sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,
in , ,

പാഡ് വെൻഡിങ് മെഷീനുമായി അക്ഷയ്; പാഡ് മാന്റെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു

മുംബൈ: ദേശീയ പുരസ്‌കാര ജേതാവായ നടൻ അക്ഷയ് കുമാർ ( Akshay Kumar ) മുംബൈ സെൻട്രൽ ബസ് സ്റ്റേഷനിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ ( sanitary pad vending machine ) സ്ഥാപിച്ചു കൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പാഡ് മാൻ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറവെയാണ് സൂപ്പർതാരം സാമൂഹ്യ പ്രസക്തമായ ചെയ്തികളിലൂടെ വീണ്ടും ശ്രദ്ധ നേടുന്നത്.

രാജ്യമൊട്ടാകെ പാഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ബോളിവുഡ് സൂപ്പർ താരമായ അക്ഷയ് കുമാർ അറിയിച്ചു. മുംബൈ സെൻട്രൽ ബസ് സ്റ്റേഷനിൽ ശിവസേന നേതാവ് ആദിത്യ താക്കറെയുമായിച്ചേർന്ന് സ്ഥാപിച്ച വെൻഡിങ് മെഷീന്റെ ഉത്ഘാടന വേളയിലാണ് അക്ഷയ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“മുംബൈ ബസ് സ്റ്റേഷനിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ സ്ഥാപിച്ചു. സംസ്ഥാനത്തുടനീളം ഇത്തരം വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. കഴിയുമെങ്കിൽ രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.” അക്ഷയ് കുമാർ പറഞ്ഞു.

ഇക്കാര്യത്തിൽ തന്നെ പിന്തുണച്ച ആദിത്യ താക്കറെയോടുള്ള കൃതജ്ഞതയും അദ്ദേഹം പ്രകടിപ്പിച്ചു. മുംബൈ സെൻട്രൽ ബസ് സ്റ്റേഷനിലെ സ്ത്രീകൾക്കായുള്ള ശുചിമുറിയിലാണ് ആദ്യത്തെ മെഷീൻ സ്ഥാനം നേടിയത്.

sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,

“സംസ്ഥാനത്തുടനീളം അറുപത് കേന്ദ്രങ്ങളിൽ ഇത്തരം വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നുണ്ട്. ഇത്തരം നാല്പതു മെഷീനുകൾ സംഭാവന നൽകാമെന്ന് റോട്ടറി ക്ലബ് സമ്മതിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു.” ആദിത്യ താക്കറെ ട്വിറ്ററിൽ കുറിച്ചു.

മുംബൈ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മുപ്പതോളം ഡിപ്പോകളിൽ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ആദിത്യ താക്കറെ പറഞ്ഞു.

ബാൽക്കി സംവിധാനം ചെയ്ത അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ‘പാഡ് മാന്റെ രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് അക്ഷയുടെ ഭാര്യ ട്വിങ്കിൾ ഖന്നയാണ്. ചെലവ് കുറഞ്ഞ സാനിറ്ററി നാപ്കിൻ നിർമ്മിക്കാനുള്ള മെഷീൻ കണ്ടുപിടിച്ച തമിഴ് നാട്ടുകാരനായ അരുണാചലം മുരുകാനന്ദന്റെ ജീവിതകഥയാണ് ചിത്രത്തിന് ആധാരം.

അക്ഷയ്ക്ക് പുറമെ സോനം കപൂർ, രാധികാ ആപ്‌തെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അമിതാബ് ബച്ചനും ചിത്രത്തിൽ മുഖം കാണിക്കുന്നുണ്ട്.

അക്ഷയ്ന്റെ കഴിഞ്ഞ ചിത്രമായ ‘ടോയ്‌ലറ്റ്: ഒരു പ്രണയ കഥ’യെപ്പോലെ ലാഭാധിഷ്ഠിതമായല്ല ‘പാഡ് മാൻ’ നിർമിച്ചിട്ടുള്ളതെന്നും മറിച്ച് ആർത്തവത്തെക്കുറിച്ചും സാനിറ്ററി നാപ്കിനെക്കുറിച്ചും അവബോധം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ട്വിങ്കിൾ ഖന്ന വ്യക്തമാക്കി.

sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,

സാനിറ്ററി പാഡുകൾക്ക് നികുതി ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ട്വിങ്കിൾ ഖന്ന സമൂഹമാധ്യമങ്ങളിൽ നടത്തിയ പരമാർശം വൻ വിവാദമായിരുന്നു. സാനിറ്ററി പാഡുകൾക്ക് നികുതി ചുമത്തുകയും ലൈംഗിക ഉത്തേജന ശേഷി ഗുളികൾക്ക് അതില്ലാതിരിക്കുകയും ചെയുന്നത് ലൈംഗിക ശേഷി കുറഞ്ഞ വൃദ്ധന്മാർ ഭരിക്കുന്നത് കൊണ്ടാണെന്നായിരുന്നു ട്വിങ്കിൾ ഖന്നയുടെ ട്വീറ്റ്.

ഇന്ത്യയിൽ സാനിറ്ററി പാഡുകൾക്ക് നികുതി ഏർപ്പെടുത്തിയതിനെ തുടർന്ന് സാനിറ്ററി പാഡുകൾ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തും പാഡിൽ കത്തെഴുതിയും സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു.

ഗ്രാമങ്ങളിൽ സാനിറ്ററി പാഡ് നിർമ്മാണ യന്ത്രങ്ങൾ സ്ഥാപിച്ച് ഈ രംഗത്തെ കുത്തകകളുടെ കൊള്ളലാഭത്തെ ചോദ്യം ചെയ്ത അരുണാചലം മുരുഗാനന്ദ൦ എന്ന കോയമ്പത്തൂർകാരന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ട്വിങ്കിൾ ഖന്ന എഴുതിയ ‘ദ സാനിറ്ററി മാൻ ഓഫ് സേക്രഡ് ലാൻഡ്’ എന്ന ചെറുകഥയാണ് പാഡ് മാന്റെ ഇതിവൃത്തം.

ചിത്രത്തെപ്പറ്റി തുടക്കം മുതലേ വിവാദങ്ങൾ ഉയർന്നിരുന്നു. പാഡ് കാണിക്കുന്ന രംഗങ്ങളോട് സെൻസർ ബോർഡ് ചെറിയ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പുറമെ ഇസ്ലാമിക സംസ്കാരത്തെ വെല്ലുവിളിക്കുന്നു എന്ന കാരണത്താൽ പാകിസ്ഥാനിൽ സിനിമയുടെ റിലീസ് തടസ്സപ്പെട്ടു.

എന്നാൽ ചിത്രത്തിൻറെ പ്രമോഷന് വേണ്ടിയുള്ള ‘പാഡ് മാൻ’ ചലഞ്ച് ഒട്ടേറെ പ്രമുഖർ ഏറ്റെടുത്തിരുന്നു. ആർത്തവത്തെ ഭയത്തോടെയോ അറപ്പോടെയോ കാണരുതെന്നും സാനിറ്ററി പാഡുകൾ അശ്ലീലമല്ലെന്നും ചിത്രം വ്യക്തമാക്കുന്നു. കൂടാതെ ആർത്തവം ശാരീരികമായ അവസ്ഥയാണ് എന്ന തിരിച്ചറിവ് ഇന്ത്യൻ സമൂഹത്തിന് പകർന്നു നൽകുന്നതിനും ചിത്രം കാരണമായി.

‘പാഡ് മാൻ’ എന്ന ഈ ചിത്രത്തിലൂടെ ആർത്തവവും അനുബന്ധ അവസ്ഥകളും അതിനെ പറ്റിയുള്ള സമൂഹത്തിന്റെ മനോനിലയും പൊതുസമൂഹത്തിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്.

padman-challenge-sanitary-pad-vending-machine-akshay-padman-mumbai-twinkle-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ഷുഹൈബ് വധം: ശക്തമായ തെളിവുമായി ചെന്നിത്തല; രൂക്ഷ വിമർശനവുമായി ജോയ് മാത്യു

Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution

ഭിന്നശേഷിക്കാര്‍ക്കുള്ള പുതിയ ക്ഷേമ പദ്ധതികള്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു