in ,

സാംസങ് ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍

തിരുവനന്തപുരം: സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സും സൂപ്പര്‍ സ്ലോ മോഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യങ്ങളുമായി ലോകത്തെ ഏറ്റവും മികച്ച ക്യാമറയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ രൂപങ്ങള്‍ പോലുള്ള എആര്‍ ഇമോജികള്‍, ഡോള്‍ബി അറ്റ്‌മോസോടുകൂടിയ എകെജി ട്യൂണിങുള്ള സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയ സവിശേഷതകള്‍ ആളുകളുടെ ആശയവിനിമയത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു.

‘മേക്ക് ഫോര്‍ ഇന്ത്യ’ എന്ന നയത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി എസ്9, എസ്9+ ഫോണുകളില്‍ ഡാറ്റ സ്ട്രീമിങിന് 2.5 ഇരട്ടി വേഗം കൂടുതലായിരിക്കും. സാംസങ് റിവാര്‍ഡ്‌സ് ഉള്‍പ്പടെ നിരവധി ഓഫറുകളോടെയാണ് ഫോണ്‍ എത്തുന്നത്.

സാംസങ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച് സി ഹോങ്
സാംസങ് സൗത്ത്‌ വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒ യുമായ എച്ച് സി ഹോങ്

ക്യാമറയുടെ ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സ് വെളിച്ച കുറവിലും മറ്റേതൊരു ഫോണിനേക്കാളും മിഴിവു നല്‍കുന്നു. സൂപ്പര്‍ സ്ലോ-മോ വീഡിയോ ശേഷി സെക്കന്‍ഡില്‍ 960 ഫ്രെയിമുകളാണ്. വ്യക്തിപരമായ എആര്‍ ഇമോജികള്‍ ഒരു നിമിഷവും നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുവെന്ന് മാത്രമല്ല ഓരോ ദിവസവും ഇതിഹാസ തുല്ല്യമാക്കുന്നു. ഗാലക്‌സി എസ്9, എസ്9+ ക്യാമറകള്‍ ഉപഭോക്താക്കളെ മനസില്‍ കണ്ടുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ സ്പീഡ് ഡ്യുവല്‍ പിക്‌സല്‍ സെന്‍സറുകള്‍ മികച്ച പ്രോസസിങ് ശക്തിയും മെമ്മറിയും ചേര്‍ന്നതാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള മികച്ച ഷോട്ടുകള്‍ക്ക് ഇത് സഹായകമാകുന്നു.

ക്യാമറകള്‍ കണ്ണുകള്‍ പോലെ അഡ്ജസ്റ്റ് ചെയ്യും. വെളിച്ചം കുറയുന്നതനുസരിച്ച് ലെന്‍സിന്റെ അപ്പര്‍ച്ചര്‍ 1.5ല്‍ നിന്നും 2.4 ആയി തനിയെ മാറുന്നു. ഇത് ഏതു സാഹചര്യത്തിലും ചിത്രങ്ങള്‍ക്കു മിഴിവു നല്‍കുന്നു. സൂപ്പര്‍ സ്ലോ-മോയില്‍ ഓരോ നിമിഷവും പൂര്‍ണതയോടെ പകര്‍ത്താകാനാകുന്നു. നീക്കങ്ങളുടെ വേഗം തനിയെ മനസിലാക്കി ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്നു. സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോ പകര്‍ത്തിയ ശേഷം ഉപയോക്താവിന് തന്നെ 35 തരം മ്യൂസിക്കുകളില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് പശ്ചാത്തലമായി നല്‍കാം. ഉപഭോക്താക്കള്‍ക്ക് തന്നെ എഡിറ്റ് ചെയ്ത് ജിഫ് ഫയലാക്കി ഷെയര്‍ ചെയ്യാനും അവസരം നല്‍കുന്നു.

യഥാര്‍ത്ഥ രൂപങ്ങള്‍ പോലെയാണ് എആര്‍ ഇമോജികള്‍. 100 കണക്കിന് ഫേഷ്യല്‍ ഫീച്ചറുകളില്‍ നിന്നും ഡാറ്റ അധിഷ്ഠിത അല്‍ഗോരിഥം ഉപയോഗിച്ചാണ് 3ഡി മോഡല്‍ സൃഷ്ടിക്കുന്നത്.

Samsung Galaxy S9_2സാംസങിന്റെ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ബിക്‌സ്ബിയും ക്യാമറയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ചുറ്റുപാടുകള്‍ നിരീക്ഷിച്ച് ചിത്രത്തിന് ആവശ്യമായ വിവരങ്ങളും വ്യക്തതയും നല്‍കാനുള്ള കഴിവാണിത്.

ജിയോ, എയര്‍ടെല്‍ എന്നിവരുമായി സഹകരിച്ച് വിവിധ ബാന്‍ഡുകളിലെ സ്‌പെക്ട്രം ഉപയോഗിച്ച് വേഗ കൂടുതലിനുള്ള സൗകര്യവും സാംസങ് ഒരുക്കിയിട്ടുണ്ട്. 4ജിയില്‍ മികച്ച വേഗം ലഭിക്കുന്നതിന് ഇത് ഉപകരിക്കും. 64 ജിബി വേരിയന്റില്‍ ഗാലക്‌സി എസ്9ന് 57,900 രൂപയും എസ്9+ന് 64,900 രൂപയുമാണ് വില. 256 ജിബി വേരിയന്റില്‍ യഥാക്രമം 65,900 രൂപയും 72,900 രൂപയുമാണ് വില. സാംസങിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ലഭ്യമാണ്. മാര്‍ച്ച് 16 മുതല്‍ ഇന്ത്യയിലുടനീളം ലഭിക്കും. മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ലൈലാക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ആശയ വിനിമയവും പ്രകടനവും ഓരേ സമയം അനിവാര്യമായ ഈ കാലഘട്ടത്തിനുള്ളതാണ് ഗാലക്‌സി എസ്9, എസ്9+ എന്നും ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപയോക്താകളുടെ നാട് എന്ന നിലയില്‍ ഇന്ത്യ ഏറ്റവും വലിയ 4ജി വിപണിയും ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയുമായി മാറി കൊണ്ടിരിക്കുകയാണെന്നും സാംസങ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ എച്ച്.സി. ഹോങ് പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അലാദിനിന് ഇന്ത്യൻ ഭാഷ്യം തീർക്കുമ്പോൾ 

അന്താരാഷ്ട്ര വനിതാ ദിനം: ‘സധൈര്യം മുന്നോട്ട്’ മാര്‍ച്ച് 8 മുതല്‍ 14 വരെ