പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ

ന്യു ഡൽഹി: പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ചു.

കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തുക അനുവദിച്ച കാര്യം അറിയിച്ചത്. ഹയർ എജ്യൂക്കേഷൻ ഫണ്ടിംഗ് ഏജൻസിയുടെ കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ ആധുനികീകരണമാണ് ‌ഏജൻസി ലക്ഷ്യമിടുന്നത്. 2013-14 ൽ വിദ്യാഭ്യാസത്തിന് 63,000 കോടി ആയിരുന്നത് 2018-19 ൽ  ഒരു ലക്ഷത്തി പതിനായിരം കോടിയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശാസ്ത്ര സാങ്കേതിക ഗവേഷണം ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഴക്കെടുതി: ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം

മേക്കര്‍ വില്ലേജ് മികവിന്‍റെ കേന്ദ്രം: യു എസ് കോണ്‍സല്‍ ജനറല്‍