തുലാമാസ പൂജകൾ പൂർത്തിയായി: ശബരിമല നട അടച്ചു  

പമ്പ: തുലാമാസ പൂജകൾ പൂർത്തിയാക്കി  ഹരിവരാസനാലാപനത്തോടെ ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട അടച്ചു.

ചിത്തിര തിരുനാൾ ആട്ട മഹോൽസവത്തിന് നവംബർ 5-ാം തീയതി വൈകുന്നേരം  ക്ഷേത്ര നട തുറക്കും. 6 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും. തുലാമാസ പൂജകൾ തൊഴുത് അയ്യപ്പദർശന പുണ്യം നേടാനായി ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് എത്തിയത്.

ശബരിമല അയ്യപ്പ സന്നിധിയിൽ നടന്ന സഹസ്രകലശം എഴുന്നെള്ളിപ്പും തുടർന്ന് നടന്ന സഹസ്രാ കലശാഭിഷേകവും കണ്ട് തൊഴാൻ ശരണം വിളികളുമായി അയ്യപ്പഭക്തർ നിരവധിയായിരുന്നു. അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കും ഭക്തിയുടെ നിറവിൽ കളഭാഭിഷേകം നടന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു സഹസ്രാഭിഷേകവും കളഭാഭിഷേകവും.

ദീപാരാധനക്ക് ശേഷം നടന്ന പടിപൂജ തൊഴാനും ഭക്തരുടെ തിരക്കായിരുന്നു. അത്താഴപൂജയ്ക്ക് ശേഷം അയ്യപ്പന് ഭസ്മാഭിഷേകം നടത്തി.തുടർന്ന് ഹരിവരാസനം പാടി ക്ഷേത്ര ശ്രീകോവിൽ നട അടച്ചു. ചിത്തിര തിരുനാൾ ആട്ടവിശേഷത്തിനായി നവംബർ 5ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. 6 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.41 ദിവസത്തെ മണ്ഡല മാസ പൂജകൾക്കായി നട തുറക്കുന്നത് നവംബർ 16ന് വൈകുന്നേരമാണ്.നവംബർ 17ന് ആണ് വൃശ്ചികം ഒന്ന്.16 ന് ശബരിമല – മാളികപ്പുറം പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എഐസിസിയുടെ ശക്തി, ലോക് സമ്പര്‍ക്ക് പദ്ധതികള്‍ക്ക് തുടക്കം

സമകാലീന കലയെ സാധാരണക്കാരിൽ എത്തിക്കണം: ടോഗുവോ