S Durga, IFFI , Goa,Kerala HC, allows, screen, Sanal Kumar Sasidharan, Kerala High Court,Tuesday, 48th International Film Festival of India , Information and Broadcasting Ministry, film, jury ,selected ,movie, directed ,Nude, central govt, decision,
in , ,

ഗോവൻ മേള: എസ് ദുര്‍ഗ്ഗയ്ക്ക് ഹെെക്കോടതിയുടെ പ്രദര്‍ശനാനുമതി

കൊച്ചി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (IFFI in Goa) സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ്ഗ’യ്ക്ക് (S Durga) പ്രദര്‍ശനാനുമതി ലഭിച്ചു. ഹൈക്കോടതിയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഈ സിനിമ ഗോവയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സിനിമയുടെ സര്‍ട്ടിഫൈഡ് കോപ്പി മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു. എസ് ദുര്‍ഗ്ഗയെ ചലച്ചിത്ര മേളയില്‍ നിന്നൊഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സനല്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ചിത്രത്തെ ചലച്ചിത്രമേളയില്‍ നിന്നും വിലക്കിയ കേന്ദ്ര തീരുമാനം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നീതിവിരുദ്ധവുമാണെന്നാണും സംവിധായകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സിനിമയുടെ സെന്‍സറിങ് കേരളത്തില്‍ കഴിഞ്ഞതാണെന്നും അതിനാൽ എസ് ദുര്‍ഗ്ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു.

കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നേരിട്ട് ഇടപെട്ട് സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ്ഗയ്ക്ക് പുറമെ രവി ജാദവിന്റെ ‘ന്യൂഡ്’ എന്ന ചിത്രത്തെയും ഗോവന്‍ ചലച്ചിത്രമേളയില്‍ നിന്നൊഴിവാക്കിയിരുന്നു.

ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ ജൂറി അധ്യക്ഷനെപ്പോലും അറിയിക്കാതെയാണ് സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് നീക്കം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച്‌ ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജി സമർപ്പിച്ചിരുന്നു.

തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സനല്‍കുമാര്‍ തീരുമാനിച്ചത്. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ‘എസ് ദുര്‍ഗ്ഗ’ എന്ന് പേര് മാറ്റിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rosogolla, Biopic ,movie, inventor ,theatres ,next year, West Bengal ,won, Geographical Indication ,GI, tag , Kolkata-based director,launched , project , Nobin Chandra Das , sweetmeat maker , invented,dessert , film , December , producer , Windows Production,directed , Pavel, low budget film ,Babar Naam Gandhiji ,Father’s name is Gandhiji, critics accolades,

വെള്ളിത്തിരയിലും മധുരം പകരാനായ് രസഗുള എത്തുന്നു