in ,

ശബരിമല ഇടത്താവളങ്ങൾ: ദേവസ്വം ബോര്‍ഡുകളും ഐഒ സിയും കരാറൊപ്പിട്ടു

തിരുവനന്തപുരം: ശബരിമല ( Sabarimala ) തീർത്ഥാടകർക്ക് ദേവസ്വം വക ഭൂമിയില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഇടത്താവളങ്ങള്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തിൽ മൂന്ന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐ.ഒ.സി) ഒപ്പുവച്ചു.

ഇടത്താവള സമുച്ചയങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍, നവീന ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എടിഎം തുടങ്ങിയവ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആദ്യ ഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പത്ത് ഇടത്താവള സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 10 ക്ഷേത്രങ്ങളില്‍ ഇതിനായി 103 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുതല്‍ മുടക്കുക. ഒരു ഇടത്താവള നിര്‍മ്മാണത്തിന് പത്ത് കോടിയോളം രൂപയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്.

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിന് താല്‍പര്യമറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ശബരിമല ഇടത്താവള നിര്‍മ്മാണത്തിന് 100 കോടി രൂപ കിഫ്ബി വഴി സമാഹരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നവീന്‍ ചരണുമായി തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, കൊച്ചിന്‍ ദേവസ്വം സെക്രട്ടറി വി.എ ഷീജ, കാടാമ്പുഴ, തൃത്തല്ലൂര്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സി ബിജു, നെല്ലിയോട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.ജയരാജന്‍, തിരുവങ്ങാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ വേണു എന്നിവരാണ് മുഖ്യമന്ത്രിയുടെയും, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പു വച്ചത്.

സര്‍ക്കാര്‍ നേരിട്ട് തന്നെ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും ഭീമമായ സാമ്പത്തിക മുതല്‍മുടക്ക് ഇതിന് വേണ്ടിവരുമെന്നതിനാൽ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുകയായിരുന്നു. പെട്രോള്‍-ഡീസല്‍ പമ്പുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ടതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളായ IOC, BPCL എന്നിവ ഇടത്താവള നിര്‍മ്മാണത്തിന് സഹകരണ സന്നദ്ധത അറിയിക്കുകയായിരുന്നു.

36 ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുള്ള സ്ഥലത്ത് ഇടത്താവളം നിര്‍മ്മിക്കുന്നതിന് പകരമായി പെട്രോള്‍/ഡീസല്‍ പാമ്പുകള്‍ സ്ഥാപിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസിക്കും,ബിപിസിഎല്ലിനും അനുയോജ്യമായ സ്ഥലം നല്‍കാനുള്ള സന്നദ്ധത അതാത് ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാരിനെ അറിയിച്ചു.

ഇടത്താവള സമുച്ചയ നിര്‍മ്മാണചെലവ് പൂര്‍ണമായും വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കിലും, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കെട്ടിട സമുച്ചയം തുടര്‍ന്ന് ദേവസ്വം അധീനതയിലായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അതിന്റെ പരിപാലനവും വരുമാനവും ദേവസ്വത്തിന് അവകാശപ്പെട്ടതായിരിക്കും. 30വര്‍ഷത്തെ കരാര്‍ കാലയളവ് കഴിഞ്ഞാല്‍ നിബന്ധന വ്യവസ്ഥകള്‍ പുന:പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Snehapoorvam , children, govt, kerala social security mission

വാഹനാപകടത്തിൽ ദമ്പതികൾ മരണമടഞ്ഞു; മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു

Male contraceptive pill , successful results, Phase 1 ,clinical trials, develop, male contraceptive drug , female birth control pill, investigations,topical gel ,human clinical trials,variety of methods, male contraception,efficacy ,new male birth control pill , drug ,safe and effective,dimethandrolone undecanoate,,DMAU,

പുരുഷന്മാർക്കുള്ള ഗർഭ നിരോധന ഗുളിക: പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയകരം