ruby chocolate, pink chocolate,
in ,

80 വർഷങ്ങൾക്ക് ശേഷം വിപണിയിലിതാ പുതിയൊരു ചോക്ലേറ്റ്

വായിൽ കപ്പലോടിക്കുവാനായി ചോക്ലേറ്റ് വിപണിയിലിതാ മധുരവും പുളിപ്പുമുള്ള റൂബി ചോക്ലേറ്റ് ( ruby chocolate ) രംഗപ്രേവേശം ചെയ്തിരിക്കുന്നു. 80 വർഷങ്ങൾക്ക് ശേഷമാണ് പുതിയൊരിനം ചോക്ലേറ്റ് വിപണിയിലെത്തുന്നത്. റൂബി കോകോ ബീനുപയോഗിച്ചാണ് ഇത് രൂപപ്പെടുത്തിയെടുത്തതെന്ന് സ്വിസ്സ് ചോക്ലേറ്റ് ഭീമനായ ബാരി കാലിബാട്ട് വെളിപ്പെടുത്തി.

ഈ ചോക്ലേറ്റിന് റൂബി എന്ന പേര് നൽകിയത് അതിന്റെ ചുവപ്പ് നിറത്തിന്റെ അടിസ്ഥാനത്തിലാണ്.1930-ൽ മൂന്നാം വിഭാഗമായ വെള്ള നിറത്തിലുള്ള ചോക്ലേറ്റ് നിർമ്മിച്ചതിനു ശേഷമുള്ള ആദ്യ വ്യത്യസ്ത ചോക്ലേറ്റാണിത്. ചോക്ലേറ്റ് വിപണിയിൽ ഇതൊരു വിപ്ലവമാകുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.ruby-chocolate-new natural coloured chocolate-blivenews.com

പൂർണ്ണമായും കൊക്കോയിൽ നിന്ന് നിർമ്മിച്ചിരിക്കുന്നതിനാൽ നൈസർഗികമായ നിറവും സ്വാദുമാണ് ഇവയ്ക്കുള്ളത്. ഒരു ദശാബ്ദം മുഴുവനുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരമൊരു ചോക്ലേറ്റ് നിർമ്മിച്ചതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആന്റണി ഡി സെയിന്റ്- ആഫ്‌റിക്‌ അഭിപ്രായപ്പെട്ടു. ഷാങ്ഹായിൽ പ്രകാശിപ്പിക്കപ്പെട്ട റൂബി ചോക്ലേറ്റിന് പഴത്തിന്റെ രുചിയാണ്.

രുചിക്കുന്നവർക്ക് ഒരേ സമയം പുളിപ്പും മധുരവും അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചോക്ലേറ്റ് വിപണി വെറും പ്രാരംഭഘട്ടത്തിലുള്ള ചൈനീസ് ഉപഭോക്താക്കൾക്ക് ഇത് സ്വീകാര്യമാകുമെന്നാണ് കരുതപ്പെടുന്നത്.

ruby-chocolate-80 years-blivenews.comഅമേരിക്ക, ബ്രിട്ടൻ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ഇതിനോടകം റൂബി ചോക്ലേറ്റ് പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും ചൈനയിൽ നിന്നും ലഭിച്ച സ്വീകരണം അതിശയിപ്പിച്ചുവെന്ന് ആന്റണി കൂട്ടിച്ചേർത്തു. ചോക്ലേറ്റിന്റെ നിറമാണ് വിപണിയിൽ ഏറെ ആകർഷണീയമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

amul, nirmala sitharaman

അമുലിന് സീതാരാമൻ സബ്കാ നിർമ്മൽ ആനന്ദ്

nadirsha

നാദിർഷയുടെ മുൻ‌കൂർ ജാമ്യ ഹർജി ഈ മാസം 13-ന് പരിഗണിക്കും