സാംസങ് ഗാലക്സി എസ് 9+ ന്റെ സൺറൈസ് ഗോൾഡ് എന്ന പരിമിത എഡിഷൻ ഇന്ത്യയിൽ

Samsung Galaxy S9+ , Sunrise Gold,limited edition ,launched ,SmartThings,TV Control App,

സാംസങ് ഗാലക്സി എസ് 9+ ന്റെ ( Samsung Galaxy S9+ ) പുതിയ നിറത്തിലുള്ള പരിമിതമായ പതിപ്പ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. പുതിയ സൺറൈസ് ഗോൾഡ് വേരിയന്റിലാണ് ഗാലക്സി എസ് 9+ വിപണിയിലെത്തുക.

ലിമിറ്റഡ് എഡിഷൻ ഓഫറായിട്ടാണ് കമ്പനി ഈ പതിപ്പ് പുറത്തിറക്കുന്നത്. ജൂൺ 20 മുതൽ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാകും. സാംസങ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്.

128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ‘സൺറൈസ് ഗോൾഡ്’ ഗാലക്സി എസ് 9+ വരുന്നത്. 68,990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണി വില.

ഉപഭോക്താക്കൾ പേ ടിഎം മാൾ, ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് എന്നീ സൗകര്യങ്ങൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ ഒറ്റത്തവണ സ്ക്രീൻ മാറ്റാനുള്ള അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടാതെ 9,000 രൂപ കാഷ്ബാക്കും സാംസങ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി എസ് 9 + ന്റെ പുതിയ പതിപ്പിനോടൊപ്പം ടി.വി. കൺവേർജൻസ് സൊല്യൂഷനിന്റെ പുതിയ ആപ്ലിക്കേഷനായ ‘സ്മാർട്ട് തിങ് ‘ കമ്പനി അവതരിപ്പിച്ചു.

സ്റ്റേയ്ൻ ഗ്ലോസ് ഫിനിഷ് വരുന്ന ആദ്യത്തെ സ്മാർട്ട് ഫോണാണ് ഗാലക്സി എസ് 9+. ജൂൺ 15 മുതൽ ഫോൺ പ്രമുഖ ഓൺലൈൻ വ്യാപാരസ്ഥാപനമായ ഫ്ലിപ് കാർട്ടിലൂടെ മുൻ‌കൂർ ബുക്ക് ചെയ്യാവുന്നതാണ്.

പുതിയ പതിപ്പിനോടൊപ്പം ടിവിയെ നിയന്ത്രിക്കാവുന്ന പുതിയ ആപ്ലിക്കേഷൻ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഇത് മൊബൈലും ടിവിയുമായി ബന്ധിപ്പിച്ച് ടിവിയെ നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കും.

ആറ് ജിബി റാമുള്ള ഫോണിൽ 400 ജിബി വരെയുള്ള എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി സ്റ്റോറേജ് വികസിപ്പിക്കാം. 6.2 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് കർവ്ഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

12 എംപി ടെലിഫോട്ടോയും12 എംപി വൈഡ് ആംഗിൾ ലെൻസുമുള്ള ഡ്യൂവൽ ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിരിക്കുന്നത്. ലോ ലൈറ്റിംഗ് ഫോട്ടോഗ്രാഫിയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ക്യാമറ നിർമ്മിച്ചിരിക്കുന്നത്.

10nm, 64 ബിറ്റ്, ഒക്ട – കോർ എക്സിനോസ് 9810 ഫോണിന് കരുത്തേകും. ‘ഓട്ടോ സ്ലോ മോ’ എന്ന വിശേഷപ്പെട്ട സവിശേഷതയും സാംസങ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിശ്ചല ചിത്രത്തിലോ വീഡിയോയിലോ ഈ സവിശേഷത പ്രയോജനപ്പെടുത്താവുന്നതാണ്. തുടർന്ന് സ്ലോ മോ വിഡിയോകൾ ജിഫ് ആയോ ഡെസ്ക് ടോപ്പിലെ വാൾപേപ്പർ ആയോ ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Monsoon, landslide, Kozhikode, search, Pinarayi, minster, T. P. Ramakrishnan , copensation, death, house, collapsed, heavy rain, 

കാലവര്‍ഷക്കെടുതി: ദുരിത ബാധിതര്‍ക്ക്​ ധനസഹായം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

പോലീസ് ഡ്രൈവറുടെ പരാതിയിൽ കൂടുതൽ നടപടികളുമായി അധികൃതർ