Artificial intelligence, Robotics, Technopark
143922412
in

യന്ത്രമനുഷ്യശാസ്ത്രം: വ്യാഴാഴ്ച്ച ടെക്‌നോപാര്‍ക്കില്‍ കൂട്ടായ്മ

തിരുവനന്തപുരം: സിംഗുലാരിറ്റി സര്‍വ്വകലാശാല തിരുവനന്തപുരം ചാപ്റ്റര്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കീഴിലുള്ള മീറ്റ്അപ് കഫേയുമായി ( Meetup cafe ) ചേര്‍ന്ന് കൃത്രിമബുദ്ധി ( artificial intelligence ), യന്ത്രമനുഷ്യശാസ്ത്രം (robotics)എന്നീ മേഖലകളിലെ വിദഗ്ദ്ധരുടെയും പ്രവര്‍ത്തകരുടെയും ആദ്യ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു.

ഭാവിയില്‍ ഏറ്റവുമധികം സാധ്യതയുള്ള ഈ മേഖലയിലെ ആശയ സംവാദം, സഹകരണം എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം. നവംബര്‍ 16 വ്യാഴാഴ്ച്ച വൈകുന്നേരം ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ മീറ്റ്അപ് കഫേയിലാണ് പരിപാടി.

കൃത്രിമബുദ്ധിയുടെ സഹോദരശാസ്ത്രമെന്നറിയപ്പെടുന്ന ഡീപ് ലേണിങിലെ ഏറ്റവും പുതിയ ശാഖയായ കാപ്‌സ്യൂള്‍ നെറ്റ്‌വര്‍ക്കിനെക്കുറിച്ച് ഡോ.ബ്രജേഷ് മാധവന്‍, വിവരശാസ്ത്രത്തിലെ പരിശീലനം, പ്രയോജനക്ഷമത, പരിശോധന എന്നിവയെക്കുറിച്ച് നിയാസ് മുഹമ്മദ് എന്നിവര്‍ സംസാരിക്കും.

കൃത്രിമബുദ്ധിയും യന്ത്രമനുഷ്യശാസ്ത്രവും അടിസ്ഥാനമാക്കി വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിവരണവും ഒത്തുചേരലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വിശദവിവരങ്ങളും റജിസ്‌ട്രേഷനും സംബന്ധിച്ച വിവരങ്ങള്‍ http://su-trivandrum-air.eventbrite.com എന്ന ലിങ്കില്‍ ലഭിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

ക്യാമറ കൊണ്ടു ബാക്ക്സ്ട്രീറ്റിന്റെ കഥ പറയുന്നൊരാൾ