Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,
in , ,

റൊണാള്‍ഡോയുടെ വീട്ടിൽ മെസ്സിയുടെ സ്ഥാനമെന്ത്? സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരി

പാരീസ്: ഫുട്ബോൾ മൈതാനങ്ങളിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളായ ലയണൽ ആൻഡ്രെസ് മെസ്സിയും ( Messi ) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തമ്മിലുള്ള പെരുമാറ്റത്തെ പറ്റി മാധ്യമങ്ങൾ എപ്പോഴും കൊട്ടിഘോഷിക്കാറുണ്ട്.

ഫുട്‌ബോള്‍ ലോകത്ത് സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പേരുകള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേതുമാണെന്നതിൽ യാതൊരു സംശയവുമില്ല.

വേദികളില്‍ മെസ്സിയും റൊണാള്‍ഡോയും കൈകൊടുത്ത് കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ പക്ഷേ പലപ്പോഴും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ നിരവധി പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

അത്തരം വാർത്തകളെ സാധൂകരിക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി റൊണാള്‍ഡോയുടെ സഹോദരി കാറ്റിയ രംഗത്തെത്തി. മെസ്സിയെന്ന പേര് കോള്‍ക്കുന്നതു പോലും റൊണാള്‍ഡോയെ അസ്വസ്ഥനാക്കുമെന്നാണ് കാറ്റിയയുടെ വെളിപ്പെടുത്തൽ.

അതിനാൽ വീട്ടില്‍ മെസ്സിയുടെ പേര് ആരും ഉച്ചരിക്കാറില്ലെന്നും പ്രത്യേകിച്ചും റൊണാള്‍ഡോ വീട്ടില്‍ ഉള്ളപ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും റൊണാള്‍ഡോയുടെ സഹോദരി ഫ്രഞ്ച് ദിനപത്രമായ ‘ലെ ഐക്യുപെ’യ്ക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മത്സരങ്ങളുടെ സമ്മര്‍ദ്ദമകറ്റാനാണ് റൊണാള്‍ഡോ വീട്ടില്‍ എത്തുന്നതെന്നും ആ സമയം അദ്ദേഹത്തിന് ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ സംസാരിക്കാറില്ലെന്നും അതിനാലാണ് മെസ്സിയുടെ പേര് ഒഴിവാക്കുന്നതെന്നും കാറ്റിയ അഭിപ്രായപ്പെട്ടു.

തന്റെ പ്രിയ സഹോദരനെ വാനോളം പുകഴ്ത്താനും സഹോദരി തയ്യാറായി. ലോകത്തിലെ മികച്ച കളിക്കാരനായ തന്റെ സഹോദരൻ ഇനിയും കുറഞ്ഞത് നാല് സീസണെങ്കിലും കളിക്കുമെന്നാണ് കാറ്റിയയുടെ അഭിപ്രായം.

കളിയെ പറ്റി അദ്ദേഹം എപ്പോഴും ആശങ്കാകുലനാണെങ്കിലും തന്റെ മേഖലയിൽ റൊണാള്‍ഡോ വളരെയേറെ ശ്രദ്ധ പുലർത്താറുണ്ടെന്നും കാറ്റിയ വ്യക്തമാക്കി.

ലോകത്തെ സൂപ്പര്‍ പവര്‍ തന്റെ മകന്‍ തന്നെയായിരിക്കുമെന്ന് ക്രിസ്റ്റ്യാനോയുടെ അമ്മ ഡൊളൊറെസ് അവെയ്‌റൊ അഭിപ്രായപ്പെട്ടു. വ്യക്തിപരമായി പരസ്പരം അനിഷ്‌ടങ്ങൾ ഇല്ലെങ്കിലും മൈതാനത്ത് മെസ്സിയും റൊണാള്‍ഡോയും മികച്ച പോരാളികളാണെന്ന് സൂപ്പർ താരങ്ങളുടെ ആരാധകർ ഉൾപ്പെടുന്ന കായികലോകം ഇതിനോടകം സമ്മതിച്ചു കഴിഞ്ഞു.

Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CISSA,Technology Day ,seminar , Tech Advances, Transportation, National Technology Day 2018,Celebrations, Centre for Innovation in Science and Social Action,organized ,Non-conventional Energy and Rural Technology ,ANERT, Government of Kerala, 

ഗതാഗതത്തിലെ സാങ്കേതിക പുരോഗതി: സിസ്സ ടെക്നോളജി ഡേ സെമിനാർ സംഘടിപ്പിച്ചു

Madhya Pradesh, father, son, failed, party, Class 10, mp,family,distributes,sweets,procession,

പരാജയപ്പെട്ട മകനും സമൂഹത്തിനും പുതു പ്രതീക്ഷ; മാതൃകയായി മധ്യപ്രദേശിലെ പിതാവ്