Rs 10 notes, chocolate colour, RBI, new notes,   Reserve Bank of India , issue, new Rs 10 notes , Mahatma Gandhi series ,chocolate brown colour , base,new note, picture,Konark Sun Temple,currency ban, 
in , ,

ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ടുകൾ

ന്യൂഡൽഹി: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തു രൂപയുടെ നോട്ടുകൾ ( Rs 10 notes ) റിസര്‍വ് ബാങ്ക് ( RBI ) ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ചോക്കലേറ്റ് ( chocolate ) നിറത്തിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും ഉൾപ്പെടുത്തും.

100 കോടി രൂപയുടെ നോട്ടുകള്‍ ഇതിനകംതന്നെ അച്ചടിച്ചതായി ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുതിയ ഡിസൈന്‍ അംഗീകരിച്ചിരുന്നു.

ഇതിനു മുൻപ് 2005-ലാണ് പത്ത് രൂപ നോട്ടിന്‍റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ആഗസ്റ്റില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200-ന്‍റെയും 50-ന്‍റെയും പുതിയ നോട്ടുകളും ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു.

2016 നവംബറില്‍ 8-ലെ 500, 1000 രൂപയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് 2000 രൂപ നോട്ടുകള്‍ ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു.

എന്നാൽ പുതിയ 2000 രൂപ നോട്ടുകളെ പറ്റി ധാരാളം പരാതികൾ വ്യാപകമായ സാഹചര്യത്തില്‍ ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകളുടെ വിതരണം ആര്‍ ബി ഐ നിര്‍ത്തി വച്ചിരിക്കുകയാണ്.

വ്യാജ നോട്ടുകള്‍ വിപണിയിലെത്തുന്നത് തടയുന്നതിനായി അതീവ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്ന അവകാശ വാദത്തോടെയാണ് സര്‍ക്കാര്‍ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചത്. നോട്ട് നിരോധനത്തിന് ശേഷം 2000, 500, 200, 100, 50,10, 5, 2, 1 എന്നീ മൂല്യമുള്ള നോട്ടുകളാണ് രാജ്യത്ത് പ്രാബല്യത്തിലുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

വിവാദ ഭൂമി ഇടപാട്: സഭയ്ക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്

ടിപി കേസിൽ സിബിഐ അന്വേഷണം; സംശയവുമായി ഹൈക്കോടതി