Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi , Sabarimala ,Vodafone India ,RFID, Kerala State Police, announced , ensure , safe ,worry free ,spiritual experience ,lakhs , pilgrims ,visiting ,Mandalam/Makara Vilakku season, children ,under 14 years ,stay ,protected ,Vodafone ,radio-frequency identification, tags.,Vodafone, inaugurating , child safety initiative, Pamba, Sabarimala, District Police Chief,Pathanamthitta,
in ,

ശബരിമലയിലെ കുട്ടി തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ആർഎഫ്ഐഡി ടാഗ്

ശബരിമല: ഈ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിൽ (Sabarimala) സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍ (Vodafone), കേരള പോലീസുമായി ചേര്‍ന്ന് പുതിയ പദ്ധതിയൊരുക്കുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആർഎഫ് ഐഡി (RFID – റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണ്‍ തയ്യാറാക്കുന്നത്.

പമ്പയില്‍ നിന്നും കഴുത്തിലണിയിക്കുന്ന ടാഗ്, സന്നിധാനത്ത് ദര്‍ശനം നടത്തി തിരിച്ച് പമ്പയില്‍ എത്തുന്നത് വരെ കുട്ടി തീര്‍ത്ഥാടകരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. വലിയ തിരക്കിനിടെ കുട്ടികള്‍ കൂട്ടം തെറ്റുന്നത് ഒഴിവാക്കാനും പിന്നീട് ഇവരെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അത്യധ്വാനം ഒഴിവാക്കാനും വോഡഫോണ്‍ പദ്ധതി ഗുണകരമാകും.

ശബരിമലയിലേക്ക് എത്തുന്ന 14 വയസിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പമ്പയിലുള്ള കേരള പോലീസ് ഓഫീസില്‍ എത്തി പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഈ സേവനം ലഭ്യമാക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുട്ടിയുടെ പേര്, രക്ഷിതാക്കളുടെ പേര്, ബന്ധപ്പെടാനുളള നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവയടങ്ങുന്ന ആർ എഫ് ഐ ഡി ടാഗ് ലഭിക്കും.

ആർ എഫ് ഐ ഡി ടാഗ് ധരിച്ച കുട്ടി തീര്‍ത്ഥാടന പാതയില്‍ രക്ഷിതാവിൽ നിന്ന് വേർപെട്ട് നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുമ്പോള്‍, കുട്ടിയെ ഉടന്‍ തന്നെ കണ്‍ട്രേള്‍റൂമില്‍ എത്തിക്കും. ആർ എഫ് ഐ ഡി ടാഗ് നീരീക്ഷണ സംവിധാനത്തിലൂടെ ടാഗ് റീഡ് ചെയ്യുമ്പോള്‍ കുട്ടി എവിടെ ഉണ്ടെന്നുളള വിശദാംശങ്ങള്‍ ടാഗില്‍ രേഖപ്പെടുത്തിയിരിക്കുന്ന രക്ഷിതാവിന്റെ നമ്പറിലേക്ക് എത്തും.

രക്ഷിതാവില്‍ നിന്ന് കൂട്ടംതെറ്റിപ്പോയ കുട്ടി മാനസിക ആഘാതത്തിലും, ഒരുപക്ഷേ തന്നെക്കുറിച്ചോ, രക്ഷിതാവിനെകുറിച്ചോ, പോലീസ് ഉദ്ദ്യോഗന്ഥരോട് സംസാരിക്കാനുളള ഭാഷ അറിയണമെന്നില്ല. ആർ എഫ് ഐ ഡി ടാഗ് കൂട്ടം തെറ്റുന്ന കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താനും രക്ഷിതാക്കളുമായി ചേര്‍ക്കാനും ഇത് പോലീസിന് സഹായകരമാകും.

ഓരോ വര്‍ഷവും 40 ദശലക്ഷം മുതല്‍ 50 ദശലക്ഷം പേര്‍ വരെ എത്തുന്ന ഏറ്റവും വലിയ വാര്‍ഷിക തീര്‍ത്ഥാടനങ്ങളിലൊന്നാണ് ശബരിമല ദര്‍ശനം. ഓരോ വര്‍ഷവും പമ്പയിലും സന്നിധാനത്തും കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് നൂറു കണക്കിന് പരാതികളാണ് പോലീസിന് ലഭിക്കുന്നത്.

ഓരോ മണ്ഡല മകര വിളക്ക് സീസണിലും ലക്ഷകണക്കിന് പേരാണ് ശബരിമലയിലെത്തുന്നത് എന്നതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ ചലനം നിരീക്ഷിക്കുന്നതിനും കുട്ടികളെ കാണാതാകുന്നത് തടയുന്നതും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പോലീസ് അധികൃതര്‍ പറയുന്നു.

Sabarimala ,Vodafone India ,RFID, Kerala State Police, announced , ensure , safe ,worry free ,spiritual experience ,lakhs , pilgrims ,visiting ,Mandalam/Makara Vilakku season, children ,under 14 years ,stay ,protected ,Vodafone ,radio-frequency identification, tags.,Vodafone, inaugurating , child safety initiative, Pamba, Sabarimala, District Police Chief,Pathanamthitta,വോഡഫോണ്‍ ആർ എഫ് ഐ ഡി ടാഗുകള്‍ മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കന്നതുവരെ കുട്ടികള്‍ക്ക് വിതരണം ചെയ്യും. ഇത് ആദ്യമായാണ് ആഗോള തലത്തില്‍ ഉപയോഗിക്കുന്ന ആർ എഫ് ഐ ഡി സാങ്കേതിക വിദ്യ വന്‍തോതില്‍ മനുഷ്യ സഞ്ചയം എത്തുന്ന ഒരു മേഖലയില്‍ ഉപയോഗിക്കുന്നത്.

പത്തനംതിട്ട ജിലാ പോലീസ് മേധാവി ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, സ്‌പെഷ്യല്‍ പമ്പ ഓഫീസർ കറുപ്പസ്വാമി ഐപിഎസ് എന്നിവർ ചേര്‍ന്ന് വോഡഫോണിന്റെ ആർ എഫ് ഐ ഡി ടാഗ് പദ്ധതി ഉല്‍ഘാടനം ചെയ്തു. വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി ചടങ്ങില്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NGT, cancels, larger construction,environmental clearance, central govt, order, construction works, environment, safety, violence, petition, case, officials, probe,  national green tribunal, , construction works,

വന്‍കിട നിര്‍മാണത്തിന് പാരിസ്ഥിതിക ഇളവ്: വിജ്ഞാപനം റദ്ദാക്കി

Karnataka, former minister, superstitions, graveyard,Satish Jarkiholi , sleeps, December 6, ,Vaikunth Dham, burial ground,crematorium, death anniversary ,B R Ambedkar , awareness ,Karnataka Excise Minister, people ,night ,Prakash Raj

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം; മുന്‍ മന്ത്രി സെമിത്തേരിയില്‍