കേരള പുനർനിർമ്മാണത്തിന് ആവശ്യം 30,000 കോടി രൂപ

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് 30,000 കോടി രൂപ വേണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ഇത്രയും തുക മൂന്ന് രീതിയിൽ സമാഹരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

10,000 കോടിയുടെ റവന്യു വരുമാനം കണ്ടെത്തണം. ഇതിനായി നികുതി അടക്കമുള്ള മാർഗങ്ങൾ തേടണം. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകിയാൽ 2600 കോടി രൂപ ലഭിക്കും. അതേസമയം, ശമ്പളം സംഭാവന ചെയ്യാൻ ജീവനക്കാരെ സർക്കാർ നിർബന്ധിക്കില്ല.

ലീവ് സറണ്ടർ ചെയ്തും പണം നൽകാമെന്നും ധനമന്ത്രി പറഞ്ഞു. പെൻഷകാർ ഒരു മാസത്തെ പെൻഷൻ തുക സംഭാവന ചെയ്താൽ 1500 കോടിയും കിട്ടും.

അടുത്ത മാസത്തോടെ വിദേശത്ത് നിന്നുള്ള ധനസമാഹരണം തുടങ്ങും. ഇതിനായി മന്ത്രിമാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയം: താല്‍ക്കാലിക ആശ്വാസമായ 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കും 

കൈവല്യ പദ്ധതി: സൗജന്യ മൽസരപരീക്ഷാ പരിശീലനം