തരംഗമായി സാഹോയുടെ മേക്കിംഗ് വീഡിയോ

മുംബൈ: ശ്രദ്ധ കപൂറിന് ജന്മദിനം ആശംസിച്ച് സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട രണ്ടാം മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ആദ്യദിനം 12 ദശലക്ഷം പേരാണ് യൂടൂബില്‍ വീഡിയോ കണ്ടത്. പ്രഭാസിന്റെ ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമായ സാഹോയില്‍ ലാലും അഭിനയിക്കുന്നുണ്ട്.  അബുദാബി ഷെഡ്യൂളിലുള്ള ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ്  സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് .

ആക്ഷന്‍ രംഗങ്ങളാണ് രണ്ടാം ഭാഗത്തിലുള്ളത്. നിര്‍മ്മാതാക്കളായ യുവി ക്രിയേഷൻസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റീലീസ് ചെയ്തത്.  ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.

ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് വേണ്ടി  ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും  പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കോവളം വികസനത്തിന് ഇരുപതു കോടി രൂപയുടെ സമഗ്ര പദ്ധതി

വീട് നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്ക് പുനരധിവാസ സഹായം