rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps
in ,

മുറികൾ സുന്ദരമാക്കാൻ ഇതാ ചില കിടിലൻ ഐഡിയകൾ

ഒരു സുന്ദര ഭവനം സ്വന്തമാക്കുക എന്നതാണ് ഏവരുടെയും ആഗ്രഹം. വളരെയേറെ ത്യാഗങ്ങൾ സഹിച്ച് കഷ്‌ടപ്പെട്ടു പടുത്തുയർത്തിയ ആ സ്വർഗ്ഗം പക്ഷേ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ? ജോലി ഭാരത്താൽ തളർന്നെത്തി വിശ്രമിക്കാനൊരുങ്ങവെ നിങ്ങളുടെ മുറി ( rooms ) നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട. മാറി ചിന്തിക്കാനും പ്രവർത്തിക്കാനും സമയമായെന്ന് കൂട്ടിക്കോളൂ.

വിശ്രമവേളകൾ ആനന്ദകരമാക്കുവാനായി നാം തിരഞ്ഞെടുക്കുന്ന പരിസരം അതീവ പ്രാധാന്യമുള്ളതാണ്. അതിനാൽ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സ്വീകരണമുറിയായാലും കിടപ്പുമുറിയായാലും അത് മനസ്സിനെ ശാന്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്നതിൽ തർക്കമില്ല.

മുറികളെ എങ്ങനെ കൂടുതൽ സുന്ദര സുരഭിലമാക്കാം എന്ന ചിന്ത തന്നെ ഒരു പോസിറ്റീവ് എനർജി കൊണ്ടു വരുന്നു. അപ്പോഴിനി സമയം പാഴാക്കേണ്ട ഉടനടി അതിന്റെ ഒരുക്കങ്ങൾ ആരംഭിക്കാം. അതിനായി ചില ചെറിയ സൂത്രപ്പണികളിലൂടെ നല്ല മാറ്റങ്ങൾ കൊണ്ടുവരാം.

വൃത്തിയ്ക്ക് പുറമെ അടുക്കും ചിട്ടയും

മുറി ദിനവും തൂത്തു തുടച്ച് വൃത്തിയാക്കുന്നതിലുപരിയായി അവ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുക. ഓരോ സാധനങ്ങളും അലക്ഷ്യമായി വയ്ക്കരുത്. അവ യഥാസ്ഥാനങ്ങളിൽ ക്രമീകരിക്കുക. സാധനങ്ങൾ വലിച്ചു വാരിയിട്ട ഒരു മുറിയിലേയ്ക്ക് പ്രവേശിക്കുന്നത് ആർക്കും സുഖകരമായി അനുഭവപ്പെടില്ലെന്നത് തീർച്ചയാണ്.

അതിനാൽ ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കി ഓരോ മുറിയിലും അനുയോജ്യമായവ മാത്രം സജ്ജീകരിക്കുക. സ്വീകരണമുറിയിൽ വയ്‌ക്കേണ്ടവ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നതിന്റെ അസ്വാഭാവികത തിരിച്ചറിഞ്ഞു വേണം ഓരോ മുറിയും ഒരുക്കേണ്ടത്.

ആവശ്യമായ വെളിച്ചം ക്രമീകരിക്കുക

rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

മുറികളിൽ കൃത്യമായ രീതിയിൽ പ്രകാശം കടന്നുവരാൻ അനുവദിക്കുക. അടച്ചു മൂടിയ ഇരുൾ പടർന്ന മുറികൾ നെഗറ്റീവ് എനർജിയാകും പ്രദാനം ചെയ്യുക. എന്നു കരുതി തീവ്ര പ്രകാശം നൽകുന്ന ലൈറ്റുകൾ ഉപയോഗിക്കണമെന്നല്ല അർത്ഥമാക്കുന്നത്. കണ്ണിന് കുളിർമ്മയും കാഴ്ച്ചയ്ക്ക് തെളിച്ചവുമേകുന്ന രീതിയിൽ ബൾബുകൾ സജ്ജീകരിക്കാം.

ടെലിവിഷന് പുറകിൽ ബൾബുകൾ സജ്ജീകരിച്ചാൽ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട് എപ്പോഴും ഓർക്കുക. അതേസമയം ഓരോ മുറിയിലും അവയ്ക്കിണങ്ങുന്ന വിധത്തിൽ സ്‌റ്റേറ്റ്മെന്റ് ലാംപ്സ്, ഫെയറി ലൈറ്റ്സ്, സ്ട്രീം ബൾബുകൾ എന്നിവ ആവശ്യാനുസരണം ക്രമീകരിക്കാം.

മുറികൾ സുന്ദര സുരഭിലമാക്കാൻ ചെടികളും പൂക്കളും

ഇൻഡോർ പ്ലാന്റുകൾ മുറികൾക്ക് പുത്തനുണർവ്വ് നല്കുമെന്നതിൽ ആർക്കുമില്ല സംശയം. അവ ആവശ്യാനുസരണം വെട്ടിയൊതുക്കി അനുയോജ്യമായ ഇടങ്ങളിൽ സ്ഥാപിക്കാം. എന്നാൽ രാത്രി കാലങ്ങളിൽ അവ പുറത്തു വിടുന്ന കാർബൺഡൈഓക്സൈഡ് പ്രതികൂലമാണെന്നതിനാൽ ഇവ കിടപ്പു മുറികളിൽ നിന്ന് ഒഴിവാക്കുന്നതാകും അഭികാമ്യം.

ഇൻഡോർ പ്ലാന്റിന്റെ പരിപാലനത്തിൽ ഒരിക്കലും അമാന്തം പാടില്ല. സ്വീകരണമുറിയിൽ സജ്ജീകരിക്കുന്നത് ജലസസ്യങ്ങളാണെങ്കിൽ കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റണം. ഇവ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകാതിരിക്കാനായി എപ്പോഴും ഓർക്കുമല്ലോ.

കണ്ണാടിയാൽ അലങ്കരിക്കാം വിവിധ രീതികളിൽ

rooms, mirror

നന്നായി ഡിസൈൻ ചെയ്ത ഒരു കണ്ണാടി അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുന്നതിലൂടെ ഒരു മുറിയ്ക്ക് വ്യത്യസ്ത ഭാവം നൽകാനാകും. ചെറിയ കണ്ണാടികളാണെങ്കിൽ അവ കൃത്യമായ അകലത്തിൽ വ്യത്യസ്ത രീതിയിൽ ക്രമീകരിക്കുക. ഭാവനകൾ കൂടുതൽ ഉണരട്ടെ.

വിൻറ്റേജ്, എലഗന്റ് ഫ്രെമുകളുള്ള കണ്ണാടികൾക്ക് പുറമെ മറ്റ് വിവിധതരം ഫ്രയിമുകളും പരീക്ഷിക്കാവുന്നതാണ്. സ്വീകരണമുറിയിലെ കാഴ്ച്ച മറ്റൊരു മുറിയിലിരിക്കെ കാണാവുന്ന വിധത്തിൽ കണ്ണാടികൾ സജ്ജീകരിക്കുന്നത് നല്ലൊരു ആശയമല്ലേ?

മുറിയ്ക്ക് അനുയോജ്യമായ ഫർണിച്ചറുകൾ

rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

മുറിയിലെ ഫർണിച്ചറുകൾ, അത് പുതു പുത്തനായാലും പഴയ മോഡലിലുള്ളതായാലും അവ മുറിയ്ക്ക് അനുയോജ്യമാണോ എന്ന് ആദ്യം ചിന്തിക്കുക. ഇടുങ്ങിയ മുറിയിൽ വലിയ ഫർണിച്ചറുകൾ എന്തൊരു അഭംഗിയാണ് സൃഷ്‌ടിക്കുക. കൂടാതെ ഫർണിച്ചറുകളുടെ നിറം ചുവരിന്റെ നിറവുമായി യോജിച്ചു പോകുന്നുണ്ടോ എന്നും പരിശോധിക്കുക.

ഇവയുടെ നിറം മാറ്റം ഉടനെ അസാധ്യമാണെങ്കിൽ ഇവയ്ക്ക് അനുയോജ്യമായ വിരിപ്പുകൾ അണിയിക്കാം. മനോഹരമായ മേശ വിരിപ്പുകളും കസേര വിരിപ്പുകളും കാഴ്ച്ചയ്ക്ക് വിരുന്നാകും. എന്നാൽ ഇവയുടെ നിറവും ചിത്രത്തുന്നലുകളും പരസ്പരപൂരകങ്ങളാണോ എന്നും ഉറപ്പുവരുത്തേണ്ടതാണ്.

മുറിയിൽ വ്യത്യസ്തത പരീക്ഷിക്കാം

rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

ഒരു പഴയ ഏണി നന്നായി ക്രമീകരിച്ച് മുറിയിൽ സ്ഥാപിച്ചു നോക്കൂ. അതിൽ അനുയോജ്യമായ നിറവും അലങ്കാരപ്പണിയും നിറയട്ടെ. മുറിയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ഭാവം നൽകാൻ ഇതിലൂടെ സാധിക്കും. ഏണിയ്ക്ക് പകരം വ്യത്യസ്തമായ മറ്റ് വസ്തുക്കളെ പറ്റിയും ചിന്തിക്കൂ.

അവയിൽ ചെറിയ മാറ്റങ്ങൾ വരുത്തി അവയ്ക്ക് മുറിയിൽ സ്ഥാനം നൽകുന്നതിലൂടെ മുറികൾക്ക് പുത്തൻ സൗഹൃദഭാവം പകർന്നു നൽകാം. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടാകാതെ നോക്കണേ. കാരണം അലങ്കാരപ്പണികൾ കൂടിയാലും അത് മുറിയ്ക്ക് അഭംഗി സൃഷ്‌ടിക്കും.

ശാന്തത നേടാൻ മുറിയിൽ വെള്ളനിറം പൂശാം

rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

നല്ല വെള്ള നിറം ചുവരുകൾക്ക് പുത്തനുണർവ്വ് നല്കുമെന്നതിൽ സംശയമില്ല. കടുത്ത വർണ്ണങ്ങളുടെ ആരാധകരാണ് നിങ്ങളെങ്കിൽ വെള്ളച്ചുവരിലെ ചില പ്രത്യേക കോണുകൾക്ക് നിങ്ങളുടെ ഇഷ്‌ട വർണ്ണം പകർന്നു നൽകാം. അത് മുറിയ്ക്ക് മറ്റൊരു പുതുമ സമ്മാനിക്കുമെന്നത് തീർച്ചയാണ്.

ഏതായാലും മുറികൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രഥമ പാഠം. അലങ്കാരപ്പണികൾക്കും മറ്റും അതിനു ശേഷമേയുള്ളൂ സ്ഥാനം. അപ്പോൾ മറക്കേണ്ട ഇന്ന്, ഇപ്പോൾ തന്നെ തുടങ്ങിയാലോ മുറികൾക്ക് ചന്തം ചാർത്തൽ.

7

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

യാത്രാ ദുരിതത്തിന് അന്ത്യം; സ്വകാര്യ ബസ് സമരം പിൻവലിച്ചു

ജനപ്രിയ ഓഫർ കാലാവധി ബിഎസ്എൻഎൽ വർദ്ധിപ്പിച്ചു