Rosogolla, Biopic ,movie, inventor ,theatres ,next year, West Bengal ,won, Geographical Indication ,GI, tag , Kolkata-based director,launched , project , Nobin Chandra Das , sweetmeat maker , invented,dessert , film , December , producer , Windows Production,directed , Pavel, low budget film ,Babar Naam Gandhiji ,Father’s name is Gandhiji, critics accolades,
in , ,

വെള്ളിത്തിരയിലും മധുരം പകരാനായ് രസഗുള എത്തുന്നു

ചരിത്രപുരുഷന്മാരുടെ ജീവിതങ്ങൾ പലതും വെള്ളിത്തിരയിലേക്ക് പുനരാവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിലൊരു ചലച്ചിത്രത്തിന് കൂടി സാക്‌ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ചലച്ചിത്രലോകം. മധുര പലഹാര നിർമ്മാതാവായിരുന്ന നോബിൻ ചന്ദ്ര ദാസിന്റെ (Nobin Chandra Das) ജീവിതമാണ് ‘രസഗുള’ (Rosogolla) എന്ന പേരിൽ സിനിമയാകുന്നത്.

ഇത്തരത്തിലൊരു ചിത്രമെടുക്കാൻ എന്ത് പ്രത്യേകതയാണ് നോബിൻ ചന്ദ്ര ദാസിന്റെ (1845-1925) ജീവിതത്തിനുള്ളതെന്ന് നിങ്ങളിൽ ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാൽ കേട്ടോളൂ, അടുത്തിടെ നമ്മുടെയിടയിൽ കൗതുകമുണർത്തിയ ഒന്നാണ് ‘രസഗുള’ എന്ന മധുര പലഹാരത്തെപ്പറ്റിയുള്ള തർക്കം.

തങ്ങളുടെ സ്വന്തമാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒഡീഷയും പശ്ചിമ ബംഗാളും തമ്മിൽ നിയമയുദ്ധത്തിലേർപ്പെടുകയും ഒടുവിൽ ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് രജിസ്‌ട്രേഷന്‍(ജിഐ) ടാഗ് സ്വന്തമാക്കി രസഗുളയുടെ അവകാശം ബംഗാൾ നേടിയെടുത്തു.

ഇത്തരത്തിൽ രണ്ട് സംസ്ഥാനങ്ങളെ പോരാട്ടത്തിലെത്തിച്ച ഈ വിരുതന്റെ സ്രഷ്‌ടാവെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് നോബിൻ ചന്ദ്ര ദാസ്. 1868-ൽ ഇദ്ദേഹം ആദ്യമായി രസഗുള നിർമ്മിച്ചതായി കരുതപ്പെടുന്നു.

കൊൽക്കത്തയിലെ പ്രമുഖ സംവിധായകനായ പവേൽ അണിയിച്ചൊരുക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഡിസംബറിൽ ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് രജിസ്‌ട്രേഷന്‍(ജിഐ) ടാഗ് വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ രസഗുളയുടെ 150-മത് ജന്മവാർഷികവും അതേസമയത്ത് തന്നെയാണെന്നാണ് കരുതപ്പെടുന്നത്.

വിൻഡോസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. പവേൽ അണിയിച്ചൊരുക്കിയ ‘ബാബർ നാം ഗാന്ധിജി’ (ഫാദേർസ് നെയിം ഈസ് ഗാന്ധിജി) ഏറെ നിരൂപക പ്രശംസ പിടിച്ച് പറ്റിയിരുന്നു. രണ്ട് വർഷം മുൻപു തന്നെ നോബിൻ ചന്ദ്ര ദാസിനെ കുറിച്ചുള്ള ചിത്രത്തിന്റെ ആശയം രൂപപ്പെട്ട കഴിഞ്ഞിരുന്നുവെന്ന് നിർമ്മാതാക്കളിൽ ഒരാളായ നന്ദിത റോയ് വ്യക്തമാക്കി.

 Rosogolla, Biopic ,movie, inventor ,theatres ,next year, West Bengal ,won, Geographical Indication ,GI, tag , Kolkata-based director,launched , project , Nobin Chandra Das , sweetmeat maker , invented,dessert , film , December , producer , Windows Production,directed , Pavel, low budget film ,Babar Naam Gandhiji ,Father’s name is Gandhiji, critics accolades,നോബിൻ ചന്ദ്ര ദാസിന്റെ ജീവചരിത്രമായിട്ടാണ് ചിത്രീകരിക്കുന്നതെങ്കിലും രസഗുളയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ബംഗാളികളുടെ മനോവികാരങ്ങളും ചിത്രത്തിലുൾപ്പെടുത്തുമെന്നും അവർ അറിയിച്ചു.

താരസാന്നിധ്യം പൂർണ്ണമായും ഒഴിവാക്കി പുതിയ അഭിനയ പ്രതിഭകളെ കണ്ടെത്തി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നു.

നന്ദിത റോയ്, ശിബോപ്രസാദ് എന്നീ സഖ്യം സമീപകാലങ്ങളിൽ സംവിധാനം ചെയ്ത പോസ്റ്റോ (2017 ), പ്രകടൻ (2016), ബിലാസ്‌ഷെ (2015 ), ഇച്ചെ (2011 ) എന്നീ ചിത്രങ്ങൾ ബംഗാളിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. രസഗുള എന്നും തങ്ങളുടേത് തന്നെയാണെന്ന് അവകാശപ്പെട്ട സംവിധായകൻ പാവൽ ഒഡിഷയുമായുള്ള പോരാട്ടത്തിൽ തുടക്കം മുതൽ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.

വർഷങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് നോമ്പിന് ചന്ദ്ര ദാസ് രാസഗുള കണ്ടെത്തിയതെന്നും എന്നാൽ ഒരിക്കൽ പോലും അദ്ദേഹം കണ്ടുപിടിത്തത്തിന് അവകാശം നേടിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ മകന്റെ മകനായ ദിമാൻ ദാസ് അഭിപ്രായപ്പെട്ടു. പകരം മധുരപലഹാരങ്ങൾ നിർമ്മിക്കുന്നവർക്ക് അതിന്റെ പാചകരീതി അദ്ദേഹം പകർന്നു നൽകിയതായി ദിമാൻ ദാസ് ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ദാസ് കുടുംബത്തെയാണ് സംസ്ഥാനത്തെ മധുര പലഹാര നിർമ്മാണ വിപണിയിലെ ആദ്യ കുടുംബമായി കണക്കാക്കിയിരിക്കുന്നത്. 2015 സെപ്റ്റംബറിലാണ് മമതാ ബാനർജിയുടെ ഭരണകൂടം ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് രജിസ്‌ട്രേഷന്‍(ജിഐ) ടാഗിനായി അപേക്ഷിച്ചത്.

ഒഡീഷ സര്‍ക്കാര്‍ രസഗുള ദിവസ് ആഘോഷിക്കാന്‍ തുടങ്ങിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. ലക്ഷ്മി ദേവിയുടെയും ജഗന്നാഥന്റെയും ഐതിഹ്യം ഉന്നയിച്ചാണ് ഒഡിഷ ബംഗാളിന്റെ വാദങ്ങളെ എതിർത്തിരുന്നത്. എന്തായാലും രാസഗുളയുടെ അവകാശം സ്വന്തമാക്കിയ ബംഗാളിന് ഇരട്ടി മധുരം പകരുന്നതാണ് അതിന്റെ ഉപജ്ഞാതാവ് നോമ്പിൻ ചന്ദ്ര ബോസിനെ കുറിച്ചുള്ള ചലച്ചിത്രം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

solar panel mural, Butterfly, unveiled , San Antonio,

ഊർജ്ജത്തിനൊപ്പം കൗതുകമുണർത്തുന്ന സോളാർ ശലഭം

S Durga, IFFI , Goa,Kerala HC, allows, screen, Sanal Kumar Sasidharan, Kerala High Court,Tuesday, 48th International Film Festival of India , Information and Broadcasting Ministry, film, jury ,selected ,movie, directed ,Nude, central govt, decision,

ഗോവൻ മേള: എസ് ദുര്‍ഗ്ഗയ്ക്ക് ഹെെക്കോടതിയുടെ പ്രദര്‍ശനാനുമതി