Sami Direct, new centre ,Thiruvalla, Kerala direct selling companies , nutraceutical , cosmeceutical segment, expanding,,award-winning ingredients,innovator and multinational Health Science Company, Sami Labs Ltd., Southern India , distributors , customers, associate base , sales volumes ,
in

ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാൻ സാമി ഡയറക്ടിന് തിരുവല്ലയില്‍ പുതിയ കേന്ദ്രം

കോട്ടയം: ഇന്ത്യയിലെ മുന്‍നിര ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങളില്‍ ഒന്നായ സാമി ഡയറക്ട് ( Sami Direct ) കേരളത്തിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്‌മോസ്യൂട്ടിക്കല്‍ മേഖലകളില്‍ നൂതന ഉത്പന്നങ്ങള്‍ക്ക് പുരസ്‌കാരം സ്വന്തമാക്കിയ ബഹുരാഷ്ട്ര വൈദ്യശാസ്ത്ര കമ്പനിയായ സാമി ലാബ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സാമി ഡയറക്ട് ഇതോടെ ദക്ഷിണേന്ത്യയില്‍ ശക്തമായ അടിത്തറയാകും സൃഷ്ടിക്കുക.

സാമി-സബിന്‍സ സ്ഥാപകന്‍ ഡോ. മുഹമ്മദ് മജീദ്, വിഷ്ടാതിഥി മിസ് കേരള ഫിറ്റ്‌നസ് & ഫാഷന്‍ കോണ്‍ടെസ്റ്റ് 2017 വിജയിയായ നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളത്തിലെ വില്‍പ്പനയും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പുതിയ കേന്ദ്രം വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സുതാര്യമായ ലഭ്യത ഉറപ്പാക്കും.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൃത്യമായ വളര്‍ച്ച കൈവരിച്ചുവെങ്കിലും സമീപകാലത്താണ് കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ മേഖലയില്‍ ആവശ്യം വര്‍ധിച്ചതായി അറിഞ്ഞതെന്ന് ചടങ്ങില്‍ സംസാരിക്കവെ ഡോ. മജീദ് അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കള്‍ക്കായി ബ്രാന്‍ഡുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം സൃഷ്ടിക്കുന്നതിനും ശാസ്ത്രവും സാങ്കേതികതയും ഉപയോഗിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന സ്ഥാപനത്തിന്റെ ലക്ഷ്യം കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ കേന്ദ്രം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതരീതികള്‍ വ്യത്യസ്തപ്പെടുന്നതിനനുസരിച്ച് ഫിറ്റ്‌നസ് ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണം വര്‍ധിക്കുന്നതിനാല്‍ 2019-20 ഓടെ 20% വളര്‍ച്ച കൈവരിച്ച് 6.1 ബില്ല്യണ്‍ ഡോളറിലെത്തുന്ന ന്യൂട്രാസ്യൂട്ടിക്കല്‍ വിപണിയെ ദൃഢമാക്കുന്നതിനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണി പ്രാരംഭ ഘട്ടത്തിലാണെങ്കിലും ജനസംഖ്യയുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ കുതിച്ചുയരുന്ന ആഗോള വിപണിയുടെ 2% ഇവിടെയാണ് സൃഷ്ടിക്കപ്പെടുന്നത്.

പാനീയ വിപണിയുടെ 25% വാര്‍ഷിക വളര്‍ച്ചയും സമാനമായ മറ്റ് വിപണികളുടെയും മികച്ച സംഭാവനകളാലും ഈ അളവിന് കൂടുതല്‍ വേഗത കൈവരും. ഇത്തരം വിപണിയുടെ 60 ശതമാനവും ഭക്ഷണ അനുബന്ധമായ വസ്തുക്കളാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Bandicoot robots , Startup , Genrobotics ,five more ,sewer cleaning robots, Kerala , Huddle Kerala, 

അഴുക്കുചാലിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ കൂടുതൽ ബാന്‍ഡിക്കൂട്ട് റോബോട്ടുകളെത്തുന്നു

Commonwealth Games 2018 , India, Jitu, Gold, Pratheep Singh, Jitu Rai, 10 m air pistol, 

കോമണ്‍വെല്‍ത്ത്: ജിത്തുവിന് സ്വർണ്ണം; പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം