Movie prime

സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ് അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്കി. കഴിഞ്ഞ വര്ഷം കാസര്ഗോഡ്, മലപ്പുറം, കണ്ണൂര്, വയനാട് എന്നീ നാലു ജില്ലകളില് പ്രവര്ത്തനം ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് മുഖ്യമന്ത്രി നിര്വഹിച്ചിരുന്നു. സമ്പുഷ്ട കേരളം വിജയകരമായി നടപ്പിലാക്കാന് ശ്രമിക്കുന്നതിനിടെ ശിശു പോഷകാഹാരം More
 
സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ നാലു ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29ന് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

സമ്പുഷ്ട കേരളം വിജയകരമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ നാഷണല്‍ ന്യൂട്രീഷ്യന്‍ സര്‍വേ പ്രകാരം കേരളം മുന്നിലെത്തിയിരിക്കുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രണ്ടുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിലാണ് കേരളം ശ്രദ്ധേയ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളില്‍ 6.4 ശതമാനം പേര്‍ക്ക് മാത്രം മതിയായ പോഷകാഹാരം ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇത് 32.6 ശതമാനമാണെന്നത് ശ്രദ്ധേയമാണ്. ഗര്‍ഭിണിയായിരിക്കുന്ന കാലം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതു വരെയുള്ള ആയിരം ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചുവരുന്നത്. അതാണ് ഈ നേട്ടം കൈവരിക്കാനായത്. സമ്പുഷ്ട കേരളം സംസ്ഥാന വ്യാപകമാക്കുന്നതോടെ ഇതിനേക്കാള്‍ അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് സമ്പുഷ്ട കേരളം. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേരളം തയ്യാറാക്കിയ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാനിന് കഴിഞ്ഞ വര്‍ഷം ദേശീയ അംഗീകാരവും ലഭിച്ചിരുന്നു.

സമ്പുഷ്ട കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ നല്‍കി വരികയാണ്. ഈ ഫോണിലെ പ്രത്യേക അപ്ലിക്കേഷനിലൂടെ (ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയര്‍) ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം അപ് ലോഡ് ചെയ്യാന്‍ സാധിക്കും.

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങളും പ്രശ്‌നങ്ങളും തത്സമയം നിരീക്ഷിക്കുകയും അതിലൂടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കുവാനും സാധിക്കുന്നു. പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷകാഹാര കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും.