എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി 11 കോടി രൂപ 

തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി രൂപ, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിനും ഡ്രൈയിനേജ്, സ്വീവേജ് സംവിധാനത്തിനുമായി 4 കോടി രൂപ, ഐസൊലേഷന്‍ റൂം കോപ്ലക്‌സിന് 3 കോടി രൂപ, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിന് 50 ലക്ഷം രൂപ, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. വിപുലമാക്കുന്നതിന് 2 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പാളിന്റെ ഓഫീസും മറ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് റൂമും കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചേരുന്ന ഹാളും അടങ്ങുന്ന മൂന്നുനില കെട്ടിടമാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്. എല്ലായിടത്തും ആശുപത്രിയോട് ചേര്‍ന്നാണ് മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ചെറിയൊരു മുറിയിലാണിത് പ്രവര്‍ത്തിക്കുന്നത്. അത് വിപുലീകരിച്ചാണ് കമ്പ്യൂട്ടര്‍വത്ക്കരിച്ച് ആധുനികവത്ക്കരിക്കുന്നത്.

ഈ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ക്കിംഗ് വലിയൊരു പ്രശ്‌നമായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടേയും സന്ദര്‍ശകരുടേയും വാഹനങ്ങള്‍ പ്രത്യേകമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

15 വര്‍ഷം മുമ്പ് സ്ഥാപിച്ച വീതി കുറഞ്ഞ പൈപ്പുകളാണ് ട്രെയിനേജിനായി ഉപയോഗിക്കുന്നത്. ഇതുകാരണം തുണിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് മിക്കപ്പോഴും ട്രെയിനേജ് സംവിധാനത്തിന് ലീക്ക് സംഭവിക്കുന്നു. ഇത് നേരെയാക്കുന്നതിന് മാസംതോറും നല്ലൊരു തുകയാണ് മെഡിക്കല്‍ കോളേജിന് ചെലവാക്കേണ്ടി വരുന്നത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് ട്രെയിനേജ്, സ്വീവേജ് സംവിധാനം മാറ്റി സ്ഥാപിക്കുന്നത്.

നിലവില്‍ പ്രത്യേക ചികിത്സയ്ക്കായുള്ള 2 ഐസൊലേഷന്‍ മുറികളാണ് മെഡിക്കല്‍ കോളേജിലുള്ളത്. സാങ്ക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ ഐസൊലേഷന്‍ റൂമുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് ഐസൊലേഷന്‍ റൂം കോപ്ലക്‌സ് സ്ഥാപിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് അള്‍ട്രാ ഫില്‍റ്ററേഷന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്.

വിവിധ വിഭാഗങ്ങളിലെ തീവ്ര പരിചരണ യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പുതിയ മള്‍ട്ടി ഡിസിപ്ലനറി ഐ.സി.യു. സ്ഥാപിക്കുന്നത്. ഇതിലൂടെ വിവിധ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള തീവ്ര പരിചരണം ഒട്ടും കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ കഴിയും.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവയ്ക്കായി കിഫ്ബി വഴി 368.74 കോടി രൂപ മെഡിക്കല്‍ കോളേജിന് അനുവദിച്ചു. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടിയോളം രൂപയും അനുവദിച്ചു.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലടക്കം അധ്യാപകര്‍ അനധ്യാപകര്‍ എന്നിവരുടെ 162 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലുള്ള ജീവനക്കാരെ സ്ഥിരമാക്കി (റെഗുലറൈസ്) ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

വനിതാ കമ്മീഷന്  മനുഷ്യവിസർജ്യം അയച്ച സംഭവം: കോടതിയിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ കാര്യാലയത്തിലേക്ക് ഭീഷണി കത്തും മനുഷ്യവിസർജ്യവും തപാൽ വഴി അയച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന അന്വേഷണം പൂർത്തിയാക്കി  അന്തിമ റിപ്പോർട്ട്  കോടതിയിൽ ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസിന്റെതാണ്  ഉത്തരവ്. യുവനടിയെ ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്നാണ് കമ്മീഷൻ അധ്യക്ഷക്കെതിരെ ദീഷണി കത്തും മനുഷ്യവിസർജ്യവും തപാലിൽ ലഭിച്ചത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജു നൽകിയ പരാതിയിലാണ് നടപടി.

കമ്മീഷൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മ്യൂസിയം പോലീസ്  ക്രൈം 1485/17 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐ.പി സിയിലെ വകുപ്പുകളും കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും ചേർത്ത് അന്വേഷണം നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടിഐഇ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നൽകും

തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും