Sabarimala, elephants , special commissioner, report, kerala high court, procession of elephants ,
in ,

ശ​ബ​രി​മ​ല​യി​ലെ ആനയെഴുന്നള്ളിപ്പ് ഒ​ഴി​വാ​ക്കണമെന്ന് സ്പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍

കൊച്ചി: ശബരിമലയിലെ ( Sabarimala ) ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ട്. സ്പെഷല്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ആന ഇടഞ്ഞാലുള്ള അപകട സാധ്യത കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട്. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ചയെന്നും കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും.

പത്തനംതിട്ട ജില്ലാ ജഡ്ജിയാണ് കാലകാലങ്ങളായി ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്നത്. ശബരിമലയില്‍ കഴിഞ്ഞ ആറാട്ടിന് ആന ഇടഞ്ഞിരുന്നു. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ തവണ എഴുന്നള്ളത്തിനിടെ വിഗ്രഹം താഴെ വീണിരുന്നു. തുടർന്നാണ് സംഭവത്തെക്കുറിച്ച്‌ സ്പെഷല്‍ കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, ആന എഴുന്നള്ളത്തിനിടെ ലേസര്‍ രശ്മികള്‍ പതിച്ചതായുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ലേസർ രശ്മികൾ പതിച്ചതിനാൽ ആന ഇടഞ്ഞോടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

ആചാരത്തിന്റെ ഭാഗമായാണ് അമ്പലങ്ങളിലും പള്ളികളിലും മറ്റും ആനയെ എഴുന്നള്ളിക്കുന്നതെങ്കിലും കടുത്ത വേനൽക്കാലത്ത് ആനകളെ പീഢിപ്പിക്കുന്നതിനെതിരെ മൃഗസ്നേഹികൾ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

sabarimala-elephants-special commissioner-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പേര് പരിക്കേൽപ്പിക്കുമ്പോൾ

UST Global,College of Engineering Trivandrum ,CET, sign, MoU ,collaboration,Robotics, Artificial Intelligence, Data Analytics, Block Chain, Deep Learning, IoT , Financial Engineering , students, 

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജുമായി ധാരണയായി