Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.
in , ,

സാംസങ് ഗാലക്സിയുടെ പുതുപുത്തൻ ഫോണുകളുടെ വിശേഷങ്ങളിതാ

മുംബൈ: സൗത്ത് കൊറിയയിലെ പ്രമുഖ ഇലക്ട്രോണിക്ക് കമ്പനിയായ സാംസങിന്റെ നാല് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി ( Samsung Galaxy ) എ 6, ഗാലക്സി എ 6, ഗാലക്സി ജെ 6, ഗാലക്സി ജെ 8, എന്നിങ്ങനെ നാല് ഫോണുകളാണ് സ്മാർട്ട് ഫോൺ പ്രേമികളുടെ മനം കവരാനായി എത്തിയിരിക്കുന്നത്.

ഇൻഫിനിറ്റി ഡിസ്പ്ലേയോടു കൂടിയാണ് ഈ നാല് ഫോണുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 18.5: 9 അനുപാതതോടു കൂടിയ ഡിസ്‌പ്ലേ നാല് സ്മാർട്ട്ഫോണുകൾക്കും നൽകിയിരിക്കുന്നു.

ഗാലക്സി ജെ 8-ന്റെ വിൽപ്പന ജൂലൈയിലും ഗാലക്സി ജെ 6- ന്റെ മെയ് 22-നും നടക്കും. മേയ് 22 മുതൽ ഗാലക്സി എ 6, എ 6 പ്ലസ് എന്നിവ ആമസോണിലൂടെ ലഭ്യമാകും.

ഗ്യാലക്സി ജെ 8, ഗാലക്സി എ 6 പ്ലസ് എന്നിവയിൽ ഡ്യുവൽ റിയർ ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാലിത് സാധാരണ ഗാലക്സി ജെ 6, ഗാലക്സി എ 6 എന്നിവയിൽ ഉൾപ്പെടുത്തിയിട്ടില്ല.

സാംസങ് ഗാലക്സി ജെ 8, ജെ6 ഇന്ത്യൻ വില

4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായിട്ടാണ് സാംസങ് ഗാലക്സി ജെ6 പുറത്തിറങ്ങിയത്. 3 ജിബി റാം വേരിയന്റിന് 13,990 രൂപയും 3 ജിബി റാമി ന് 16,490 രൂപയുമാണ് വില. ഫ്ളിപ്ർകാർട് വഴിയാണ് ഈ സ്മാർട്ട് ഫോണുകൾ വിൽപ്പനയ്ക്കെത്തുന്നത്.

ഡ്യുവൽ റിയർ ക്യാമറയുള്ള ഗ്യാലക്സി ജെ 8 ഇന്ത്യയിൽ 18,990 രൂപയാണ് വില. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെയോ പേടിഎം വഴിയോ ഗാലക്സി J8, J6 എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അവതരണ ഓഫറുകളുടെ ഭാഗമായി 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗ്യാലക്സി എ 6, എ6 + വില

4 ജിബി റാമും 64 ജിബി മെമ്മറി സ്റ്റോറേജുമുള്ള സാംസങ് ഗ്യാലക്സി എ 6 + പതിപ്പിന്റെ വില 25,990 രൂപയാണ്. 4 ജിബി റാമും, 64 ജിബി സ്റ്റോറേജ്, 4 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലായിട്ടാണ് ഗാലക്സി എ 6 പുറത്തിറങ്ങുന്നത്. ഇവയുടെ വില 22,990, 21,990 എന്നിങ്ങനെയാണ്.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂടെയോ പേടിഎം വഴിയോ ഗാലക്സി എ 6, എ 6+ എന്നിവ വാങ്ങുന്നവർക്ക് 3000 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.

നാല് ഫോണുകളും ഓൺ ലൈൻ ഇ- സ്റ്റോറുകളിലൂടെയോ പേടിഎമ്മിലൂടെയോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കുവാനുള്ള സജ്ജീകരണം സാംസങ് ലഭ്യമാക്കിയിട്ടുണ്ട്. ജൂൺ 20 വരെ ഗാലക്സി എ, ജെ സീരീസുകളിലെ ഫോണുകൾക്ക് ഒരു തവണ സ്ക്രീൻ റീപ്ലേസ്മെന്റ് ഓഫർ നൽകുമെന്ന് കമ്പനി അറിയിച്ചു.
Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.
സാംസങ് ഗാലക്സി ജെ 6 സ്പെസിഫിക്കേഷനുകളും സവിശേഷതകളും

5.6 ഇഞ്ച് എച്ച്ഡി + (720p) ഡിസ്‌പ്ലേയും 18.5: 9 അനുപാതത്തിലുള്ള ഇൻഫിനിറ്റി ഡിസ്പ്ലേയുമാണ് ഗാലക്സി ജെ 6-ന് നൽകിരിക്കുന്നത്. 3ജിബി റാമും 32ജിബി മെമ്മറിയും 4 ജിബി റാമും 64ജിബി മെമ്മറിയും എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്.

ഇവ എസ്ഡി കാർഡിന്റെ സഹായത്തോടു കൂടി 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. Exynos 7870 ഒക്ട- കോർ പ്രോസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

13എംപി റിയർ ക്യാമറയും 8എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ ഉള്ളത്. 3000 mAh ബാറ്ററി സപ്പോർട്ടാണ് ഫോണിന് നല്കിരിക്കുന്നത്. ആൻഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉള്ളത്. പോളികാർബണേറ്റ് ബോഡിയാണ് ഗാലക്സി ജെ 6.

സാംസങ് ഗാലക്സി J8

6 ഇഞ്ച് സൂപ്പർ അമോലെഡ് എച്ച് ഡി + ഡിസ്പ്ലേയോട് കൂടിയാണ് സാംസങ് ഗാലക്സി J8 . പോളി കാർബണേറ്റ് ബോഡിയാണ് ഫോണിന് നൽകിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസർ ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

4 ജിബി റാമും 64 ജിബി മെമ്മറി സ്റ്റോറേജുമുള്ള ഫോണിൽ എസ്ഡി കാർഡിന്റെ സഹായത്തോടുകൂടി 256 ജിബിവരെ സ്റ്റോറേജ് സംവിധാനം വികസിപ്പിക്കാവുന്നതാണ്.

രണ്ട് സെൻസറുകളോടുകൂടിയ 16 എംപി, 5 എംപി കോമ്പിനേഷനുള്ള ഡ്യൂവൽ ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 3500 mAh ബാറ്ററി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗാലക്സി J8 ഉൾക്കൊള്ളിച്ചിട്ടുള്ളത്. 18990 രൂപയാണ് ഫോണിന്റെ വിപണി വില .

സാംസങ് ഗാലക്സി എ 6, എ 6 + എന്നിവയുടെ സവിശേഷതകൾ

ഇൻഫിനിറ്റി ഡിസ്പ്ലേയോടുകൂടിയ 5.6 ഇഞ്ച്, 6 ഇഞ്ച് ഡിസ്പ്ലേയിലാണ് ഗാലക്സി എ 6, ഗാലക്സി എ 6 + വരുന്നത്. 720p റെസല്യൂഷനോടു കൂടിയ എച്ച്ഡി+ യാണ് ഗാലക്സി എ 6 ഉള്ളത്. ഗാലക്സി എ 6 + 1.8 ജിഗാഹെട്സ് സ്നാപ്ഡ്രാഗൺ 450 ഒക്ട കോർ പ്രൊസസർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗാലക്സി എ 6 ൽ1.6 ജിഗാഹെർഡ് എക്സ്നോനോസ് 7870 ഒക്ട കോർ പ്രൊസസറാണുള്ളത്. 3 ജിബി റാമും 64 ജിബി സ്റ്റോറേജും 4 ജിബി റാമും 64 ജിബി മെമ്മോറിയുമായിട്ടാണ് ഗാലക്സി എ 6 വരുന്നത്. ഗ്യാലക്സി എ 6 + 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്ന ഒരു വേരിയന്റിൽ മാത്രമേ ലഭിക്കുകയുള്ളൂ.

16എംപി +5എംപി ഡ്യൂവൽ ക്യാമറയാണ് ഗാലക്സി എ 6 + -ൽ ഉള്ളത്. ഇതിന്റെ ഫ്രണ്ട് ക്യാമറ 24എംപിയാണ്. 16 എംപി ഫ്രണ്ടും ബാക്കും ക്യാമറയുള്ള ഗാലക്സി എ 6. ഗ്യാലക്സി എ 6 + 3500mAh ഗ്യാലക്സി എ 6 3000 mAh ബാറ്ററിയാണ് ഈ ഫോണുകൾക്ക് നല്കിരിക്കുന്നത്.
Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Patriarch Bava,meet, CM, Pinarayi,Syriac Orthodox Church, Cliff House, Moran Mor Ignatius Aphrem II is the patriarch of the Syriac Orthodox Church. He became the 123rd Syriac Orthodox Patriarch of Antioch,  , 

സഭാപ്രശ്നം: മുഖ്യമന്ത്രി പാത്രിയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി

Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ: മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കും; ലിനിയുടെ കുടുംബത്തിന് ധനസഹായവും ജോലിയും