in , ,

​സലിൽ എസ് പരേഖ് ഇൻഫോസിസിൻറെ പുതിയ സി ഇ ഒ

ബംഗളൂരു: ഇന്ത്യൻ വിവര സാങ്കേതിക ഭീമനായ ഇൻഫോസിസിൽ  പുതിയ സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടറായി  ആയി സലിൽ എസ്  പരേഖ് [ Salil S Parekh ] സ്ഥാനമേൽക്കും.

വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജിയെത്തുടർന്നുണ്ടായ ഒഴിവിലാണ് പരേഖിനെ നിയമിക്കുന്നത്. 2018   ജനുവരി  2  നു  അദ്ദേഹം   ചുമതലയേൽക്കുമെനന്ന്  ഇൻഫോസിസ് വ്യക്തമാക്കി  ഇടക്കാല പദവി വഹിച്ചു  പോരുന്ന  യു ബി  പ്രവീൺ റാവു  അതോടെ സ്ഥാനമൊഴിയും. 

സലിൽ എസ്  പരേഖിന്റെ നിയമനത്തിന് ഡയറക്ടർ ബോർഡിൻറെ അംഗീകാരമുണ്ടെന്നും താൽക്കാലിക  ചുമതല  ഒഴിയുന്ന യു ബി  പ്രവീൺ റാവു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ പദവിയിൽ തുടരുമെന്നും, ഒപ്പം  കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറുടെ  ചുമതലയും അദ്ദേഹത്തിനുണ്ടാവുമെന്നും പത്രക്കുറിപ്പിലുണ്ട്.

Pune, Infosys, malayali, woman, murderസലിൽ എസ്  പരേഖിന്റെ നിയമനത്തെ  ഇൻഫോസിസ് ചെയർമാൻ  നന്ദൻ നിലേക്കനി സ്വാഗതം ചെയ്തു. “വിവര സാങ്കേതിക മേഖലയിൽ മൂന്ന് ദശാബ്ദകാലത്തെ  ആഗോള അനുഭവ സമ്പത്ത്  അദ്ദേഹത്തിനുണ്ട്.  വ്യാപാര രംഗത്തെ അപ്രതീക്ഷിത തിരിച്ചടികളെ അനുകൂലമാക്കി മാറ്റിയെടുത്തതിലും ഫലപ്രദമായ  ഏറ്റെടുക്കലുകളിലും അദ്ദേഹത്തിനുള്ള കഴിവ്  പ്രശംസനീയമാണ്. പരിവർത്തനങ്ങളുടേതായ  ഈ സമയത്ത് ഇൻഫോസിസ്നെ നയിക്കാൻ ഏറ്റവും പ്രാപ്തനായ വ്യക്തിയാണ് അദ്ദേഹമെന്നും,”  നിലേക്കനി പറഞ്ഞു 

നിലവിൽ ക്യാപ് ജമിനി യുടെ എക്സിക്യൂട്ടീവ് ബോർഡംഗമാണ് സലിൽ പരേഖ്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന്   എയ്റോനോട്ടിക്കൽ എഞ്ചിനീറിങ്ങിൽ ബി.ടെക് നേടിയ അദ്ദേഹം  കോർണെൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ്  കമ്പ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും  ബിരുദങ്ങൾ കരസ്ഥമാക്കിയത്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകളെ  തുടർന്നാണ് മുൻ സി ഇ ഒ   വിശാൽ സിക്ക പുറത്തു പോകുന്നത് .

കമ്പനിയുടെ സി ഇ ഒ  പദവിയിലേക്ക് തക്കതായ വ്യക്തിയെ കണ്ടെത്താൻ ഇൻഫോസിസ്, എക്സിക്യൂട്ടീവ് സേർച്ച് കമ്പനിയായ ഏഗോൺ സെൻഡറിനെ  സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനേരമാ

ലിനോ ബ്രോക്കയ്ക്കു ആദരപൂർവം