നഴ്‌സിംഗ് കോളേജുകളുടെ വികസനത്തിന് 89.52 ലക്ഷം രൂപ

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളുടെ വികസനത്തിനായി 89,52,404 രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് നഴ്‌സിംഗ് കോളേജുകള്‍ക്കാണ് ഈ തുക അനുവദിച്ചത്. തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജിന് 14,52,404 രൂപ, ആലപ്പുഴ ഗവ. നഴ്‌സിംഗ് കോളേജിന് 15 ലക്ഷം രൂപ, എറണാകുളം ഗവ. നഴ്‌സിംഗ് കോളേജിന് 20 ലക്ഷം രൂപ, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നഴ്‌സിംഗ് കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ തുക അനുവദിച്ചത്.

നഴ്‌സിംഗ് ഫൗണ്ടേഷന്‍ ലാബ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് ലാബ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് ലാബ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, അഡ്വാന്‍സ് ക്ലിനിക്കല്‍ ലാബ് എന്നിവിടങ്ങളിലെ വിവിധ സാമഗ്രികകള്‍ വാങ്ങാനായി 5,52,404 രൂപയും ലൈബ്രറി ബുക്കുകള്‍, പരീക്ഷാ ഹാളുകള്‍, പീഡിയാട്രിക് ലാബ്, മെഡിക്കല്‍ സര്‍ജിക്കല്‍ ലാബ്, ന്യൂട്രീഷന്‍ലാബ്, കമ്മ്യൂണിറ്റി ലാബ്, ലൈബ്രറി, ക്ലാസ് റൂം, ഫാക്വല്‍റ്റി റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി 9 ലക്ഷം രൂപയുള്‍പ്പെടെ 14,52,404 രൂപ രൂപയാണ് തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജിന് അനുവദിച്ചത്.

നഴ്‌സിംഗ് ലാബ്, അഡ്വാന്‍സ്ഡ് നഴ്‌സിംഗ് സ്‌കില്‍ലാബ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് ലാബ്, ന്യൂട്രീഷന്‍ലാബ്, ചെല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് ലാബ് എന്നിവിടങ്ങളിലെ വിവിധ സാധന സാമഗ്രികകള്‍ വാങ്ങാനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് 15 ലക്ഷം രൂപ അനുവദിച്ചത്.

നഴ്‌സിംഗ് ലേഡീസ് ഹോസ്റ്റലിന്റെ മെയിന്റനന്‍സ് ജോലി, നഴ്‌സിംഗ് കോളേജിന്റെ മുന്‍ഭാഗം മോടി പിടിപ്പിക്കുക, വാഹന പാര്‍ക്കിംഗ് സ്ഥാപിക്കുക തുടങ്ങിയവയ്ക്കാണ് എറണാകുളം മെഡിക്കല്‍ കോളേജിന് 20 ലക്ഷം രൂപ നല്‍കിയത്. എറണാകുളം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി 33 അധ്യാപക തസ്തികകളും 12 അനധ്യാപക തസ്തികകളും സൃഷ്ടിച്ചിരുന്നു.

കോഴിക്കേട് ഗവ. നഴ്‌സിംഗ് കോളേജിന്റേയും അനുബന്ധ റോഡിന്റേയും സംരക്ഷണം ഉറപ്പാക്കുന്നതിന്, പി.ഡബ്ലി.യു.ഡി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 40 ലക്ഷം രൂപ അനുവദിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പരിസ്ഥിതി സംരക്ഷണത്തില്‍ നൂതന സാങ്കേതികവിദ്യ: ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

ഏലക്കായിലെ കീടനാശിനി സാന്നിദ്ധ്യം കർഷകർക്ക് സ്പൈസസ് ബോര്‍ഡ് ലാബുകളില്‍ പരിശോധിക്കാം