സാംസങ് ഗ്യാലക്സി എ7 എത്തുന്നത് 3 ക്യാമറകളുമായി

സ്മാർട്ട് ഫോൺ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. മൂന്ന് ക്യാമറകളുമായി സാംസങിന്റെ പുതിയ  സ്മാർട്ട്  ഫോൺ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  മിഡ്  റേഞ്ച്  സ്മാർട്ട്  ഫോൺ  വിഭാഗത്തിൽ പെട്ടതാണ് സാംസങ്  ഗ്യാലക്സി എ 7.   ബ്ലാക്ക്, ബ്ലൂ, ഗോൾഡ്, പിങ്ക് എന്നീ നാലു നിറങ്ങളിൽ ലഭ്യമാകും.

2,200 x 1,080 പിക്സൽ  6.0 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. കമ്പനിയുടെ മറ്റു  ബ്രാൻഡുകളെ പോലെ നോച്ച് സംവിധാനം ഇതിനും ഇല്ല. പകരം  ഇൻഫിനിറ്റി   ഡിസ്പ്ലേയാണ്.  2.2 ജിഗാ ഹെർട്സ് ഒക്ട കോർ പ്രോസസർ ആണ് ഫോണിന് കരുത്തേകുന്നത്.

ട്രിപ്പിൾ ക്യാമറകൾ  തന്നെയാണ് പ്രധാന സവിശേഷത.  24 MP ക്വാളിറ്റിയുള്ള  പ്രധാന ക്യാമറ  കൂടാതെ , അൾട്രാ വൈഡ്  പ്രൈമറി സെൻസറുള്ള  8 MP ക്യാമറ, ഡെപ്ത് സെൻസറുള്ള 5 MP ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്.

നിലവിലുള്ളവയുടെ ഇരട്ടി മിഴിവുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന  24 MP f / 2.0 സെൽഫി സ്നാപ്പർ ഫ്രണ്ട് ക്യാമറ സെൽഫി ആരാധകരെ സന്തോഷിപ്പിക്കും. സെൽഫി  മോഡിൽ ഇതോടൊപ്പം എൽഇഡി ഫ്ളാഷും ഉണ്ട്. കൂടാതെ, AR ഇമോജി, സ്മാർട്ട് ഫിൽട്ടറുകൾ, ബോക്ക് എഫക്റ്റ്, പ്രോ ലൈറ്റിംഗ് മോഡ് തുടങ്ങി  നിരവധി സവിശേഷതകളോടെയാണ് എ 7 പുതിയ പതിപ്പ് വരുന്നത്.

6 ജിബി/ 128ജിബി;  4 ജിബി /  64 ജിബി;  4 ജിബി / 128ജിബി  എന്നിങ്ങനെ മൂന്ന്  റാം-സ്റ്റോറേജ് വേരിയെന്റുകൾ ഉണ്ടാവും . മെമ്മറി കാർഡിട്ട്  512ജിബി  വരെ സ്റ്റോറേജ് വികസിപ്പിക്കാനാവും . സാംസങിന്റെ  പുതിയ സ്മാർട്ട്ഫോണുകളിലെല്ലാം ഡോൾബി അറ്റ്മോസ് സംവിധാനമുണ്ട്. തിരഞ്ഞെടുത്ത യൂറോപ്യൻ , ഏഷ്യൻ  വിപണികളിലായിരിക്കും  തുടക്കത്തിൽ ഫോൺ  ലഭ്യമാകുക.  ഈ  വർഷം  അവസാനത്തോടെ ആഗോള വിപണിയിൽ  എത്തും.  29,448 രൂപയാണ് ഇന്ത്യൻ വിപണിയിലെ  ഏകദേശ വില.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക

ജാദവിനെ ഓൾ റൗണ്ടർ ആയി പരിഗണിക്കണം: ഗാവസ്‌കർ