Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,
in , ,

അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

“യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം.

ശബരിമലയിലെ സ്ത്രീ പ്രവേശനവും പരമോന്നത കോടതിയും

ശബരിമല ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീകൾക്ക് ഭരണസമിതി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ശബരിമല പൊതുക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരു പോലെ ആരാധന നടത്താൻ കഴിയണമെന്നും അല്ലാത്തപക്ഷം അത് ഭരണ ഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമർശിച്ചു. എന്നാല്‍ വാദം പോരെന്നും വസ്തുതകള്‍ നിരത്തി വേണം അവ തെളിയിക്കാനെന്നും സുപ്രീം കോടതി പ്രതികരിച്ചു. കേസിൽ നാളെയും വാദം തുടരും.

ക്ഷേത്രത്തിന്റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഭരണത്തിന് ദേവസ്വം ബോര്‍ഡ് ഉണ്ടെന്നാണ് ഭരണ ഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായുള്ള കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിക്കുകയെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

സ്ത്രീ പ്രവേശന വിഷയത്തിലെ വാദപ്രതിവാദങ്ങൾ

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീം കോടതി മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

അഞ്ചു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി നിര്‍ദേശിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അധിക സത്യവാങ്മൂലം തള്ളണമെന്നും ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നുമാണു നിലവിലെ സര്‍ക്കാരിന്റെ നിലപാട്.

പത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ സൗകര്യമനുസരിച്ചു നിലപാടു മാറ്റാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് വ്യക്തമാക്കി മുന്‍ ബോര്‍ഡ് കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ആരാധനാലയങ്ങളെ സംബന്ധിച്ചെടുത്തോളം ആചാര അനുഷ്ടാനങ്ങള്‍ക്ക് ആണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഭരണഘടന അത്തരം ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ കോടതി എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കരുതെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട് മാറ്റേണ്ടതില്ല എന്നാണ് സിപിഎം നേതാവ് എ പദ്മകുമാര്‍ ചെയര്‍മാനായ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലപാട് ആവര്‍ത്തിച്ച് പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്യില്ലെന്നും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

നിലപാടിൽ മാറ്റങ്ങളുമായി മുൻ സർക്കാരുകൾ

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന വേളയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന നിലപാടാണ് സുപ്രീം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ നിലപാടില്‍ മാറ്റം വരുത്തി. ആചാര അനുഷ്ടാനങ്ങളില്‍ കോടതി ഇടപെടരുത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമല കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ആചാര അനുഷ്ടാനങ്ങളില്‍ കോടതി ഇടപെടരുത് എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് കോടതിയില്‍ ആവര്‍ത്തിച്ചു.

അത് വിവാദമായതോടെ ഗിരിയെ സര്‍ക്കാര്‍ അഭിഭാഷക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കുകയും, വിഎസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം ആണ് സര്‍ക്കാരിന്റെ നിലപാട് എന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന നിലപാട് ആണ് സിപിഎംന്റേത് എന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടത് പക്ഷം നിയമിച്ച ദേവസ്വം ബോര്‍ഡ് ആ നിലപടിനോട് യോജിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സംരക്ഷകരോ, മുതലെടുപ്പുകാരോ?

ഹിന്ദുക്കളെ സംരക്ഷിക്കാനെന്ന വ്യാജേന സംരക്ഷണ പദവി സ്വയം ഏറ്റെടുത്തു കൊണ്ട് ചില രാഷ്ട്രീയ പാർട്ടികളും ഹൈന്ദവാചാര്യന്മാരും രംഗത്തെത്തിയതിനെ തുടർന്ന് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിനും രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

വിശ്വാസികൾ രണ്ടു തട്ടിൽ

ഏതൊരു വിവാദ വിഷയത്തിലും ആളുകൾ രണ്ടു തട്ടിൽ അണിനിരക്കുക സ്വാഭാവികം. ‘അമ്മയെ തല്ലിയാലുമുണ്ടല്ലോ രണ്ടു പക്ഷം. അപ്പോൾ പിന്നെ മുതലെടുപ്പിന് ഇത്രയും സ്കോപ്പുള്ള വിഷയത്തെ അങ്ങനെയങ്ങു വിട്ടുകളയുന്നതെങ്ങനെ?

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ഒരു കാരണവശാലും ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ആകാശം ഇടിഞ്ഞു വീണ് പ്രളയം ബാധിച്ച് ആകെ നാശക്കോട്ടയാകുമെന്നാണ് ചില ഉഗ്ര ഭക്തയോഗികളുടെ അരുളപ്പാട്. അത് പിന്താങ്ങി പ്രചരിപ്പിക്കാൻ അങ്ങ് ദേശീയ ചാനലിൽ പോലും നൈഷ്‌ടിക ബ്രഹ്മചര്യമെന്ന വാക്ക് പുട്ടിന് പീര കണക്കെ അടിക്കടി വിളമ്പുന്ന വിദ്വാന്മാരും.

ദൈവത്തിനു മുന്നിൽ സ്ത്രീ പുരുഷ ഭേദമുണ്ടോ എന്നും സർവ്വരും സർവ്വതും ഈശ്വരന്റെ വരപ്രസാദമല്ലേ എന്നും ചില വിശ്വാസികൾ ആരായുന്നു. സർവ്വേശ്വരസന്നിധിയിൽ ദൈവസന്തതികളായ നാം ഈ ഭേദഭാവം പുലർത്തണോ എന്ന സംശയം ഉയർത്തുന്നവരെ നിരീശ്വരവാദികളെന്നോ ഹൈന്ദവ മതത്തിന്റെ അന്തകരെന്നോ വിളിക്കുവാനാണ് മറുകൂട്ടർക്കിഷ്‌ടം.

കടുംപിടുത്തവുമായി ചില കൂട്ടർ

അരുന്ധതി, അദിതി, അപാലാ, ആത്രേയി, ഇന്ദ്രാണി, ഗോധാ, യമി വൈവസ്വതി, അവാഗംഭൃണി, രോമശാ തുടങ്ങിയ ഒട്ടനേകം ഋഷികകള്‍ പുരുഷന്മാരോടൊപ്പം എല്ലാ വൈദിക കാര്യങ്ങളിലും സ്വാതന്ത്ര്യമുണ്ടെന്ന് യുഗങ്ങൾക്ക് മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെ സ്ത്രീകള്‍ക്ക് വേദമന്ത്രം ചൊല്ലാന്‍ അധികാരമില്ലെന്നും പ്രത്യേക അവസരങ്ങളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെട്ടിട്ടുണ്ടെന്നും പ്രഖ്യാപിക്കുന്ന ഹൈന്ദവ സംരക്ഷകരെ കുറിച്ചെന്തു പറയാൻ?

ശബരിമലയില്‍ സകല മതത്തിലുമുള്ളവര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നിരിക്കെ എന്തിനാണ് ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതെന്ന് അങ്ങോട്ടു മനസിലാക്കാൻ ബുദ്ധിമുട്ടാണല്ലോ? ബ്രഹ്മചര്യം പുരുഷന്മാര്‍ക്ക് മാത്രമാണെന്നുള്ളത് എന്തൊരു ബാലിശമായ വാദമാണ്.

ഭിന്നാഭിപ്രായങ്ങളുമായി ഭക്തകൾ

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi , Sabarimala ,Vodafone India ,RFID, Kerala State Police, announced , ensure , safe ,worry free ,spiritual experience ,lakhs , pilgrims ,visiting ,Mandalam/Makara Vilakku season, children ,under 14 years ,stay ,protected ,Vodafone ,radio-frequency identification, tags.,Vodafone, inaugurating , child safety initiative, Pamba, Sabarimala, District Police Chief,Pathanamthitta,

തങ്ങൾ കുട്ടിക്കാലത്ത് അയ്യപ്പ ദർശനം നടത്തിയിട്ടുണ്ടെന്നും ഇനി വൃദ്ധകളാകും വരെ അയ്യപ്പ ദർശനത്തിനായി കാത്തിരിക്കാൻ തയ്യാറാണെന്നുമാണ് സ്വതവേ സ്വാർത്ഥതയും അഹം ബോധവും വെടിഞ്ഞ ഭക്തകളുടെ നിലപാട്.

ആചാരം തെറ്റിച്ച് ശബരിമല ദർശനം നടത്തിയാൽ അയ്യപ്പൻ കോപിച്ചില്ലെങ്കിലും അദ്ദേഹത്തിൻറെ സ്വന്തം ആളുകളെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരുടെ കോപത്തിന് പാത്രമാകുമോ എന്ന ഭീതിയും മാളികപ്പുറങ്ങളാകാൻ ആഗ്രഹിക്കുന്ന ചില ഭക്തകളെ ആ തീരുമാനത്തിൽ നിന്ന് അകറ്റുന്നു.

പ്രതിഷ്‌ഠയെക്കാൾ ഉഗ്രരൂപികളായി പൂജാരികളും പരിവ്രാജക വൃന്ദങ്ങളും വിലസുമ്പോൾ മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടുകളുണ്ടെന്ന് ഇവരിൽ പലരും തിരിച്ചറിയുന്നു. അതിൻ പ്രതിഫലനമായാണല്ലോ ‘റെഡി ടു വെയിറ്റ്’ ക്യാമ്പയിനുമായി ഇവരിൽ പലരും നേരത്തെ ഇറങ്ങിത്തിരിച്ചതെന്ന സംശയം ബാക്കിയാകുന്നു.

പുരോഗമന വാദികളായ ഭക്തകളുടെ ചോദ്യം ഇതല്ല. അയ്യപ്പൻ ബ്രഹ്മചാരി ആയതിനാൽ ആണല്ലോ ചില പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ പിന്നെ നാട്ടിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠകളോ?

അവിടെയുള്ള അയ്യപ്പചൈതന്യം ബ്രഹ്മചര്യം അനുഷ്‌ഠിക്കുന്നില്ലയോ എന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്. ആ സ്വാഭാവികമായ സംശയം ഈശ്വര കോപത്തിന് ഇടയാക്കില്ലെങ്കിലും ചില പ്രത്യേക വിഭാഗം ആളുകളുടെ രോഷത്തിന് കാരണമാകുമെന്നത് സുവ്യക്തം.

വിയോജിപ്പുമായി പരിസ്ഥിതി പ്രവർത്തകർ

സുഗതകുമാരി ടീച്ചറിനെ പോലെ സുപ്രസിദ്ധരായ പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടു വയ്ക്കുന്ന ആശങ്ക പക്ഷേ കാതലുള്ളതാണ്. പരിസ്ഥിതിലോല പ്രദേശമായ ആ കാനനത്തിൽ ഇപ്പോൾ തന്നെ വേണ്ടതിലധികം വനനശീകരണവും കെട്ടിടനിർമ്മാണ മഹോത്സവവും കൊണ്ടാടുകയാണ്.

കാനനവാസിയായ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്ക് വിമാനത്താവളമൊരുക്കുവാനുള്ള ചേതോവികാരത്തിന് പിന്നിൽ പല ഗൂഢ ഉദ്ദേശ്യങ്ങളുമില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റ് പറയാനാവില്ല തന്നെ.

താങ്ങാനാവുന്നതിലധികം പാരിസ്ഥിതിക ആഘാതമാണ് മലനിരകളിലെ ആരാധനാലയങ്ങളിൽ നാം മനുഷ്യർ സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വനിതകൾക്ക് പ്രവേശനം നൽകുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് ഏതൊരു കൊച്ചു കുഞ്ഞിന് പോലും തിരിച്ചറിയാം.

‘തത്വമസി’യുടെ പൊരുളറിയാം

കലിയുഗവരതനായ അയ്യപ്പസ്വാമിയേകുന്ന തത്വമസി’യുടെ പൊരുളറിഞ്ഞാൽ തീരുന്നതേയുള്ളൂ ഈ കോലാഹലം. സാമവേദത്തിലും ഛന്ദോഗ്യോപനിഷത്തിലും പരാമർശിച്ചിട്ടുള്ള തത്വമസി’യുടെ ഉദ്ദേശ്യശുദ്ധിയറിഞ്ഞാൽ തീരാവുന്നതേയുള്ളൂ ഈ പോരാട്ടം.

‘ത് ത്വം അസി’ ( അത് നീ ആകുന്നു ). എന്നു വച്ചാല്‍ നാം ആരെ അന്വേഷിച്ച്, ദർശനം തേടി പോകുന്നുവോ അതു നാം തന്നെയാണ് എന്നതാണ് തത്വമസിയുടെ പൊരുൾ. അപ്പോൾ പിന്നെ ശബരിമല വരെ പോയാൽ മാത്രമേ ഈശ്വരപ്രസാദം കൈവരികയുള്ളൂ എന്ന അബദ്ധ ധാരണ വെടിയേണ്ടതല്ലേ?

ജീവാത്മാവും പരമാത്മാവും സമ്മേളിച്ച ഓരോ ജീവനിലും ആ പരബ്രഹ്മം കുടികൊള്ളവെ; സ്വഭവനത്തിൽ പോലും കണ്ണടച്ച് നിശബ്ദമായി പ്രാർത്ഥന നടത്താമെന്നിരിക്കെ; അതുമല്ല ഇനി ക്ഷേത്രത്തിൽ പോയേ മതിയാകൂ എങ്കിൽ എത്രയോ അയ്യപ്പ ക്ഷേത്രങ്ങൾ ഈ നാട്ടിൽ ഉണ്ടെന്നിരിക്കെ; ശബരിമല ദർശനത്തിൽ കടുംപിടുത്തം ഒഴിവാക്കാവുന്നതേയുള്ളൂ എന്നാണ് എന്റെയൊരു എളിയ അഭിപ്രായം.

മാപ്പ്, ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുവാനുള്ള അവകാശം ചില തത്പര കക്ഷികൾക്ക് മാത്രമാണെന്ന് ഒരു വേള മറന്നു പോയി. ‘അഹം ബ്രഹ്മാസ്മി’ ( ഞാൻ തന്നെയാകുന്നു ബ്രഹ്മം ). ‘എന്നിലും ബ്രഹ്‌മം വിളങ്ങുന്നു’ എന്ന  ചിന്തയാൽ അറിയാതെ അഭിപ്രായപ്പെട്ടു പോയതാണേയ്. ക്ഷമ.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിങ്ങളുടെ തെറിവിളി കേട്ട് ചൂളിപ്പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം: കെ. കെ. രമ 

advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,

കല്യാൺ വീണ്ടും വിവാദത്തിൽ; ഇനി ഇതുമൊരു പരസ്യതന്ത്രമാണോ?