Ryan international school case, murder, CBI, arrest, class XI, student,
in ,

രണ്ടാം ക്ലാസുകാരന്റെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ കസ്റ്റഡിയിൽ

ചണ്ഡിഗഡ്: ദേശീയതലത്തില്‍ ചര്‍ച്ചയായ റയാൻ സ്‌കൂളിലെ (Ryan school case) രണ്ടാം ക്ലാസുകാരന്റെ (class 2) കൊലപാതകവുമായി (murder) ബന്ധപ്പെട്ട് അതേ സ്കൂളിലെ പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റിലായി (arrest). സിബിഐയാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്.

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥിയാണ് സെപ്റ്റംബര്‍ എട്ടിന് കൊല്ലപ്പെട്ടത്. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ച കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ജീവനക്കാരനായ  അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരനായ വിദ്യാർത്ഥിയുടെ പിതാവിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സിബിഐയുടെ അന്വേഷണത്തെ തുടർന്ന് പിടിയിലായ പതിനൊന്നാം ക്ലാസുകാരനെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സിബിഐയുടെ നാടകീയ അറസ്റ്റ് നടന്നത്. വിദ്യാർത്ഥി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

രണ്ടാം ക്ലാസുകാരൻ കൊല ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുരുഗ്രാം പോലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിരുന്നു.

എന്നാല്‍ ഇയാളെ കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായി അശോക് കുമാറിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചിലത് മറച്ചു വയ്ക്കുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും കുറ്റപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സോളാര്‍ കേസ്: പൊതു അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

വാർത്തയും വിനോദവും കൈക്കുടന്നയിലാക്കി ജ്യുവൽ