Movie prime

സാംസങ്ങിന്‍റെ വക ആഡ്രോയിഡ് കുഞ്ഞപ്പന്‍ വരുന്നു; പേര് നിയോണ്‍

സുരാജും സൗബിനും അഭിനയിച്ച ആഡ്രോയിഡ് കുഞ്ഞപ്പന് വേര്ഷന് 2.5 എന്ന ചിത്രത്തിലെ റോബോട്ടായ കുഞ്ഞപ്പനെ പ്രേക്ഷകര് മറക്കാനിടയില്ല. കാരണം എല്ലാ ജോലിയും ചെയ്യുന്ന, എന്ത് പറഞ്ഞാലും അനുസരിക്കുന്ന എല്ലാത്തിനും ഉത്തരം നല്കുന്ന മിടുക്കനായ കുഞ്ഞപ്പനെ പോലെ ഒരു റോബോട്ടിനെ നമുക്ക് കിട്ടിയിരുന്നെങ്കിലെന്നു സിനിമ കണ്ട എല്ലാവരും ആശിച്ചു പോകും. എന്നാല് ഇതാ അതിലും മികച്ച നിര്മിത ബുദ്ധിയുള്ള റോബോട്ടുമായി കൊറിയന് കമ്പനി സാംസങ്ങ് വരുന്നു. നിയോണ് എന്ന് പേരിട്ടിരിക്കുന്ന ഈ നിര്മിത ബുദ്ധിയുള്ള റോബോട്ട് കാഴ്ചയില് മനുഷ്യനാണെന്നു ആര്ക്കും More
 
സാംസങ്ങിന്‍റെ വക ആഡ്രോയിഡ് കുഞ്ഞപ്പന്‍ വരുന്നു; പേര് നിയോണ്‍

സുരാജും സൗബിനും അഭിനയിച്ച ആഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5 എന്ന ചിത്രത്തിലെ റോബോട്ടായ കുഞ്ഞപ്പനെ പ്രേക്ഷകര്‍ മറക്കാനിടയില്ല. കാരണം എല്ലാ ജോലിയും ചെയ്യുന്ന, എന്ത് പറഞ്ഞാലും അനുസരിക്കുന്ന എല്ലാത്തിനും ഉത്തരം നല്‍കുന്ന മിടുക്കനായ കുഞ്ഞപ്പനെ പോലെ ഒരു റോബോട്ടിനെ നമുക്ക് കിട്ടിയിരുന്നെങ്കിലെന്നു സിനിമ കണ്ട എല്ലാവരും ആശിച്ചു പോകും. എന്നാല്‍ ഇതാ അതിലും മികച്ച നിര്‍മിത ബുദ്ധിയുള്ള റോബോട്ടുമായി കൊറിയന്‍ കമ്പനി സാംസങ്ങ് വരുന്നു. നിയോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മിത ബുദ്ധിയുള്ള റോബോട്ട് കാഴ്ചയില്‍ മനുഷ്യനാണെന്നു ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. മാത്രമല്ല മനുഷ്യരെ പോലെ വികാരങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ പഠിച്ചു ഓരോ തവണയും പ്രവര്‍ത്തങ്ങള്‍ മെച്ചപ്പെടുത്തുവാനും നിയോണിന് സാധിക്കും. മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പുതിയ ഓർമ്മകൾ രൂപപ്പെടുത്താനുള്ള കഴിവും നിയോണിനുണ്ട്.

ലാസ് വെഗസില്‍ നടന്ന കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോയിലാണ് സാംസങ്ങ് നിയോണിനെ അവതരിപ്പിച്ചത്. “നിയോൺ‌ ഭാവിയില്‍ നമ്മുടെ സുഹൃത്തയും‌‌, വഴികാട്ടിയായും അവരുടെ ഇടപെടലുകളിലൂടെ നിരന്തരം പഠിക്കുകയും വികസിക്കുകയും ഓർമ്മകൾ‌ രൂപപ്പെടുത്തുകയും ചെയ്യും, ” സാംസങ്ങ് സ്റ്റാര്‍ ലാബ്സ് സിഇഒ പ്രണവ് മിസ്ത്രി എൻ‌ഡി‌ടി‌വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിയോണ്‍ പ്രവര്‍ത്തിക്കുന്നത് കോര്‍ ആര്‍3 സാങ്കേതിക വിദ്യയിലാണ്. ബിഹേവിയറൽ ന്യൂറൽ നെറ്റ്‌വർക്കുകൾ, പരിണാമ ജനറേറ്റീവ് ഇന്റലിജൻസ്, കമ്പ്യൂട്ടേഷണൽ റിയാലിറ്റി എന്നീ മൂന്ന് സാങ്കേതികവിദ്യകളുടെ സംയോജനമാണ് കോര്‍ ആര്‍3 സാങ്കേതികവിദ്യ. സ്റ്റോര്‍ ചെയ്ത ഡാറ്റയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പുതിയ പദപ്രയോഗങ്ങളും പുതിയ ചലനങ്ങളും നിയോണിനു സൃഷ്ടിക്കാൻ കഴിയുമെന്ന് ഒരു ട്വീറ്റിൽ മിസ്ട്രി പറഞ്ഞു.