സത്യം പറഞ്ഞാ വിശ്വസിക്കുവോ: സംവൃത തിരിച്ചു വരുന്നു

തിരുവനന്തപുരം:  ഒരു ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്ന ചിത്രമാണ് “സത്യം പറഞ്ഞാ വിശ്വസിക്കുവോ”. ഉർവ്വശി തീയേറ്റേഴ്‌സിന്റെ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിനു നിർമ്മാണ പങ്കാളിയായി ഗ്രീൻ ടി വി എന്റെർറ്റൈനെർസിന്റെ രമാദേവിയും ചേരുന്നു.

സംവൃത സുനിലിനൊപ്പം ബിജു മേനോൻ അലെൻസിയർ, സൈജു കുറുപ്പ്‌, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാർ, ദിനേശ് പ്രഭാകർ, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരും അണിനിരക്കുന്നു.

 ജി പ്രജിത് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരുന്നു. ഫെബ്രുവരി ഒന്നാം തീയതി ചിത്രം തീയേറ്ററുകളിൽ എത്തും. നിർമാണം : രമാദേവി, സന്ദീപ് സേനൻ, അനീഷ് എം തോമസ്; കഥ-തിരക്കഥ-സംഭാഷണം സജീവ് പാഴൂർ, ഛായാഗ്രഹണം ഷഹനാദ് ജലാൽ, ചിത്രസംയോജനം : രഞ്ജൻ എബ്രഹാം, സംഗീതം ഷാൻ റഹമാൻ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കും: മന്ത്രി 

പാരഗണ്‍ ടിഎംടി പുതുമകളുമായി വീണ്ടും വിപണിയില്‍