സ്ത്രീ പ്രവേശം: സംഘപരിവാർ നിലപാടിനെ സ്വാഗതം ചെയ്ത് പി പി മുകുന്ദൻ

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാർ പ്രസ്ഥാനമായ അയ്യപ്പസേവാസമാജത്തിന്റെ അഖിലേന്ത്യാ നേതൃയോഗമെടുത്ത തീരുമാനത്തെ മുതിർന്ന ബി.ജെ.പി.നേതാവ് പി.പി. മുകുന്ദൻ സ്വാഗതം ചെയ്തു.

അല്പം വൈകിയെങ്കിലും വിശ്വാസികളുടെ വിശ്വാസ സംരക്ഷിക്കുന്നതിന് തയ്യാറായത് ആശ്വാസകരമാണ് . കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും ഈ നിലപാടിനൊപ്പമാണെന്നത് ശബരിമലയുടെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്.

ശബരിമലയുടെ ആചാര വൈവിധ്യം വേണ്ട വിധം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ വന്ന പരാജയമായിരിക്കാം ഇത്തരം ഒരു വിധി വരുന്നതിനിടയാക്കിയത്. ദൈവ വിശ്വാസത്തിൽ താല്പര്യമില്ലാത്ത കേരള സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലവും കോടതി വിധി എതിരാകാൻ കാരണമായിട്ടുണ്ടാവാം.

കോടാനുകോടി അയ്യപ് ന്മാർക്ക് ആശ്വാസമേകുന്ന വിധി റിവ്യൂ പെറ്റീഷനിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുകുന്ദൻ പ്രസ്താവനയിൽ പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭൂമി ന്യായവില പുനര്‍നിര്‍ണയ പരിശീലനം; സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 3 ന്

വയോജന ദിനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം