S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,
in , ,

എസ് ദുര്‍ഗ്ഗ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും: കമല്‍

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ്ഗ (S Durga) ഐഎഫ്‌എഫ്കെയില്‍ (IFFK) പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ (Kamal) അറിയിച്ചു. ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെയുള്ള മറുപടിയായാണ് ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് കമല്‍ പ്രതികരിച്ചു.

ചിത്രത്തിന്റെ സെന്‍സര്‍ പതിപ്പ് മേളയില്‍ പ്രദര്‍ശിപ്പിക്കും. ഗോവ രാജ്യാന്തര മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഐഎഫ്‌എഫഎകെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനമെടുത്തത്.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുന്നതിന് താത്പര്യമില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനം എടുത്തതോടെയാണ് ഐഎഫ്‌എഫ്കെയില്‍ സിനിമ ഉള്‍പ്പെടാതെ പോയത്.

അതേസമയം എസ് ദുര്‍ഗ്ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. സിനിമയുടെ പേര് സംബന്ധിച്ച്‌ വീണ്ടും പരാതി ലഭിച്ചുവെന്നാണ് പുതിയ വാദം. ഹൈക്കോടതി പ്രദർശനാനുമതി നല്‍കിയതിനാൽ  ഗോവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാമെങ്കിലും എസ് ദുര്‍ഗ്ഗ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (IFFI in Goa) സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ്ഗ’യ്ക്ക് (S Durga) കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരുന്നു. കൂടാതെ ഈ സിനിമ ഗോവയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും എസ് ദുര്‍ഗ്ഗ ഉൾപ്പെടെയുള്ള രണ്ട് ചിത്രങ്ങള്‍ ജൂറി അധ്യക്ഷനെപ്പോലും അറിയിക്കാതെയാണ് സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് നീക്കം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജി സമർപ്പിച്ചിരുന്നു.

തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സനല്‍കുമാര്‍ തീരുമാനിച്ചത്. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ‘എസ് ദുര്‍ഗ്ഗ’ എന്ന് പേര് മാറ്റിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes

മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?