in , ,

സജിക്കെതിരായ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

തിരുവനന്തപുരം: സിഡ്കോ ( Sidco ) അഴിമതിയില്‍ സജി ബഷീറിന്റെ ( Saji Basheer ) നിയമനം വീണ്ടും വിവാദമാകുന്നു. സജിക്കെതിക്കെതിരായി പോള്‍ ആന്റണി നല്‍കിയ റിപ്പോർട്ട് പൂഴ്ത്തിയതായി പുതിയ ആരോപണം.

സജി നല്ല ഉദ്യോഗസ്ഥനല്ലെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ( AC Moideen ) നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിജിലന്‍സ് കേസുകളില്‍ പ്രതിയായ സജി ബഷീറിനെ തിരിച്ചെടുത്തത് കോടതി അലക്ഷ്യം ഭയന്നാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റാരോപിതനായ സജിക്ക് നിയമനം നല്‍കരുതെന്ന് താന്‍ ഫയലില്‍ എഴുതിയിരുന്നതായും മന്ത്രി വെളിപ്പെടുത്തിയിരുന്നു. കേസില്‍ പ്രതിയായ സജിയ്ക്ക് അനുകൂല കോടതി വിധി ലഭിച്ചത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ രംഗത്തെത്തിയത്. കേസിൽ വ്യവസായ വകുപ്പ് ഒത്തുകളിച്ചതായി ആരോപണം ഉയർന്നിരുന്നു.

സിഡ്കോ മുന്‍ എംഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലന്‍സ് അന്വേഷണങ്ങൾ നടന്നിരുന്നു. സിഡ്കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റൽ എന്നിവയാണ് പ്രധാന കേസുകള്‍.

അന്വേഷണത്തെ തുടർന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. എന്നാൽ അഴിമതി കേസുകളില്‍ പ്രതിയായ സജി ബഷീറിനെ സര്‍വീസില്‍ തിരിച്ചെടുക്കാനായി സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചു വച്ചതായാണ് പുതിയ ആരോപണം.

ഇതിനായി സര്‍ക്കാര്‍ ജോലിയ്ക്ക് സജി ബഷീറിന് അവകാശമില്ലെന്ന് കാട്ടി നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയതായി ആരോപണമുണ്ട്.

സജിയെ സസ്പെന്‍ഡ് ചെയ്ത് ഒന്നര വര്‍ഷമായിട്ടും കുറ്റാരോപിതനെ പുറത്താക്കി ഉത്തരവിറക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിലെ കേസില്‍ സജി അനുകൂല ഉത്തരവ് സമ്പാദിച്ചതെന്നാണ് പ്രധാന ആരോപണം.

സജി ബഷീറിനെ തിരികെയെടുക്കണമെന്ന ഉത്തരവിന് കാരണമായി ഹൈക്കോടതി രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ പുറത്താക്കിയെന്ന ഉത്തരവില്ലാതെ അനിശ്ചിതകാലത്തേക്ക് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്നും സ്ഥിരം ജീവനക്കാരനാണെങ്കില്‍ എവിടെയെങ്കിലും തിരികെയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

2017 ആഗസ്റ്റ് 9-ന് ഈ ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി വിശദമായി അന്വേഷിച്ച് ഉത്തരവിറക്കി. ഇന്നത്തെ ചീഫ് സെക്രട്ടറി അന്ന് നല്‍കിയ ഉത്തരവ് മറച്ചു വച്ചാണ് സജി ബഷീറിനെ വീണ്ടും കെല്‍പാമിന്റെ എംഡിയായി തിരികെയെടുത്തതെന്നാണ് ആരോപണം.

സിഡ്കോയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് 16 മാസം കഴിഞ്ഞിട്ടും സജിയെ പുറത്താക്കി ഉത്തരവിറക്കാതിരുന്നതും സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവിറക്കാന്‍ വൈകിയതും സജി ബഷീറിന് സഹായകമായതായാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

BBC, editor, resigns,  China editor ,protest , gender pay gap, Carrie Gracie ,accuses , employer , illegal pay culture,V newsroom role ,senior journalists ,post ,corporation, accusing , management , problem,

തുല്യവേതനമില്ല; ബിബിസി എഡിറ്റര്‍ സ്​ഥാനമൊഴിഞ്ഞു

ഗാന്ധിജിയുടെ വധത്തിൽ പുനരന്വേഷണം വേണ്ട: അമിക്കസ് ക്യൂറി