Movie prime

സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ് അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സര്ക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വര്ഷത്തില് പോഷന് അഭിയാന് പദ്ധതിയുടെ ലക്ഷ്യങ്ങള് പ്രാവര്ത്തികമാക്കുന്നതില് മികച്ച പ്രവര്ത്തനം കാഴ്ച വച്ച ജില്ലകളില് ഒന്നായി കണ്ണൂര് ജില്ലയ്ക്കും മികച്ച ബ്ലോക്കായി കല്യാശേരി ബ്ലോക്കിനും പോഷന് അഭിയാന് ദേശീയ പുരസ്കാരം ലഭിച്ചു. ന്യൂ ഡല്ഹിയില് വച്ച് നടന്ന പോഷന് അഭിയാന് അവാര്ഡ് സമ്മേളനത്തില് കേന്ദ്ര വനിത ശിശുവികസന More
 
സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ജില്ലകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയ്ക്കും മികച്ച ബ്ലോക്കായി കല്യാശേരി ബ്ലോക്കിനും പോഷന്‍ അഭിയാന്‍ ദേശീയ പുരസ്‌കാരം ലഭിച്ചു. ന്യൂ ഡല്‍ഹിയില്‍ വച്ച് നടന്ന പോഷന്‍ അഭിയാന്‍ അവാര്‍ഡ് സമ്മേളനത്തില്‍ കേന്ദ്ര വനിത ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ നേതൃത്വം നല്‍കിയ കണ്ണൂര്‍ പ്രോഗ്രാം ഓഫീസര്‍ ബിന്ദു സി.എ, കല്യാശേരി ബ്ലോക്കിലെ സി.ഡി.പി.ഒ. പ്രസന്ന എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

കേരളത്തിലെ സമ്പുഷ്ട കേരളം പദ്ധതിയ്ക്ക് വീണ്ടും അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേരളം തയ്യാറാക്കിയ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന് കഴിഞ്ഞ വര്‍ഷവും ദേശീയ അംഗീകാരം ലഭിച്ചിരുന്നു. സ്തീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് സമ്പുഷ്ട കേരളം. കേരളത്തില്‍ കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ നാലു ജില്ലകളിലാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്. ഈ വര്‍ഷം മുതല്‍ ബാക്കി ജില്ലകളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.