Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,
in , ,

ഗതാഗത സുരക്ഷ: ട്രാഫിക് കോൺസ്റ്റബിളായി പ്രമുഖ ബോളിവുഡ് നടൻ പൊതുജനമധ്യത്തിൽ

മുംബൈ: സ്വച്ഛ് ഭാരതിന് ശേഷം ഗതാഗത സുരക്ഷയ്ക്കായി ( Road traffic safety ) പ്രമുഖ ബോളിവുഡ് നടൻ സർക്കാരുമായി കൈകോർത്തു. ട്രാഫിക് കോൺസ്റ്റബിൾ യൂണിഫോം ധരിച്ച് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ഡ്യൂട്ടിലേർപ്പെട്ട പ്രിയ താരത്തെ കണ്ട് ജനങ്ങൾ ആദ്യം അത്ഭുതപ്പെട്ടു.

റോഡ് സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി യഥാർത്ഥ പോലീസ് വേഷത്തിൽ നടൻ അക്ഷയ് കുമാർ പൊതുജനമധ്യത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് മികച്ച പിന്തുണയാണ് അധികൃതരും ജനങ്ങളും ഏകിയത്.

അടുത്തിടെയായി സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രങ്ങളിൽ പങ്കാളിയാകുന്നതിന് പുറമെ സാമൂഹിക സേവനത്തിലും മുൻപന്തിയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.

താര നിശകളിലും ആഘോഷ രാവുകളിലും പ്രത്യക്ഷനാകാത്ത താരത്തെ സാധാരണക്കാർക്കിടയിലാണ് കൂടുതലായും കാണാൻ കഴിയുന്നത്.

രാജ്യത്തെ ശുചിത്വത്തിനായി സ്വച്ഛ് ഭാരത്തിനൊപ്പം പ്രവർത്തിച്ച അക്ഷയ് ചലച്ചിത്ര മേഖലയിലെ ഏതൊരാൾക്കും മാതൃകയാകുകയായിരുന്നു. എന്നാൽ സാമൂഹിക പ്രതിബദ്ധ തുടരുമെന്ന് ബോധ്യപ്പെടുത്തുവാനാണ് അദ്ദേഹം പുതിയ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തത്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി ട്രാഫിക് കോൺസ്റ്റബിളായി മുംബൈ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സൂപ്പർ താരം.

Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,ട്വിറ്ററിൽ താരം പോസ്റ്റ് ചെയ്ത ചിത്രത്തിൽ ട്രാഫിക് കോൺസ്റ്റബിൾ യൂണിഫോം ധരിച്ച് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ഡ്യൂട്ടിലേർപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹത്തിന് പിന്തുണയും ആശംസയും അറിയിച്ച് നിരവധി പേർ രംഗത്തെത്തി.

ഗതാഗത മന്ത്രാലയത്തോടൊപ്പം ചേർന്ന് അവബോധ പ്രചരണത്തിൽ പങ്കെടുക്കുന്നതിൽ ഏറെ സന്തുഷ്ടനാണെന്ന് താരം വ്യക്തമാക്കി.

ഇത്തരത്തിലൊരു അവബോധ പരിപാടിയിലൂടെ ഗതാഗത സുരക്ഷയെ സംബന്ധിച്ച് ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അക്ഷയ് കുമാർ അഭിപ്രായപ്പെട്ടു.

താരത്തിന്റെ പരിശ്രമത്തെ അഭിനന്ദിച്ച ഗതാഗത മന്ത്രാലയം ഗതാഗത നിയമങ്ങൾ പാലിക്കുവാൻ ഏവരോടും അഭ്യർത്ഥിച്ചു.

ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രശ്നങ്ങൾ വിഷയമാക്കിയ ‘ടോയ്ലറ്റ്: ഏക് പ്രേം കഥ’, ആർത്തവ ശുചിത്വം പ്രമേയമാക്കിയ ‘പാഡ്മാൻ’ എന്നിങ്ങനെയുള്ള ചലച്ചിത്രങ്ങളിലൂടെയും സാമൂഹിക പ്രശ്നങ്ങൾ ഏവരുടെയും ശ്രദ്ധയിലേക്ക് കൊണ്ട് വരാൻ ദേശീയ അവാർഡ് ജേതാവ് കൂടിയായ അക്ഷയ് കുമാറിന് കഴിഞ്ഞിട്ടുണ്ട്.

ഈ ചിത്രങ്ങൾ ഏറെ നിരൂപ പ്രശംസ നേടിയതിന് പുറമെ മികച്ച വാണിജ്യ വിജയവും കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ മാസം സ്വച്ഛ് ഭാരത് പദ്ധതിക്കായി താരം ഒരു പരസ്യ പ്രചരണ പദ്ധതി ഡൽഹിയിൽ ആരംഭിച്ചിരുന്നു. ടോയ്ലറ്റ് ടെക്നോളജിക്കായി നടന്ന കളക്ടർമാരുടെ കൺവെൻഷനിലാണ് താരം അത്തരത്തിലൊരു പ്രചരണത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ ട്വിൻ പിറ്റ് ടെക്നോളജിയുടെ പ്രചാരണമാണ് ഇതിലൂടെ ലക്‌ഷ്യമിടുന്നത്.

ഇന്ത്യ അനുദിനം വികസനപാതയിലൂടെ മുന്നേറുമ്പോഴും കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും അജ്ഞത കൊണ്ടും ശരിയായ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടും ഇപ്പോഴും പിൻനിരയിൽ തന്നെയാണ്.

ഇത്തരമൊരു അവസരത്തിൽ ജനപ്രീതി നേടിയ താരങ്ങളുടെ ഇടപെടൽ സാധാരണക്കാരിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,

എൻവിറോ എം.യു.എൻ 2018-ൽ ആഗോള ഊർജ്ജ നയരൂപീകരണം ചർച്ച ചെയ്തു

Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra

എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും