Movie prime

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്കായി 2 കോടി

തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്ഷത്തില് ഭിന്നശേഷിക്കാര്ക്കുള്ള വിവിധ പദ്ധതികള്ക്കായി 2 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്. അംഗപരിമിതര്ക്കായുള്ള സംസ്ഥാന കമ്മീഷണര് സമര്പ്പിച്ച പ്രൊപ്പോസൽ വിലയിരുത്തിയാണ് ഭരണാനുമതി നല്കിയത്. ഗവേഷണം, വികസനം, പുനരധിവാസം എന്നിവയ്ക്കായി 40 ലക്ഷം രൂപ, ലഘുലേഖകള്, കൈപുസ്തകം, ബ്രോഷര് എന്നിവയുടെ പ്രസിദ്ധീകരണത്തിന് 3 ലക്ഷം, പൊതുജന ബോധവത്ക്കരണത്തിന് 1.16 കോടി, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും രജിസ്ട്രേഷന് ഉറപ്പാക്കുന്നതിനും 2 ലക്ഷം, ഭിന്നശേഷിക്കാര്ക്കായി അദാലത്തുകള്ക്കും സിറ്റിംഗുകള്ക്കുമായി 3 More
 
ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്കായി 2 കോടി

തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കായി 2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ സമര്‍പ്പിച്ച പ്രൊപ്പോസൽ വിലയിരുത്തിയാണ് ഭരണാനുമതി നല്‍കിയത്.

ഗവേഷണം, വികസനം, പുനരധിവാസം എന്നിവയ്ക്കായി 40 ലക്ഷം രൂപ, ലഘുലേഖകള്‍, കൈപുസ്തകം, ബ്രോഷര്‍ എന്നിവയുടെ പ്രസിദ്ധീകരണത്തിന് 3 ലക്ഷം, പൊതുജന ബോധവത്ക്കരണത്തിന് 1.16 കോടി, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിനും 2 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കായി അദാലത്തുകള്‍ക്കും സിറ്റിംഗുകള്‍ക്കുമായി 3 ലക്ഷം, നിയമ സഹായത്തിനും നിയമോപദേശത്തിനുമായി 10 ലക്ഷം രൂപ, ജില്ലാതല, സംസ്ഥാനതല കലാമേളകള്‍ക്കും കായികമേളകള്‍ക്കുമായി 3 ലക്ഷം, ബോധവത്ക്കരണ പരിപാടികള്‍ക്കും സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി 10 ലക്ഷം, ബോര്‍ഡുകളും സ്ലൈഡുകളും നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിന് 10 ലക്ഷം, ഭിന്നശേഷിക്കാരുടെ കലാസൃഷ്ടിക്കുള്ള അവാര്‍ഡ്, പ്രസിദ്ധീകരണം എന്നിവയ്ക്കായി 3 ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി നല്‍കിയത്.