Salman Khan,threatens,Punjab gangster ,police, arrest,  kill ,actor, Punjab,gangster, Lawrence Bishnoi , Bollywood actor,Salman ,notorious gangster , local court, warrant,police vehicle, Bishnoi ,Khan, Jodhpur, gangster ,triggered, businessman ,shootings,
in , ,

സൽമാൻ ഖാന് വധഭീഷണിയുമായി കുപ്രസിദ്ധ കുറ്റവാളി

ജോധ്പുർ: ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ ( Salman Khan ) വധിക്കുമെന്ന് പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ( Punjab gangster ) ലോറൻസ് ബിഷ്ണോയ് പ്രഖ്യാപിച്ചതിനെ തുടർന്ന് താരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.

ഒരു ഷൂട്ടിംഗ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ലോറൻസിനെ തിരികെ പോലീസ് വാഹനത്തിൽ കയറ്റുമ്പോഴാണ് സൂപ്പർ താരത്തെ ജോധ്പൂരിൽ വച്ച് കൊന്നു കളയുമെന്ന ഭീഷണി ഇയാൾ മുഴക്കിയത്.

പിടിച്ചു പറിയും മോഷണവും വാടകക്കൊലയും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ലോറൻസിന്റെയും സംഘാംഗങ്ങളുടെയും പേരിലുണ്ട്. പഞ്ചാബ് രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടന്ന സമീപകാല കുറ്റകൃത്യങ്ങളിലെല്ലാം ലോറൻസിന്റെ പങ്ക് കുപ്രസിദ്ധമാണ്.

ജോധ്പൂരിലെ ഒരു വ്യവസായിയെ വെടിവച്ചു കൊന്ന കേസിലും ഇയാളുടെ കൂട്ടാളികൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അക്രമസംഘം ഇപ്പോൾ രാജസ്ഥാനിലേക്കു കൂടി പ്രവർത്തന മേഖല വ്യാപിപ്പിച്ചിട്ടുള്ളത് ക്രമസമാധാനത്തിന് ഭീഷണിയായതായി രാജസ്ഥാൻ പോലീസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

താൻ നിരപരാധിയാണെന്നും ഇന്നേവരെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പോലീസ് തന്നെ കുടുക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് ബോളിവുഡ് സൂപ്പർ താരത്തിനെതിരെ ഇയാൾ വധ ഭീഷണി മുഴക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അതേസമയം ലോറൻസിന്റെ ഭീഷണിയെപ്പറ്റി അറിഞ്ഞതായും സൽമാൻ ഖാന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുൻകരുതലുകൾ എല്ലാം ചെയ്തിട്ടുണ്ടെന്നും പോലീസ് കമ്മീഷണർ അശോക് റാത്തോർ പ്രതികരിച്ചു.

ജോധ്പൂരിൽ നടന്ന രണ്ട് വെടിവെപ്പ് കേസുകളിലാണ് ലോറൻസ് ബിഷ്ണോയ് ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടത്. നഗരത്തിലെ ഇലക്ട്രോണിക് വസ്തു വ്യാപാരിയായ വസുദേവ് ഇസ്രാണിയുടെ കൊലക്കു പിന്നിലും ലോറൻസിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.

ആ കേസിലും ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സികാർ ഗ്രാമമുഖ്യന്റെ കൊലപാതകത്തിന് പിന്നിലും ലോറൻസിന്റെ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.

പഞ്ചാബ് രാജസ്ഥാൻ മേഖലകളിൽ വേരാഴ്ത്തിയിരുന്ന കുപ്രസിദ്ധ കുറ്റവാളി അനന്ദ്പാൽ സിംഗ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ലോറൻസിന്റെ അക്രമങ്ങൾ കൂടുതൽ വ്യാപിച്ചത്.

സിംഗിന്റെ മരണത്തോടെ മേഖലയിലെ അധോലോകത്തിന്റെ കടിഞ്ഞാൺ ലോറൻസിൽ വന്നുചേരുകയായിരുന്നു. അനന്ദ് പാലിന്റെ കൂട്ടാളികളായിരുന്ന ഭൂരിഭാഗം പേരും ലോറൻസിന്റെ സംഘത്തിൽ ചേർന്നു.

സമീപ സംസ്ഥാനങ്ങളിലേക്ക് കൂടി തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ ഇത് ലോറൻസിന് അവസരമൊരുക്കി. വിദഗ്ദ്ധരായ ഷൂട്ടർമാരാണ് ലോറൻസിന്റെ സംഘത്തിലുള്ളതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

Salman Khan,threatens,Punjab gangster ,police, arrest,  kill ,actor, Punjab,gangster, Lawrence Bishnoi , Bollywood actor,Salman ,notorious gangster , local court, warrant,police vehicle, Bishnoi ,Khan, Jodhpur, gangster ,triggered, businessman ,shootings,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

KSUM,Idea Day, grant, start up,Kerala Startup Mission, support, extend, innovators, register, company, proprietorship, tie up, incubator, innovators, identifies ,new sectors ,funding ,February 5

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഡിയ ഡേ; കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്‍റ്