Salman Khan , Gets , Bail , Blackbuck ,Poaching Case ,Jodhpur Court, Salman, blackbuck poaching case, prosecution,witnesses,case , post-mortem report , gunshot ,wounds,
in , ,

മാൻവേട്ട: സല്‍മാന്‍ ഖാന്​ ജാമ്യം അനുവദിച്ചു

ജോധ്പൂര്‍: അപൂർവ്വ മാൻ വർഗ്ഗമായ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പർസ്റ്റാർ സല്‍മാന്‍ ഖാന് ജാമ്യം ( bail ) ലഭിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്.

അൻപതിനായിരം രൂപയുടെ ബോണ്ടിലാണ് നടന് ജാമ്യം ലഭിച്ചത്. ഇപ്പോൾ ജോധ്പൂർ ജയിലിൽ കഴിയുന്ന നടൻ ഇന്ന് തന്നെ ജയിൽ
മോചിതനാകുമെന്നാണ് സൂചന.

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. എന്നാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കൂട്ടുപ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

കൂട്ടുപ്രതികളായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബേന്ദ്രെ എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്ന വ്യക്തിയെയുമാണ് കോടതി കുറ്റവിമുക്തരാക്കിയത്.

കോടതി വിധിയെ തുടർന്ന് സൽമാൻ ഖാൻ ജയിലിലായതോടെ നടനെ വച്ച് ചിത്രീകരണം പുരോഗമിച്ചിരുന്ന കോടിക്കണക്കിന് രൂപ മുതൽമുടക്കുള്ള ബോളിവുഡ് ചലച്ചിത്ര പദ്ധതികൾ തടസ്സപ്പെട്ടിരുന്നു.

1998-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കണ്ടെത്തിയത്. 1998 ഒക്ടോബര്‍ ഒന്നിന് രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

‘ഹം സാത് സാത് ഹൈ’ എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഗ്രാമ നിവാസികളില്‍ ബിഷ്‌ണോയി എന്ന വിഭാഗം കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. ഇവരാണ് സല്‍മാനും സംഘത്തിനുമെതിരെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് പരാതി നല്‍കിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Canada ,  junior hockey players , died, road accident, bus, tractor-trailer , Canadian junior hockey players, Canadian Prime Minister Justin Trudeau

കാനഡയിലെ റോഡപകടം; 14 ജൂനിയർ ഹോക്കി താരങ്ങള്‍ മരണമടഞ്ഞു

banks, kerala, development, Thomas Issac, finance minister, kerala bank, loans, AIBEA, press club, banking, seminar, 

കേരള വികസനത്തിൽ ബാങ്കുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണം: തോമസ് ഐസക്