Rohit Sharma, India, second ODI, Mohali, Sri Lanka, runs, half century, Dhoni, Rohit, Dhawan, third double hundred, cricket, second captain, Indian captain, Shikhar Dhawan, Shreyas Iyer,
in ,

രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ചുറി; ഇന്ത്യ നാലിന് 392

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) സെഞ്ചുറി നേടി. യുവതാരം ശ്രേയസ് അയ്യര്‍ ആദ്യ അര്‍ധസെഞ്ചുറി കരസ്ഥമാക്കി.

ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടിയിരുന്നു. നിലവിൽ ഇന്ത്യ നാലിന് 392 റൺസ് നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അരങ്ങേറ്റം കുറിച്ചു. കുല്‍ദീപ് യാദവിന് പകരമാണ് സുന്ദര്‍ ടീമിലെത്തിയത്.

തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വുറിയാണ് രോഹിത് ശര്‍മ മൊഹാലിയില്‍ നേടിയത്. ഇതോടെ ഏകദിനത്തില്‍ മൂന്ന് സെഞ്ച്വുറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണർ നേടി.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന രോഹിത് ശര്‍മയുടെ മികവിൽ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്കന്‍ ടീമിന് മുന്നില്‍ വച്ചത്.

50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണിംഗ് ആരംഭിച്ച ശിഖരന്‍ ധവാന്‍ 68 റണ്‍സാണ് നേടി.

ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച്‌ പുതുമുഖതാരം ശ്രേയസ് അയ്യര്‍ 70 പന്തില്‍ നിന്ന് 88 റണ്‍സ് നേടിയതിലൂടെ അരങ്ങേറ്റം ഉജ്ജ്വലമാക്കി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി എഴ് റണ്‍സും ഹാര്‍ദിക്ക് പാണ്ഡ്യ എട്ട് റണ്‍സും നേടി.

ലങ്കയ്ക്കെതിരേയുള്ള ആദ്യഏകദിനത്തില്‍ ധര്‍മശാലയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് മൊഹാലിയില്‍ സംഭവിച്ചത്. ആദ്യമത്സരം തോറ്റ ഇന്ത്യ പരമ്പരയില്‍ 0 – 1ന് പിന്നിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

iffk ,Surabhi Lakshmi ,delegate pass, Beena Paul Artistic Director Bina Paul ,gave,  IFFK pass ,actress Surabhi , Kerala State Chalachitra Academy Vice Chair Person ,Alexander Sokurov , Conversation ,International Film Festival of Kerala, KP Kumaran

പരിഭവം മാറി; സുരഭി ചലച്ചിത്രമേളക്കെത്തി

iffk, adoor gopalakrishnan, book release,cinema,

അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു