,” എന്ന് ജിയോ വക്താവ് അറിയിച്ചു.  ഇതോടൊപ്പം മൺസൂൺ ഹംഗാമ ഓഫര്‍ പ്രകാരം ജിയോഫോൺ സ്വന്തമാക്കുന്നവർക്കു 6  ജിബിയുടെ 101  രൂപ മൂല്യമുള്ള  വൗച്ചറും ലഭിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

BSNL prepaid , BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, 

ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ടെലിഫോണി സേവനം കേരളത്തിൽ 

സഹാപീഡിയ ഇന്ത്യ ഹെറിറ്റേജ് വാക്കിന് ‘പാറ്റാ’ ഗോള്‍ഡ് പുരസ്കാരം