ലോകം കീഴടക്കാൻ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ 650

 ഒപ്പം വന്നവരുടെയും ശേഷം വന്നവരുടേയുമെല്ലാം പ്രൗഢി നഷ്ടപെട്ടപ്പോഴും തലയുയർത്തിപിടിച്ച് ഇരുചക്ര വാഹനപ്രേമികളുടെ മനസ്സ് കീഴടക്കി മുന്നേറിയ, വിപണിയിലെ മൂല്യമേറിയ റോയൽ എൻഫീൽഡ് കാലത്തിനനുസൃതമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. റോയൽ എൻഫീൽഡ് ശ്രേണിയിലെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ 650 എന്നീ മോഡലുകളുടെ വരവറിയിച്ചാണ് ഏവരെയും ആകാംഷാഭരിതരാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണികളോടൊപ്പം തന്നെ ഇന്ത്യയിലും ഈ രണ്ട് മാതൃകകളും പുറത്തിറക്കപെടുമെന്നാണ് റോയൽ എൻഫീൽഡിന്റെ മാതൃ സ്ഥാപനമായ ഏയ്ഷർ സി ഇ ഒ സിദ്ധാർത്ഥ ലാൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷം ഒക്ടോബർ – ഡിസംബർ വരെയുള്ള സാമ്പത്തിക പാദത്തോടെ ഇരു വാഹനങ്ങളുടെയും ബുക്കിംഗ് ആരംഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.

സെപ്റ്റംബർ അവസാനവാരം കാലിഫോർണിയയിൽ നടക്കുന്ന റൈഡിൽ 100 ലധികം മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഈ രണ്ട് മാതൃകകളും അവതരിപ്പിക്കപ്പെടും. ആവശ്യമനുസരിച്ച് വിതരണം നടത്തുന്നതിനായി നിർമ്മാണ സംവിധാനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചുവെന്നും സാമ്പത്തിക വർഷം 2020ഓടെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻജിൻ രൂപകൽപ്പനയിലും മികവിലും വിലയിലുമെല്ലാം റോയൽ എൻഫീൽഡിന്റെ ഏറെ അഭിമാനകരമായ മോട്ടോർ സൈക്കിളുകളാണ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ 650 എന്നിവ. ഇരു വാഹനങ്ങളും ഏറ്റവും നവീനമായ 650 സിസി സമാന്തരമായ ഇരട്ട  എൻജിൻ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വരും കാല വാഹന നിർമ്മാണത്തിലും ഇത് തന്നെ ഉപയോഗപ്പെടുത്തുവാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി കോണ്‍ണ്ടിനെന്റല്‍. ഓപ്ഷണലായി സിംഗില്‍ സീറ്റാക്കിയും മാറ്റാം. ഇന്റര്‍സെപ്റ്ററിന് സമാനമാണ് നീളം. വൈബ്രേഷന്‍ കുറയ്ക്കാന്‍ പുതിയ ബാലന്‍സര്‍ ഷാഫ്റ്റ് സഹായിക്കും.

270 ഡിഗ്രി ക്രാൻക് ഷാഫ്റ്റും എയർ കൂളിംഗ് സംവിധാനവും ഉൾപ്പെടുന്ന  നാല് സ്ട്രോക്ക് യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്ന 650 സി സി എൻജിൻ. നാല് വാൽവ് ഹെഡ്‌സ്, ഓവർഹെഡ് കാംഷാഫ്റ്റ്, ഇലക്ട്രിക്ക് സ്റ്റാർട്ട്, ഫ്യൂൽ ഇൻജെക്ഷൻ എന്നീ സംവിധാനങ്ങൾ എൻജിനിൽ തന്നെയുണ്ട്. എ 6 സ്പീഡ് മാന്വൽ  ഗിയർ ബോക്സിൽ നവീകരണത്തിന്റെ ഭാഗമായി സ്ലിപ്പർ ക്ലച്ച് സംവിധാനവും ചേർക്കപ്പെട്ടിട്ടുണ്ട്.

വിപണിയിൽ അവതരിപ്പിക്കപ്പെടാനൊരുങ്ങുന്ന റോയൽ എൻഫീൽഡിന്റെ ഈ ഇരു വാഹനങ്ങളും എ ബി എസ് ഡിസ്ക് ബ്രേക്ക് സംവിധാനങ്ങളും ട്യൂബ് ടയർ വീലുകളാണ് ഇരു വാഹനങ്ങളും പ്രദാനം ചെയ്യുന്നത്. 3 മുതൽ 4 ലക്ഷം രൂപ വരെയാണ്  ഇരു വാഹനങ്ങളുടെയും വിപണി വിലയായിപ്രതീക്ഷിക്കപ്പെടുന്നത്.

റോയൽ എൻഫീൽഡ് ശ്രേണിയിലെ  ഏറ്റവും വിലയേറിയ മോഡലുകളാണ് ഈ രണ്ട് വാഹനങ്ങൾ. അടുത്തിടെ പുറത്തിറക്കിയ തണ്ടർബേഡ് എക്സ്, ക്ലാസിക് ഗൺമെറ്റൽ ഗ്രേ എന്നിവയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വിൽപ്പന 950000 യൂണിറ്റിലെത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്.

പുത്തൻ മോഡലുകളുമായി റോയൽ എൻഫീൽഡ് എത്തുന്നത് മത്സരത്തിന് പുറമെ മിഡ് റേഞ്ച് ഹെവി വെയ്റ്റ് മോട്ടോർ സൈക്കിൾ സെഗ്മെന്റിൽ ആഗോള ലീഡറാവുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും 130 -140 കിലോമീറ്റർ വേഗതയിൽ ക്രൂസ് ചെയ്യാൻ ബൈക്കിനു സാധിക്കുമെന്നും സിദ്ധാർഥ ലാൽ അഭിപ്രായപ്പെടുന്നു. റോയൽ എൻഫീൽഡിന്റെ ഈ ഗ്ലോബൽ ബൈക്കുകൾ ഇന്ത്യയോടൊപ്പം യു എസ് എ, കൊളംബിയ, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിലും വിൽപ്പനയ്‌ക്കെത്തും.

ആഗോളതലത്തിൽ മിഡ് വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്ററിൽ നായകത്വം വഹിക്കുകയാണ്റോയൽ എൻഫീൽഡിന്റെ ലക്ഷ്യം.ഇന്റർസെപ്റ്റർ 650,  കോണ്ടിനെന്റൽ 650 എന്നിവ ഇക്കാര്യത്തിൽ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പട്ടിക വർഗ വിദ്യാർഥികളുടെ താമസ സൗകര്യത്തിന് 100 കോടി രൂപ: മന്ത്രി എ.കെ. ബാലൻ

മേക്കര്‍ വില്ലേജ്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശനാവസരമൊരുക്കുന്നു