കായിക താരം ജോബി മാത്യുവിന് 3 ലക്ഷം രൂപ സഹായം

തിരുവനന്തപുരം: ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന്  3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍  നിര്‍ദ്ദേശം നല്‍കി. ജൂലൈ 12ന്  ജോബി മാത്യു കായിക മന്ത്രിക്ക് പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഉടന്‍ തന്നെ കായികവികസന നിധിയില്‍ നിന്നും  ഈ കായിക താരത്തിന് 3 ലക്ഷം രൂപ അനുവദിക്കുവാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയത്.

2017 ലോക ഡ്വാര്‍ഫ് ഒളിംമ്പിക്‌സില്‍ പവര്‍ലിഫ്റ്റിംങ്,  ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്. 25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടര്‍ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

അതോടൊപ്പം തന്നെ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ താരം കെ.പി രാഹുലിന് 1 ലക്ഷം രൂപയും കായികവികസനനിധിയില്‍ നിന്നും അനുവദിച്ചിരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനും, കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുമാണ് കായിക വികസന നിധി കൊണ്ട ലക്ഷ്യം വെക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർഗാത്മക ശൈശവം ഭാവിയുടെ സമ്പത്ത്: സ്പീക്കർ 

ടൂറിസം മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി