S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,
in , ,

വിവാദ ചിത്രം എസ് ദുര്‍ഗ്ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

ന്യൂഡൽഹി: പേരിന്റെ പേരിൽ പോരാടിയ ചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി. വിവാദ ചിത്രം എസ് ദുര്‍ഗ്ഗ ( S Durga ) പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡിന്റെ പച്ചക്കൊടി.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരില്‍ ‘എസ്’ എന്ന അക്ഷരത്തിന് ശേഷം ചേര്‍ത്ത ചിഹ്നം നീക്കണമെന്ന കര്‍ശനമായ ഉപാധിയോടെയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നൽകിയത്.

‘എസ്’ എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ ‘എക്‌സ്’ എന്ന അക്ഷരം ഉപയോഗിക്കരുതെന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി വ്യക്തമാക്കി.

നേരത്തെ ‘സെക്‌സി ദുര്‍ഗ്ഗ’ എന്നു പേരിട്ട ചിത്രത്തിന് പേരിന്റെ പേരിൽ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ ‘എസ്’ എന്ന അക്ഷരത്തിനു ശേഷം മൂന്ന് നക്ഷത്ര ചിഹ്നങ്ങള്‍ ഉപയോഗിച്ച് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.

‘സെക്‌സി ദുര്‍ഗ്ഗ’ എന്ന പഴയ പേരു തന്നെ ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തം കാരണം ചിത്രത്തിന് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയ നടപടി വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. 1983-ലെ സിനിമാറ്റോഗ്രാഫ് (സര്‍ട്ടിഫിക്കേഷന്‍) നിയമത്തിലെ ചട്ടം 33 ലംഘിച്ചതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് നിര്‍മാതാതാവായ ഷാജി മാത്യുവിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CPM , Rama , KK Rama, Delhi, AKG Centre, Kerala , Punjab, protest, cpm terror, violence, attack, RMP, TP, murder, Shuhaib, Kannur, office, followers, party workers, demanded

സിപിഎമ്മിനെതിരെ ഡൽഹിയിലെ എകെജി ഭവനു മുന്നിൽ കെകെ രമയുടെ പ്രതിഷേധം

Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,

സഞ്ചാരികളെ തേടി ബി-ടു-ബി മീറ്റ്, ട്രാവൽ ഷോകളുമായി കേരള ടൂറിസം അമേരിക്കയിൽ