in , ,

ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണാഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: ശബരിമലയിൽ (Sabarimala) എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ (women) പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് ഭരണ ഘടന ബെഞ്ചിന് (constitutionbench) വിട്ടു. ഇക്കാര്യത്തില്‍ ഇനി അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് തീരുമാനം കൈക്കൊള്ളും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് ഭരണാഘടനാ ബെഞ്ചിന് കൈമാറിയത്. കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടുന്നതോടെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ഇതുവരെ ഇൗ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ അപ്രസക്തമായി.

ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടന ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇക്കാര്യത്തിൽ ഭരണഘടന ലംഘനം നടന്നിട്ടുണ്ടോ എന്ന് ഭരണഘടന ബഞ്ച് പരിശോധിക്കും.

കേസ് ഭരണഘടന ബഞ്ചിന് കൈമാറുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ നടപ്പ് രീതികള്‍ ലിംഗ സമത്വത്തിന് ഭീഷണിയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സ്ത്രീപ്രവേശനത്തിന് അനുകൂലമായി 2007-ല്‍ ഇടതുസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാല്‍, അതിനെതിരായ നിലപാടാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ നിലപാട് വ്യക്തമാക്കി യു.ഡി.എഫ് സര്‍ക്കാര്‍ അധിക സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.

എന്നാൽ ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ യു.ഡി.എഫ് സത്യവാങ്മൂലം പിന്‍വലിച്ചു. ഒരു വിഷയത്തിൽ ഒരു സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മറ്റൊരു സര്‍ക്കാറിന് മാറ്റാന്‍ കഴിയുമോ എന്ന വിഷയത്തിലും തീര്‍പ്പു കല്‍പ്പിക്കേണ്ടതുണ്ട്.

ശബരിമല സന്നിധാനത്ത് സ്ത്രീകൾക്ക് പ്രായഭേദമന്യെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍’ 2006-ലാണ് കോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാരില്‍ ഒരാളായ രാജു രാമചന്ദ്രന്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തിരുന്നു.എന്നാൽ അമിക്കസ് ക്യൂറിമാരിലെ മറ്റൊരാളായ രാമമൂര്‍ത്തി നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ദേവസ്വം ബോര്‍ഡ് ആദ്യമേ കക്ഷിയായ കേസില്‍ അവരോടൊപ്പം സ്ത്രീപ്രവേശനത്തെ എതിർത്ത് എന്‍.എസ്.എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പസേവാസമാജം, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം, റെഡി ടു വെയ്റ്റ്, രാജീവ് ചന്ദ്രശേഖര്‍ എം.പി, രാഹുല്‍ ഈശ്വര്‍ എന്നിവരും കക്ഷി ചേര്‍ന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ ആന്ധ്രപ്രദേശ് ഘടകവും ‘ഹാപ്പി ടു ബ്ലീഡ്’ എന്ന സംഘടനയും സ്ത്രീപ്രവേശനത്തിന് അനുകൂലമായി കക്ഷിചേര്‍ന്നിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala HC, student's strike

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാം: ഹൈക്കോടതി

Qarib Qarib Singlle

പാര്‍വ്വതിയുടെ ഹിന്ദി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി